Monday, 17 June 2024

പുസ്തക വിവാദം

#എൻസിആർടി യുടെ പാഠപുസ്തക മാറ്റങ്ങൾ.
സ്‌കൂൾ പാഠപുസ്തകങ്ങളിലെ ബാബറി മസ്ജിദ് തകർത്തതിനെക്കുറിച്ചുള്ള പരാമർശങ്ങൾ മാറ്റാനുള്ള എൻസിഇആർടിയുടെ തീരുമാനം സംബന്ധിച്ചാണ് പുതിയവിവാദം. എൻസിഇആർടിയുടെ നിലപാടിനെക്കുറിച്ചുള്ള മന്ത്രി എം ബി രാജേഷിൻ്റെ വിമർശനം അനവസരത്തിൽ എന്ന് പറയേണ്ടിയിരിക്കുന്നു. 

വിദ്യാഭ്യാസ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ രാജേഷിന് എന്താണ് അവകാശം? മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ വകുപ്പിൻ്റെ പരിധിയിൽ വരുന്നതാണ് പാഠപുസ്തക മാറ്റം. അതേക്കുറിച്ച് മന്ത്രി ശിവൻകുട്ടിയാണ് സംസാരിക്കേണ്ടത് . മറ്റു മന്ത്രിമാരുടെ വകുപ്പുകളിലേക്കുള്ള ഇത്തരം കടന്നുകയറ്റങ്ങൾ  കേരള സർക്കാരിനുള്ളിലെ മന്ത്രിമാരുടെ അധികാരപരിധിയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു.

മന്ത്രി റിയാസും ഇപ്പോൾ മന്ത്രി രാജേഷും കാണിക്കുന്നത് മറ്റു മന്ത്രിമാരുടെ വകുപ്പുകളിൽ യഥേഷ്ടം കടന്നു കയറാം എന്നാണ്. .ഇത് ഒട്ടും അഭലഷണീയമല്ലെന്നു മാത്രമല്ല, കാര്യക്ഷമമായ ഭരണത്തിന് തടസ്സവുമാണ്. 

ഇത്തരത്തിൽ വകുപ്പുകൾ തമ്മിലുള്ള സംഘർഷത്തിൽ ഏർപ്പെടുന്നതിനുപകരം, എൻസിഇആർടി യുടെ നിർദ്ദേശങ്ങളില്ലാതെ സംസ്ഥാനത്തിൻ്റെ സാംസ്കാരികവും ചരിത്രപരവുമായ കാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തണം. കേന്ദ്ര സർക്കാരുമായി യുദ്ധത്തിന് പോകാതെ പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനുള്ള സ്വന്തം പ്രത്യേകാവകാശം കേരളം  പരിഗണിക്കണം.

അതോടൊപ്പം കഴിഞ്ഞ അക്കാദമിക് വർഷങ്ങളിലെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ സ്വന്തമായി കൈപ്പുസ്തകം പ്രസിദ്ധകരിച്ചതിൻ്റെയും സ്കൂളിൽ പഠിപ്പിച്ചതിൻ്റെയും മൂല്യനിർണയം നടത്തിയതിന്റെയും കുട്ടികൾക്ക് മാർക്ക് നൽകിയതിൻ്റെയും വിവരങ്ങൾ കേരളസർക്കാർ ജനങ്ങളെ അറിയിക്കുകയും വേണം

കെ എ സോളമൻ

No comments:

Post a Comment