#അൻവറിൻ്റെ #യുദ്ധം
കേരള എംഎൽഎ പി.വി.അൻവർ, സാമൂഹിക വിമർശകൻ അഡ്വ. എ ജയശങ്കറിനെ പരിഹസിച്ചുകൊണ്ട് ശക്തമായ അധികാര ദുർവിനിയോഗവും ജനാധിപത്യ വ്യവഹാര തത്വങ്ങളുടെ അവഹേളനവും നടത്തിയിരിക്കുന്നു.
ജയശങ്കറിൻ്റെ തലയിൽ കക്കൂസ് മാലിന്യം ഒഴിച്ചും വസ്ത്രങ്ങൾ വലിച്ചുകീറിതെരുവിലൂടെ നടത്തിയും പരസ്യമായി അപമാനിക്കുമെന്ന അൻവറിൻ്റെ ഭീഷണി അതിരു കടന്നതാണ്. സിവിൽ മാനദണ്ഡങ്ങളോടും നിയമവ്യവസ്ഥകളൊടും ഉള്ള അപകടകരമായ അവഗണന. നിയമം ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥനായ ഒരു തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയിൽ നിന്ന് ഇത്തരം പെരുമാറ്റം ജനം ഒരിക്കലും പ്രതീക്ഷിക്കുന്നില്ല.
ഇതു പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മാന്യമായ സംവാദം ഉറപ്പാക്കുന്നതിനുമുള്ള പൊതുവിശ്വാസം ഇല്ലാതാക്കും..
ഈ ദുഷ്പ്രവണത പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നിർണായക ഇടപെടൽ അനിവാര്യമായിരിക്കുന്നു . ഇത്തരം തെറ്റ് ചെയ്ത ഒരു എം.എൽ.എ.യെ ശിക്ഷാനടപടികളില്ലാതെ പ്രവർത്തിക്കാൻ അനുവദിക്കുന്നത് രാഷ്ട്രീയ വ്യവസ്ഥയുടെ സമഗ്രത അപകടത്തിലാക്കും. എതിർ ശബ്ദങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിന് അപകടകരമായ ഒരു മാതൃകയാണ് അൻവർ സ്വീകരിച്ചിരിക്കുന്നത്
നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നതിനും വ്യക്തികൾക്ക് ജനാധിപത്യ തത്വങ്ങൾക്ക് അതീതരായിപ്രവർത്തിക്കാൻഅനുവാദമില്ലെന്നു തെളിയിക്കുന്നതിനും അൻവനെതിര നടപടി ആവശ്യമായിരിക്കുന്നു..
No comments:
Post a Comment