Tuesday 6 February 2024

സംശയാസ്പദമായ പ്ലാൻ ബി.

#സംശയാസ്പദമായ പ്ലാൻ ബി.
കേരള സർക്കാരിൻ്റെ ദൗർബല്യങ്ങളായ കിറ്റും കിഫ്ബിയും ബഡ്ജറ്റിൽ  ഇല്ലാതായി. 9.72 ശതമാനം പലിശനിരക്കിൽ മസാല ബോണ്ടുമായി പണം പിരിച്ചെടുത്ത് 2 ശതമാനം കുറച്ച് സംസ്ഥാനത്ത് നിക്ഷേപിച്ച കിഫ്ബി പിതാവ് ടി എമ്മിന് , ധനമന്ത്രി കെ എൻ ബാലഗോപാലിൻ്റെ നവകേരള ബജറ്റിൽ ഒരിടത്തും. സ്ഥാനമില്ല. പുട്ടിന് പീര പോലെ ബഡ്ജറ്റിൽ മൊഞ്ചത്തി കവിതകൾ ചേർത്തിരുന്ന ടി. എമ്മി ന്റെ മാതൃകയിൽ ഒരു വരി കവിത പോലും ബാലഗോപാലിൻറെ ഊഷര ബഡ്ജറ്റിൽ ഇടം പിടിച്ചില്ല

ഇപ്പോഴത്തെ കേരള ബജറ്റ് വലിയ പ്രഹസനമാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. മൂലധനച്ചെലവും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്താനുള്ള യാഥാർത്ഥ്യബോധമുള്ള പദ്ധതികൾ സംസ്ഥാനത്തിനില്ല. അരക്കോടി മുടക്കി ഡൽഹിയിൽ സമരം നടത്താനും അവർക്ക് മടിയില്ല.

മന്ത്രിസഭയിലെ സിപിഐ മന്ത്രിമാർ ബജറ്റിനെ എതിർക്കുന്നത് അവരുടെ മന്ത്രാലയങ്ങൾക്ക് മതിയായ സാമ്പത്തിക സഹായം ലഭിക്കാത്തതിനാലാണ്. സംസ്ഥാനത്ത് ലഭ്യമാകുന്ന എല്ലാ രുചികളും ചേർന്ന ഭക്ഷണം വിളമ്പിയ നവകേരള സദസിൽ വലിയ ആതിഥ്യമരുളിയിട്ടും അവർ നന്ദികെട്ടവരായി മാറി.

സംസ്ഥാനത്തിൻ്റെ വികസനം, തൊഴിലവസരങ്ങളും നിക്ഷേപ സാധ്യതകളും സൃഷ്ടിക്കുക, മാന്ദ്യത്തെ വെല്ലുവിളിക്കുക തുടങ്ങിയ ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളും ദിശാബോധമില്ലാതെ തുടരുന്നു.

അതേസമയം, കേരളത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുവെന്ന് ആരോപിച്ച് കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമുണ്ട്. ബാലഗോപാൽജിക്ക് . എന്നാൽ യഥാർത്ഥത്തിൽ സിഎജി അംഗീകരിച്ച ചെലവ് കണക്ക് കേരള സർക്കാർ സമർപ്പിച്ചിട്ടില്ല. പകരം, പ്ലാൻ ബി എന്ന പേരിൽ അദ്ദേഹം കേന്ദ്ര സർക്കാരിനെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു..

പ്ലാൻ ബി എന്താണെന്ന് കേരള മന്ത്രിസഭയിൽ ആർക്കും തന്നെ അറിയില്ല. പ്ലാൻ ബി സംശയാസ്പദമായതിനാൽ, പ്ലാൻ ബി ഉൾക്കൊള്ളുന്ന ബജറ്റും സംശയാസ്പദമാണ്. ഈ സംസ്ഥാനത്തിന് കേരളം എന്ന പേര് തന്നെ മതി, നവകേരളം എന്ന പേരിന്റെ ഒരാവശ്യമില്ല.
-കെ എ സോളമൻ

No comments:

Post a Comment