Tuesday 10 February 2015

ഡല്‍ഹി ആം ആദ്മി ഭരിക്കും; സത്യപ്രതിജ്ഞ ശനിയാഴ്ച

















ന്യൂഡല്‍ഹി: എല്ലാ പ്രവചനങ്ങളും തെറ്റിച്ച് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നിയമസഭാസീറ്റുകള്‍ തൂത്തുവാരി. 70 സീറ്റുകളില്‍ 67 സീറ്റും അരവിന്ദ് കെജ്‌രീവാള്‍ നയിക്കുന്ന ആം ആദ്മിക്കാണ്. ചരിത്രവിജയം നേടി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിലെത്തിയ ബി.ജെ.പി വെറും മൂന്നു സീറ്റില്‍മാത്രം ഒതുക്കപ്പെട്ടു. വട്ടപ്പൂജ്യം നേടി കോണ്‍ഗ്രസ് ചരിത്രത്തില്‍ ഇടം നേടി.

ബി.ജെ.പിയുടെ ഉന്നത നേതാക്കള്‍ അരവിന്ദ് കെജ്‌രിവാളിനേയും ആം ആദ്മി പാര്‍ട്ടിയേയും അഭിനന്ദിച്ചുകൊണ്ടാണ് തോല്‍വി സമ്മതിച്ചത്. വിജയം ഉറപ്പിച്ചയുടന്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി കെജ്‌രിവാളിനെ ഫോണില്‍ വിളിച്ച് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പിന്തുണയും അറിയിച്ചു. ചായകുടിച്ച് ചര്‍ച്ച നടത്താനും അദ്ദേഹത്തെ മോദി ക്ഷണിച്ചു. ആഴ്ചകള്‍ക്കു മുമ്പുമാത്രം ബി.ജെ.പിയിലെത്തിയ മുന്‍ ആപ് നേതാവ് കിരണ്‍ ബേദി കഴിഞ്ഞ അഞ്ചുതവണ ബി.ജെ.പി ജയിച്ച കൃഷ്ണനഗറില്‍ തോറ്റു. കെജ്രിവാളിന് മുഴുവന്‍ മാര്‍ക്കു നല്‍കുന്നുവെന്ന് പറഞ്ഞ കിരണ്‍ ബേദി ഡല്‍ഹിയെ ലോകോത്തര നിലവാരമുള്ള നഗരമാക്കണമെന്ന് ആവശ്യപ്പെട്ടു. 

കമന്‍റ്; നിയമസഭയിലേക്ക് പോകാന്‍ പ്രതിപക്ഷത്തിന് കാര്‍ വേണ്ട, ഓട്ടോ റിക്ഷാമതി. മൂന്നു പേര്‍ക്ക്  ഒരു ഓട്ടോറിക്ഷ ധാരാളം 
-കെ എ സോളമന്‍ 

No comments:

Post a Comment