Monday, 23 September 2024

തെറ്റായ താരതമ്യം

#തെറ്റായ #താരതമ്യം
 എം എൽ എ പി വി അൻവറിനെ യേശുക്രിസ്തുവിനെയും സോക്രട്ടീസിനെയും പോലെയുള്ള മഹാത്മാക്കളുമായി താരതമ്യം  ചെയ്ത് യു പ്രതിഭ എംഎൽഎയുടെ നടപടി തെറ്റ്.  പ്രത്യേകിച്ച് അൻവറിൻ്റെ അനധികൃത ഭൂമി കയ്യേറ്റം സംബന്ധിച്ച് അന്വേഷണവും സ്വർണ്ണ വ്യാപാരത്തിൻ്റെ സൂക്ഷ്മപരിശോധനയും ഉൾപ്പെടെയുള്ള കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ.

സമഗ്രതയും ധാർമ്മിക വ്യക്തതയും ഉൾക്കൊള്ളുന്ന ആദരണീയരായ ചരിത്രപുരുഷന്മാരുടെ പൈതൃകങ്ങളെ ഇത്തരമൊരു താരതമ്യത്തിലൂടെ എം എൽ എ നിസ്സാരമായി  കാണുന്നു. അൻവറിൻ്റെ പ്രവർത്തനങ്ങളിൽ ആരും തന്നെ നന്മകൾ കാണുന്നില്ല. അൻവറിൽ യു.പ്രതിഭ കണ്ടെത്തിയ സദ്‌ഗുണത്തിൻ്റെ പ്രതിരൂപങ്ങളുമായി ലോകാരോധ്യരായ മഹത് വ്യക്തികളെ തുലനം ചെയ്യുന്നതിലൂടെ സുഹത്തെ പ്രത്യേകിച്ച് .ക്രിസ്തുമത വിശ്വാസികളെ അവഹേളിക്കുകയാണ് യു പ്രതിഭഎംഎൽഎ ചെയ്തിരിക്കുന്നത്

യു. പ്രതിഭയുടെ  പ്രസ്താവന രാഷ്ട്രീയത്തിലെ ധാർമ്മിക മാനദണ്ഡങ്ങളോടുള്ള അസ്വസ്ഥജനകമായ അവഗണനയാണ് സൂചിപ്പിക്കുന്നത്. അവരുടെ പാർട്ടിയുടെ നേതാക്കൾ ഇടപെട്ട് എത്രയും വേഗം തിരുത്തൽ നടത്താൻ അവരോടു ആവശ്യപ്പെടേണ്ടതാണ്
-കെ എ സോളമൻ

No comments:

Post a Comment