Tuesday, 3 February 2015
എല്ലാ ഫയലുകളും മലയാളത്തിലാക്കാന്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം
തിരുവനന്തപുരം: ഭരണഭാഷ മലയാളമാക്കുന്നതിന് കാലതാമസം പാടില്ലെന്ന് വിവിധ വകുപ്പ് സെക്രട്ടറിമാരോട് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. ഭരണഭാഷ മലയാളമാക്കിയ സാഹചര്യത്തില്‍ എല്ലാ ഫയലുകളും മലയാളത്തിലാക്കണമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ വിവിധ വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്ല് അവതരിപ്പിക്കുന്നതില്‍ കാലതാമസം ഉണ്ടായി. എന്നാല്‍ ഇത്തരത്തിലുള്ള കാലതാമസം ഇനി തുടരാനാവില്ല. ഭരണഭാഷ സംബന്ധിച്ച കരടുബില്ലിന്റെ പകര്‍പ്പ് മിക്ക ഓഫിസുകളിലേക്കും അയച്ചു കൊടുത്തുവെങ്കിലും ഇതുവരെ അതുസംബന്ധിച്ച് നിര്‍ദേശങ്ങളോ അഭിപ്രായങ്ങളോ സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിട്ടില്ല. എത്രയും പെട്ടെന്ന് ഇതു സംബന്ധിച്ച അഭിപ്രായം അറിയിക്കാനും വകുപ്പു തലവന്‍മാര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ സെക്രട്ടറിമാരുടെ യോഗത്തിലാണ് ജിജി തോംസണിന്റെ നിര്‍ദേശം. ഓഫിസുകളില്‍ ഉദ്യോഗസ്ഥരുടെ ഹാജരും കൃത്യനിഷ്ഠയും ഉറപ്പാക്കണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. സെക്രട്ടറിയേറ്റ് അടക്കമുള്ള പ്രധാന സര്‍ക്കാര്‍ ഓഫിസുകളിലെല്ലാം ഉദ്യോഗസ്ഥര്‍ കൃത്യമായി എത്തുന്നുണ്ടോയെന്ന് ഉറപ്പാക്കണം. ജോലി സമയത്ത് അവര്‍ ഓഫിസിലുണ്ടോയെന്നും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും ഉറപ്പുവരുത്തണം. ഇതിന്റെ ചുമതല വകുപ്പു തലവന്‍മാര്‍ക്കാണെന്നും അദ്ദേഹം അറിയിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാവുന്ന അഞ്ച് പദ്ധതികള്‍ക്കെങ്കിലും രൂപം നല്‍കണമെന്നും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു.
കമന്‍റ് : റണ്‍ കേരള റണ്‍, ഗുഡ് വില്‍ അംബാസഡര്‍ മഞ്ജു വാരിയര്‍, നീര ടെക്നീഷ്യന്‍-ഇവയൊക്കെ യൊന്നു മലയാളത്തില്‍ ആക്കിത്തരൂ സാര്‍.
കെ എ സോളമന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment