#വിബി ജി റാം ജി പദ്ധതി #പിന്തുണയ്ക്കപ്പെടണം
കേരളത്തിലെ തൊഴിലന്വേഷകർക്ക്, പ്രത്യേകിച്ച് യുവജനങ്ങൾക്ക് ആധുനിക തൊഴിൽ വിപണിയിൽ ആവശ്യമായ പ്രായോഗിക നൈപുണ്യങ്ങൾ നൽകാൻ ലക്ഷ്യമിട്ട് വിഭാവനം ചെയ്ത പദ്ധതിയാണ് വിബി.ജി റാംജി പദ്ധതി.
തൊഴിലുറപ്പു പദ്ധതിയുടെ ചില ന്യൂനതകൾ പരിഹരിക്കുകയും വ്യവസായ സ്ഥാപനങ്ങളുടെ ആവശ്യാനുസരണം ഉദ്യോഗാർത്ഥികളെ തയ്യാറാക്കുകയും ചെയ്യുന്നതാണ് ഇതിന്റെ കാതൽ. നൈപുണ്യ വികസനം, വ്യവസായ സൗഹൃദ പരിശീലനം, സാമ്പത്തിക ഭദ്രത, തൊഴിൽ ലഭ്യതയിലൂടെ ജനങ്ങളിൽ ഉയരുന്ന ആത്മവിശ്വാസം എന്നിവയാണ് പദ്ധതിയുടെ പ്രധാന ഗുണങ്ങൾ. 40% സാമ്പത്തിക പിന്തുണ സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വം വർധിപ്പിക്കുന്നതിലൂടെ കേന്ദ്ര-സംസ്ഥാന സഹകരണത്തിന്റെ നല്ല മാതൃകയുമാണ് ഈ പദ്ധതി മുന്നോട്ടുവയ്ക്കുന്നത്.
തൊഴിൽ മേഖലകളുടെ പരിമിതി, പരിശീലന നിലവാരം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത, ചില ജോലികളുടെ സ്ഥിരതക്കുറവ് തുടങ്ങിയ വെല്ലുവിളികൾ ഉണ്ടെന്നത് അംഗീകരിക്കേണ്ടതാണ്. എങ്കിലും അവ പരിഹരിക്കാവുന്നതും പദ്ധതിയെ പൂർണതയിലേക്കു നയിക്കാവുന്നതുമായ പ്രശ്നങ്ങളാണ്. തൊഴിലില്ലായ്മ അനുഭവിക്കുന്ന ആയിരക്കണക്കിന് യുവജനങ്ങൾക്ക് പ്രായോഗിക പരിശീലനവും തൊഴിൽ അവസരവും ഒരുമിച്ച് നൽകുന്ന ഈ പദ്ധതി പൊതുജനങ്ങൾക്ക് ഏറെ പ്രയോജനകരമാണ്.
അത്തരമൊരു പദ്ധതിക്കെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം നടത്തുമെന്ന് പറയുന്ന സമരം രാഷ്ട്രീയ പ്രേരിതവും ജനതാല്പര്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് വ്യക്തമാണ്. വികസനത്തെയും തൊഴിൽ സൃഷ്ടിയെയും മുൻനിർത്തി വി.ബി.ജി റാംജി പദ്ധതി ശക്തമായി പിന്തുണക്കപ്പെടേണ്ടതുണ്ട്.
No comments:
Post a Comment