#ബ്രിട്ടാസിന്‍റെ #പൊട്ടാസ്
രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് ഉന്നയിച്ചിരിക്കുന്ന ആരോപണം വസ്തുതകളിൽ നിന്നു പൂർണമായും വിട്ടുനിൽക്കുന്ന ഒരു രാഷ്ട്രീയ ഊഹാപോഹം മാത്രമാണ്. മഹാത്മാ ഗാന്ധിയുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ നിന്ന് നീക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചുവെന്ന വാദത്തിന് ഇതുവരെ ഒരു ഔദ്യോഗിക സ്ഥിരീകരണവും ഇല്ല.
അതേസമയം, ഗാന്ധിജിയെ ആശയപരമായും രാഷ്ട്രീയമായും ദീർഘകാലം എതിർത്തു വന്ന ഒരു പാർട്ടിയുടെ നേതാക്കൾ ഇന്ന് പെട്ടെന്ന് ഗാന്ധി സ്‌നേഹികളായി അവതരിക്കുന്നത് സ്വാഭാവികമായും സംശയം ഉണർത്തുന്നതാണ്.
ഗാന്ധിയെ നഖശിഖാന്തം വിമർശിച്ചവരെയും അപമാനിച്ചവരെയും വേദികളിൽ വിളിച്ച് ആദരിക്കുകയും പ്രസംഗിപ്പിക്കുകയും ചെയ്ത ചരിത്രമുള്ള പാർട്ടിയുടെ ഇപ്പോഴത്തെ ഗാന്ധി പ്രേമം രാഷ്ട്രീയ സൗകര്യത്തിനായി കെട്ടിച്ചമച്ച ഒരു നാടകമല്ലാതെ മറ്റൊന്നുമല്ല.
കറൻസി നോട്ടിലെ ഗാന്ധി ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ഈ വിവാദവും കൃത്രിമമാണ്.
ഗാന്ധി ചിത്രം നോട്ടുകളിൽ ഉൾപ്പെടുത്തുന്നതിന് മുമ്പും ഇന്ത്യയിൽ കറൻസി ഉണ്ടായിരുന്നു; അന്നും ഗാന്ധിജിക്ക് ജനമനസ്സുകളിൽ അളവറ്റ ബഹുമാനമുണ്ടായിരുന്നു. നോട്ടിൽ ചിത്രം ഉണ്ടോ ഇല്ലയോ എന്നത് അദ്ദേഹത്തിന്റെ മഹത്വം നിശ്ചയിക്കുന്ന ഘടകമല്ല.
ഇന്ത്യ സർക്കാർ ഇറക്കുന്ന കറൻസി ഏതു രൂപത്തിലുള്ളതായാലും ജനങ്ങൾ അത് ക്രയവിക്രയങ്ങൾക്ക് ഉപയോഗിക്കും.
ഈ വിഷയം ചൂണ്ടിക്കാട്ടി ജനങ്ങളെ ഭിന്നിപ്പിക്കാനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമുള്ള ജോൺ ബ്രിട്ടാസിന്റെയും സംഘത്തിന്റെയും ശ്രമം വിലപ്പോവില്ല. ഇത്തരം അടിസ്ഥാനരഹിതമായ പ്രസ്താവനകൾ വഴി സാമൂഹിക ഐക്യം തകർക്കാനുള്ള നീക്കം ശക്തമായി അപലപിക്കപ്പെടണം.
ബ്രിട്ടാസിന്റെ നനഞ്ഞ പൊട്ടാസ് പൊട്ടാതിരിക്കാനാണ് സാധ്യത
No comments:
Post a Comment