2024 ലെ ഇന്ത്യ തിരഞ്ഞെടുപ്പിൻ്റെ ഫലങ്ങൾ എക്‌സിറ്റ് പോളുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടും എന്ന കാര്യത്തിൽ തർക്കമില്ല
ബിജെപി 390 സീറ്റുകളോടെ വൻ വിജയം നേടുമെന്നും ഇണ്ടി സഖ്യം ഏകദേശം 290 സീറ്റുകൾ ഉറപ്പിക്കുമെന്നും പ്രവചിക്കുമ്പോൾ, മൊത്തം സീറ്റുകളുടെ എണ്ണം ലോക്‌സഭയുടെ ആകെ സീറ്റുകളെക്കാൾ 140 കവിയും. കണക്ക് ഒരുതരത്തിലും കൂട്ടിമുട്ടാത്ത അവസ്ഥ. കൃത്യതയും വിശ്വാസ്യതയുംഇല്ലാത്ത പ്രവചനങ്ങൾ കൊണ്ട് ആർക്കും എന്ത് പ്രയോജനം?. ഈ പ്രവചനങ്ങൾ ടിവിയിൽ കാണുന്നത് തൊഴിലില്ലാത്തവർക്ക് വളരെ യോജിച്ച ഒരു വിനോദപരിപാടിയായി വേണമെങ്കിൽ കരുതാം.
അമിത പ്രവചനങ്ങളുടെ ബഹളമില്ലാതെ ജനങ്ങളുടെ ശബ്ദം കൃത്യമായി പ്രതിഫലിക്കുന്നുവെന്ന് ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കേണ്ടിയിരിക്കുന്നു. എക്സിറ്റ് പോൾ പ്രവചനങ്ങൾ കോടതി ഇടപെട്ട് അവസാനിപ്പിക്കേണ്ടതാണ്.
--കെ എ സോളമൻ
No comments:
Post a Comment