Wednesday, 25 February 2015

കാവിമുണ്ടിനെതിരെ ചുവപ്പ്മുണ്ടിന്റെ പ്രചാരണവുമായി സി.പി.എം .



ശ്രീകണ്ഠപുരം: കാവിമുണ്ടിനോടുള്ള ചെറുപ്പക്കാരുടെ ഇഷ്ടം ഇല്ലാതാക്കാന്‍ ചുവപ്പ് മുണ്ടിന്റെ പ്രചാരണവുമായി സി.പി.എം. പാര്‍ട്ടി ഔദ്യോഗികമായി ഇത് ഏറ്റെടുത്തിട്ടില്ലെങ്കിലും ഒരുവിഭാഗം അണികള്‍ ചുവപ്പ് മുണ്ട് ഉടുത്തുതുടങ്ങി. കത്തുപറമ്പില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് ചുവപ്പ് മുണ്ട് ആദ്യം രംഗത്തിറങ്ങിയത്. ഇപ്പോള്‍ ജില്ലയിലെ എല്ലാഭാഗങ്ങളിലും നിരവധി പാര്‍ട്ടി അണികള്‍ ഇത് ശീലമാക്കിക്കഴിഞ്ഞു.

കൂത്തുപറമ്പ് വീവേഴ്‌സ് സഹകരണസംഘമാണ് ചുവന്ന കൈത്തറിമുണ്ട് ആദ്യം രംഗത്തിറക്കിയത്. ജില്ലയുടെ മിക്ക ഭാഗങ്ങളിലേക്കും ആവശ്യമനുസരിച്ച് ഇവര്‍ മുണ്ട് എത്തിക്കുന്നുണ്ട്. സംസ്ഥാന സമ്മേളനത്തിനായി ആലപ്പുഴിയലേക്കും ചുവപ്പ്മുണ്ട് വില്പനക്കാര്‍ പോയിരുന്നു.
ഓട്ടോഡ്രൈവര്‍മാര്‍, ബസ് ജീവനക്കാര്‍ തുടങ്ങി സി.ഐ.ടി.യു. യൂണിയനില്‍പ്പെട്ടവരാണ് യുവപ്പ് മുണ്ട് കൂടുതലായി ഉപയോഗിക്കുന്നത്. യുവാക്കള്‍ കാവിയുടുക്കുകയും സംഘപരിവാര്‍ സംഘടനകളുമായി അടുക്കുകയും ചെയ്യുന്നത് തടയുകയാണ് ചുവപ്പ് മുണ്ട് പ്രചാരണത്തിന്റെ ലക്ഷ്യമെന്ന് കരുതപ്പെന്നു.
Comment: കോണ്‍ഗ്രസ്സിന്റെ ത്രിവര്‍ണ്ണ ഖദര്‍മുണ്ട് ഉടന്‍ വരുന്നുണ്ട്!
-കെഎ സോളമന്‍ 

No comments:

Post a Comment