Thursday 19 September 2024

കുളിച്ചില്ലെങ്കിലും ...

#അർജൻ്റീന ഫുട്ബോൾ ടീമിന് ആതിഥേയത്വം വഹിക്കുമ്പോൾ '

അർജൻ്റീന ഫുട്ബോൾ ടീമിന് കേരളത്തിൽ ആതിഥേയത്വം വഹിക്കാൻ 100 കോടി രൂപ അനുവദിക്കണ മെന്നുള്ള  സംസ്ഥാന കായിക വകുപ്പിന്റെനിർദ്ദേശം കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്തു കിടക്കട്ടെ എന്ന പഴഞ്ചൊല്ലിനെ ഓർമ്മിപ്പിക്കുന്നു

സംസ്ഥാന സർക്കാർ ഇപ്പോൾ നേരിടുന്ന സാമ്പത്തിക ഞെരുക്കം മുമ്പെങ്ങും കാണാത്ത വിധം ദുഷ്കരം. അവശ്യ സേവനങ്ങൾക്കായി കരാറുകാർക്ക് 5 ലക്ഷം രൂപയിൽ കൂടുതലുള്ള പണ വിതരണ  നിരോധനത്തിനിടയിൽ, ഈ അമിത ചെലവ് സർക്കാരിൻ്റെ മുൻഗണനകളും പൗരന്മാരുടെ അടിയന്തിര ആവശ്യങ്ങളും തമ്മിലുള്ള പൊരുത്തക്കേട് എടുത്തുകാണിക്കുന്നു. 

ഇത്തരമൊരു സാമ്പത്തിക പ്രതിബദ്ധത, പ്രത്യേകിച്ച് സാമ്പത്തിക ചെലവുചുരുക്കലിൻ്റെ കാലത്ത്, കായിക മന്ത്രാലയത്തിൻ്റെ തീരുമാനമായി വരുന്നതു് സംശയാസ്പദം

നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾക്കും സേവനങ്ങൾക്കുമായി ഫണ്ട് പരിമിതപ്പെടുത്തുമ്പോൾ ഇത്രയും വലിയ തുക ഒരൊറ്റ പരിപാടിക്ക് നീക്കി വയ്ക്കുന്നത് സർക്കാരിൻ്റെ ഉത്തരവാദിത്തതഹിത്യമാണ് കാണിക്കുന്നത്. ജനസംഖ്യയുടെ ഒരു വലിയ വിഭാഗത്തിന് പ്രയോജനം ചെയ്യുന്ന കായികരംഗത്തെ ഗ്രാസ്റൂട്ട് വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം ഇത്തരമൊരു സംരംഭം വെറും കെട്ടു കാഴ്ചയാണ്. 

ഇക്കാര്യത്തിൽ ഗവൺമെൻ്റ് അതിൻ്റെ സമീപനം പുനഃപരിശോധിക്കണം.  പുറം മോടിക്ക് വേണ്ടിയുള്ള ക്ഷണികമായ കാഴ്ചകൾ അവതരിപ്പിക്കുന്നതിന് പകരം സംസ്ഥാനത്തിന്റെദീർഘകാല വളർച്ചയും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്ന സുസ്ഥിര നിക്ഷേപങ്ങൾക്ക് മുൻഗണന നൽകുകയാണ് വേണ്ടത്..
-കെ എ സോളമൻ

No comments:

Post a Comment