Monday 26 February 2024

ജവാൻ റം

#ജവാൻ റം
കേരളത്തിലെ ശരാശരി കൂടിയന്മാരുടെ പ്രധാനപ്പെട്ട ബ്രാൻഡാണ് ജവൻ റം.
 ജവാൻ റമ്മിൽ മാലിന്യമുണ്ടെന്ന വാർത്ത ഉപഭോക്താക്കൾക്കിടയിൽ  ഇപ്പോൾ ആശങ്കയുളവാക്കിയിരിക്കുന്നു.  സ്കോച്ച് വിസ്കി പോലുള്ള മുന്തിയ ഇനം സ്വപ്നം കാണാൻ മാത്രം വിധിക്കപ്പെട്ട സാധാരണക്കാരുടെ പ്രിയ ബ്രാൻഡാണ് ജവാൻ. ഇത് ലഭിക്കാത്തതിന്റെ പേരിൽ ബിവറേജസ് ഔട്ട്ലെറ്റുകളിൽ വഴക്കുണ്ടാക്കുന്ന ഉപഭോക്താക്കളും ഉണ്ട്. കുറച്ചു കാശിനു കൂടുതൽ കിക്ക്, അതാണ് ജവാൻ റമ്മിൻ്റെ സവിശേഷതയെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.

ജവാൻ റമ്മിലെ മാലിന്യത്തിൻ്റെ ഉത്തരവാദിത്വം റമ്മിൻ്റെ നിർമ്മാതാക്കളും അതോടൊപ്പം മദ്യത്തിൻ്റെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാൻ ഉത്തരവാദിത്തമുള്ള റെഗുലേറ്ററി അധികാരികൾക്കും ഉണ്ട്. ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ ക്വാളിറ്റി നിർണയിക്കുന്ന കാര്യത്തിൽ നമ്മുടെ സംവിധാനം ഒരു പരാജയമാണെന്നതാണ് അനുഭവം. ഇത് കറിപ്പൊടി മാലിന്യംതൊട്ട് ജനകീയ മദ്യം വരെ എത്തി നില്ക്കുന്നു.

ഇത്തരം സംഭവങ്ങൾ തടയാൻ നിർമ്മാതാക്കൾ കർശനമായ ഗുണനിലവാര നിയന്ത്രണ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് റെഗുലേറ്ററി ബോഡികൾ കർശനമായ പരിശോധനകളും മാനദണ്ഡങ്ങളും നടപ്പിലാക്കണം. 

മദ്യോപയോഗം തന്നെ മാരകമായ സ്ഥിതിക്ക് അതിലെ മാലിന്യം ആരോഗ്യപരമായ എന്തെല്ലാം പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്നുള്ളത് വഴിയെ അറിയാനാകു. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് ഇത്തരം വിഷലിപ്ത മദ്യം ഉപയോഗിക്കുന്നതിലൂടെ കഠിന രോഗങ്ങൾ മുതൽ ദീർഘകാല ആരോഗ്യ സങ്കീർണതകൾ വരെയുണ്ടാകാം. അതുകൊണ്ട് ഇത്തരം സാഹചര്യങ്ങൾ നേരിടുന്നതിന് ഉപഭോക്താക്കൾക്ക്  ഉടനടി വൈദ്യസഹായം നൽകണം. ഭാവിയിൽ സമാനമായ സംഭവങ്ങൾ തടയുന്നതിനുള്ള സമഗ്രമായ നടപടികളും ആവശ്യമാണ്.

പതിനായിരക്കണക്കിന് കുടിയന്മാരിൽ നിന്ന് ജവാൻ ഉപഭോക്താക്കളെ കണ്ടെത്തുക ശ്രമകരമാണെങ്കിലും അവരെ കണ്ടെത്തി നഷ്ടപരിഹാരം നൽകേണ്ടത് അത്യാവശ്യമായിരിക്കുന്നു, അവരുടെ   ചികിത്സാ ചെലവുകൾ സർക്കാർ ഏറ്റെടുക്കണം. കൂടാതെ, പൊതുജനാരോഗ്യം സംരക്ഷിക്കാനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും ഗുണനിലവാര നിയന്ത്രണ നടപടികൾ കർശനമായി നടപ്പാക്കേണ്ടത് അത്യാവശ്യമാണ്.
- കെ എ സോളമൻ 

No comments:

Post a Comment