ന്യൂഡല്‍ഹി: പാവപ്പെട്ടവര്‍ക്കുവേണ്ടി മദര്‍ തെരേസ ചെയ്ത സേവനങ്ങള്‍ക്ക് പിന്നിലുള്ള ലക്ഷ്യം മതംമാറ്റമായിരുന്നുവെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ഭാഗവത്തിന്റെ പരാമര്‍ശത്തിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വിമര്‍ശം. കൊല്‍ക്കത്തയിലെ നിര്‍മ്മല്‍ ഹൃദയ ആശ്രമത്തില്‍ ഏതാനും മാസങ്ങള്‍ താന്‍ മദര്‍ തെരേസയ്‌ക്കൊപ്പം സേവനം ചെയ്തിട്ടുണ്ട്. കുലീനയായ വ്യക്തിയായിരുന്നു അവര്‍. അവരെ വെറുതെ വിടുക-ട്വിറ്ററില്‍ കെജ്‌രിവാള്‍ കുറിച്ചു.
Comment: കെജ്‌രിവാള്‍ പറഞ്ഞത് ശരി
-കെ എ സോളമന്‍
No comments:
Post a Comment