Friday, 28 February 2014

മന്നം ഇരുന്നിടത്ത് ഇപ്പോള്‍ ഒരു മന്ദബുദ്ധി: വെള്ളാപ്പള്ളി











ആലപ്പുഴ: എന്‍ .എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശവുമായി എസ്.എന്‍ .ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ . മന്നത്ത് പത്മനാഭന്‍ ഇരുന്നിടത്ത് ഇപ്പോള്‍ ഇരിക്കുന്നത് ഒരു മന്ദബുദ്ധിയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മാന്യന്മാരെ ചവിട്ടിത്താഴ്ത്തുന്നത് സുകുമാരന്‍ നായരുടെ ശീലമാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എന്‍ . എസ്. എസിന്റെ സമ്മര്‍ദതന്ത്രമാണിത്. സുകുമാരന്‍ നായരുടെ പ്രസ്താവന കേള്‍ക്കുമ്പോള്‍ കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നവര്‍ ശുനകനോ അതേ ശുംഭനോ എന്ന പഴയ ചലച്ചിത്രഗാനമാണ് ഓര്‍മ വരുന്നത്. മാധ്യമങ്ങള്‍ കൊടുക്കുന്ന അമിത പ്രാധാന്യം കാരണം താന്‍ ആരോ ആണെന്ന് തോന്നലാണ് സുകുമാരന്‍ നായര്‍ക്ക്. സുധീരന്‍ പെരുന്നയില്‍ പോകുരുതായിരുന്നു. സുധീരന് തന്റെ പ്രവര്‍ത്തനം കൊണ്ട് കിട്ടിയതല്ല കെ.പി.സി.സി. പ്രസിഡന്റ് പദവി. സംവരണം കൊണ്ട് ലഭിച്ചതാണത്-വെള്ളാപ്പള്ളി പറഞ്ഞു.

Comment: അത് കലക്കി. അപ്പോപ്പിന്നെ പോപ്പാണന്നു പറഞ്ഞത് ആരാണ്? സുധീരന് തന്റെ പ്രവര്‍ത്തനം കൊണ്ട് കിട്ടിയതല്ല കെ.പി.സി.സി. പ്രസിഡന്റ് പദവി, സംവരണം കൊണ്ട് ലഭിച്ചതാണന്ന പ്രസ്താവന അത്ര അങ്ങോട്ടു ബോധ്യം വരണില്ല.
-കെ എ സോളമന്‍ 

Monday, 24 February 2014

സച്ചിനും രേഖയും എം.പി. ഫണ്ടില്‍ നിന്ന് ചില്ലിക്കാശ് ചിലവിട്ടില്ല


Photo: Mararikulam beach side village view - Cherthala

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ താരപരിവേഷമായിരുന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും ബോളിവുഡ് താരറാണി രേഖയ്ക്കും. എന്നാല്‍ , ജനസേവകരെന്ന നിലയില്‍ വട്ടപ്പൂജ്യമായിരുന്നു നാമനിര്‍ദേശം ചെയ്യപ്പെട്ട ഈ രണ്ട് സെലിബ്രിറ്റി അംഗങ്ങളും. എം.പി.മാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഒരൊറ്റ പൈസപോലും ചിലവിട്ടിട്ടില്ല രണ്ടുപേരും. ഇരുവരുടെയും അക്കൗണ്ടില്‍ പത്ത് കോടി രൂപ വീതമാണ് വിനിയോഗിക്കപ്പെടാതെ പാഴായി കിടക്കുന്നത്.

നാമനിര്‍ദേശം ചെയ്യപ്പെടുന്ന അംഗങ്ങള്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ള ഒാരോ ജില്ല തിരഞ്ഞെടുക്കണമെന്നാണ് നിബന്ധന. ഇതനുസരിച്ച് സച്ചിന്‍ മുംബൈ സബര്‍ബന്‍ ഏറ്റെടുത്തു. എന്നാല്‍ , ഈ പ്രദേശത്ത് വികസന പ്രവര്‍ത്തനം നടത്താന്‍ ആവശ്യമായ ഒരു പദ്ധതിയും സച്ചിന്‍ ഇതുവരെ ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിച്ചിട്ടില്ല. രേഖയാവട്ടെ പണം ചിലവിടാന്‍ ഏതെങ്കിലുമൊരു ജില്ല ദത്തെടുക്കാന്‍ പോലും തയ്യാറായില്ല
Comment: ഇങ്ങനെ ഒരു ഫണ്ടുള്ള കാര്യം അറിയില്ലായിരുന്നു, സോറി 
- കെ എ സോളമന്‍ 

Saturday, 22 February 2014

കേരള സ്‌ട്രൈക്കേഴ്‌സ് ടീമിനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു












കൊച്ചി: കിരീടപ്രതീക്ഷയുമായി സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ സെമി ഫൈനലിന് പുറപ്പെട്ട കേരള സ്‌ട്രൈക്കേഴ്‌സ് ടീമിന് വിമാനത്താവളത്തില്‍ തന്നെ തിരിച്ചടി. വിമാനജീവനക്കാരോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഇന്‍ഡിഗോ എയര്‍ അധികൃതര്‍ താരങ്ങളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ഇതോടെ അഞ്ച് മണിക്കൂര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുടുങ്ങിയ ടീം മൂന്ന് ഘട്ടമായാണ് ഹൈദരാബാദിലേക്ക് യാത്രയായത്. ശനിയാഴ്ച വൈകീട്ട് മൂന്നിന് ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ഭോജ്പുരി ദബാംഗ്‌സിനെതിരെയാണ് സ്‌ട്രൈക്കേഴ്‌സിന്റെ സെമി പോരാട്ടം.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കുള്ള 6ഇ-314 ഹൈദരാബാദ് വിമാനത്തിലായിരുന്നു 30 പേരടങ്ങുന്ന സ്‌ട്രൈക്കേഴ്‌സ് സംഘത്തിന്റെ യാത്ര നിശ്ചയിച്ചിരുന്നത്. ടേക്ക് ഓഫിനു മുമ്പ് എയര്‍ഹോസ്റ്റസുമാരിലൊരാള്‍ സുരക്ഷാനിര്‍ദേശം നല്‍കുന്നതിനിടെ ടീമംഗങ്ങള്‍ ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ഇറക്കിവിടലില്‍ കലാശിച്ചത്. ടീമിലെ ചിലര്‍ വിമാനജീനക്കാരോട് മോശമായി പെരുമാറിയെന്നാണ് ഇന്‍ഡിഗോ നല്‍കുന്ന ഔദ്യോഗിക വിശദീകരണം. 

കമെന്‍റ് : കേരള സ്‌ട്രൈക്കേഴ്‌സ് ടീം അംഗങ്ങളുടെ നിലവാരം വെച്ചു നോക്കിയാല്‍ വിമാന ജീവനക്കാര്‍ പറയുന്നതു ശരിയാകാനാണ് സാധ്യത
-കെ എ സോളമന്‍ 

Friday, 14 February 2014

ഋഷിരാജ്‌ സിംഗ്‌!

Kaithakkal Achappan Solaman's photo.

ചെല്ലപ്പന്‍ കഥ തുടര്‍ന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു നിര്‍ത്തിയതു ചാവറയച്ചനോടൊപ്പം ചെലവിട്ട കാലം. അതേ, അര്‍ത്തുങ്കല്‍പ്പള്ളി വികാരി. സഹായിക്കാന്‍ കൂടെ രണ്ടു സഹവൈദികര്‍ ഉണ്ടെങ്കിലും ചുമതലകളെല്ലാം എനിക്കാണ്‌. അച്ഛന്റെ നിര്‍ദ്ദേശങ്ങള്‍ അവരെ യഥാസമയം ധരിപ്പിക്കുന്നതു പോലും ഞാന്‍. കപ്യാരു കൃത്യസമയത്തു മണിയടിക്കാന്‍ വരെ ചിലപ്പോള്‍ ഞാന്‍ ഓര്‍മിപ്പിക്കണം.

"കാടു കേറാതെ കാര്യം പറ, ചേട്ടാ," ഞാന്‍.

മകരം പെരുന്നാളിന്റെ തിരക്ക്‌ സാറിനറിയാമല്ലോ? പെരുന്നാളു തുടങ്ങിയാല്‍ പിന്നെ അനങ്ങാന്‍ പറ്റില്ല. ഒരുമാസം നീണ്ടുനില്‍ക്കുന്ന വന്‍ തിരക്ക്‌. പ്രധാന പെരുന്നാളിനെക്കാള്‍ തിരക്കായിരിക്കും ചിലപ്പോള്‍ എട്ടാമിടത്തിന്‌. ഇടവകക്കാരെല്ലാം കൂടിളകിവരുക എട്ടാം പെരന്നാളിലാണ്‌. എട്ടാം പെരുന്നാള്‍ കഴിഞ്ഞാലും രണ്ടാഴ്ച തീര്‍ത്ഥാടക പ്രവാഹമുണ്ടാകും, പള്ളിമുറ്റത്തു കച്ചവടക്കാരും കാണും.

പരമന്‍ ചേട്ടനും ജഗദചേച്ചിയും എന്റെ നാട്ടുകാരാണ്‌. എല്ലാക്കൊല്ലവും മുടങ്ങാതെ അവര്‍ പള്ളിയില്‍ എത്തും. നുറുക്കു കച്ചവടമാണ്‌ അവരുടെ ജോലി. കുട്ടികളില്ലാത്ത അവര്‍ക്ക്‌ ഞാന്‍ മകനെപ്പോലെയാണ്‌. നാട്ടിലുണ്ടായിരുന്ന നാളുകളില്‍ നുറുക്കുണ്ടാക്കാന്‍ അവരെ ഞാന്‍ സഹായിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ അല്‍പ്പം സമയം കിട്ടിയാല്‍ ഞാന്‍ അവരുടെ കടയില്‍ പോയിരിക്കും. നാട്ടിലെ വിശേഷങ്ങളൊക്കെ അറിയാമല്ലോ?

പെരുന്നാളൊക്കെക്കഴിഞ്ഞു കച്ചോടക്കാര്‍ ഓരോന്നായി പിരിഞ്ഞു തുടങ്ങി. ചേട്ടനും ചേച്ചിയും പോകാനുള്ള തിരക്കിലാണ്‌. രണ്ടുദിവസത്തിനുള്ളില്‍ പോകുമെന്നാണ്‌ കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ പറഞ്ഞത്‌.

 നീ പോരുന്നോ, ചെല്ലപ്പാ, ഈ ക്രിസ്ത്യാനികളുടെ കൂടെ എത്ര നാള്‍?” ജഗദചേച്ചി എപ്പോഴും പറയും. പക്ഷെ ചാവറച്ചനെ വിട്ടുപോകാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു.

തിരികെ പോകുമെന്ന്‌ പറഞ്ഞ ദിവസം രാവിലെ അവരെക്കാണാന്‍ ഞാന്‍ മേടയില്‍നിന്നിറങ്ങി. അപ്പോള്‍ അവിടെ കണ്ട ഒരു കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. മേടയുടെ തിണ്ണയില്‍ ഒരു തുണിക്കെട്ട്‌, തുണിക്കെട്ടില്‍ ചെറിയ അനക്കം. നോക്കിയപ്പോഴെന്താ, ഒരു ആണ്‍കുഞ്ഞ്‌. ഓമനത്തമുള്ളമുഖം. കാത്തുനിന്നിട്ടും അവിടെ ആരെയും കണ്ടില്ല. അച്ഛനോടു പറയാമെന്ന്‌ വെച്ചാല്‍ അച്ഛന്‍ പ്രാര്‍ത്ഥനയിലാണ്‌.

കുഞ്ഞിനെയെടുത്തു ഞാന്‍ ജഗദചേച്ചിയെ ഏല്‍പ്പിച്ചു. ഏതോ നിധി കിട്ടിയ ലോകത്തായി ചേച്ചി. പരമന്‍ ചേട്ടന്റെ മുഖത്തു അത്ര സന്തോഷം കണ്ടില്ല.

‘ഉച്ചവരെ കാക്കാം, അല്ലേ ചെല്ലപ്പാ, ആരെങ്കിലും വന്നാലോ?’ പരമന്‍ ചേട്ടന്‍

" ഉച്ചകഴിഞ്ഞിട്ടും ആരും കുഞ്ഞിനെ തിരക്കിവന്നില്ല. അവര്‍ കുഞ്ഞിനേയും കൊണ്ടു വീട്ടിലോട്ടു തിരിച്ചു.

കുഞ്ഞിന്‌ അവര്‍ രാജഹംസന്‍ എന്ന പേരു വിളിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഞാനാണ്‌ രാജസിംഹന്‍ എന്നു പേരിടാന്‍ നിര്‍ദ്ദേശിച്ചത്‌. പേരില്‍ അല്‍പ്പം ഗൗരവമായിരിക്കട്ടെന്ന്‌ ഞാനും കരുതി. അവര്‍ അവനെ പഠിപ്പിച്ചു, അവന്‍ നന്നായി പഠിച്ചു, ഒടുക്കം ഐപിഎസുകാരനായി. ഷാപ്പായ ഷാപ്പുകളെല്ലാം റെയ്ഡു ചെയ്തു വ്യാജ കള്ളുപിടിക്കുകയും കള്ളവാറ്റുകാരെ തുറങ്കിലടക്കുകയും ചെയ്തതു അവനാണ്‌. തച്ചങ്കരിയുടെ ബന്ധുവിന്റേതെന്ന്‌ പറയപ്പെടുന്ന സിഡി നിര്‍മാണ കമ്പനി റെയിഡു ചെയ്തു വ്യാജക്കാസറ്റ്‌ പിടിച്ചെടുത്തതും അവാനാണ്‌. കെഎസ്‌ആര്‍ടിസിയും കെഎസ്‌ഇബിയും ഭരിച്ചുമുടിച്ച ആര്യാടന്‍ മന്ത്രിക്ക്‌ അല്‍പ്പം ഇമേജുണ്ടാക്കാന്‍ സഹായിച്ചത്‌.  ട്രാന്‍സ്പോര്‍ട്ട്‌ കമ്മീഷണറായി ഇരുന്നുകൊണ്ടുള്ള അവന്റെ ജോലിയാണ്‌. ഇടയ്ക്കൊരു അബദ്ധവും പറ്റി. ഭര്‍ത്താവിനേയും മകളേയും പെരുവഴിയില്‍ ഉപേക്ഷിച്ച്‌ ഓട്ടത്തിനിറങ്ങിയ മഞ്ജുവാര്യര്‍ക്കൊപ്പം കൂട്ട ഓട്ടം നടത്തി ആശുപത്രിയിലായി. ഓട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ നാഡിമിടിപ്പ്‌ തീരെ താണുപോയി. സാറിന്‌ ആളെ മനസ്സലായില്ലേ, നമ്മുടെ രാജസിംഹനെക്കുറിച്ചാണ്‌ ഞാന്‍ പറയുന്നത്‌."
"ആര്‌, ഋഷിരാജ്‌ സിംഗോ? ഈ ഋഷിരാജ്സിംഗ്‌, പക്ഷേ  രാജസ്ഥാന്‍കാരനെന്നാണല്ലോ ചേട്ടാ ഞാന്‍ കേട്ടിരിക്കുന്നത് ”

"അപ്പോള്‍ ഇയാള്‍ രാജസിംഹനല്ലേ? പിന്നെ അവനെവിടെപ്പോയി? ആ….."

ചെല്ലപ്പന്‍ കഥ അവസാനിപ്പിച്ചു.
-കെ എ സോളമന്‍ 

Wednesday, 12 February 2014

ലോട്ടറി ടിക്കറ്റ് കിട്ടാതെ ഏജന്റുമാര്‍ മടങ്ങുന്നു; മറ്റു ജില്ലകളിലേക്ക് ടിക്കറ്റ് കടത്തുന്നതായി ആരോപണം

Photo: Good Morning Frndz :)

ആലപ്പുഴ: ജില്ലാ ലോട്ടറി ഓഫീസില്‍നിന്ന് ആവശ്യത്തിന് ടിക്കറ്റ് കിട്ടാതെ ഏജന്റുമാര്‍ മടങ്ങുന്നു. 125 ടിക്കറ്റ് ആവശ്യമുള്ളവര്‍ക്ക് 25 മുതല്‍ 50 ടിക്കറ്റ് വരെ മാത്രമാണ് ഓഫീസില്‍നിന്ന് ലഭിക്കുന്നത്. മറ്റു ജില്ലകളിലേക്ക് അനധികൃതമായി 20 രൂപയുടെ ലോട്ടറി ടിക്കറ്റുകള്‍ ചില ഉദ്യോഗസ്ഥരുടെ ഒത്താശയാടെ മറിച്ചു കടത്തുന്നതായാണ് ലോട്ടറി വില്‍പനക്കാരുടെ ആരോപണം.

ജില്ലയൊട്ടാകെ 3000 ഓളം ചെറുകിട ഏജന്റുമാരാണ് ലോട്ടറിയിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, വിധവകള്‍ തുടങ്ങിയവരുടെ മുഖ്യ വരുമാനമാര്‍ഗമാണ് ലോട്ടറി. എന്നാല്‍ ലോട്ടറി ഏജന്റുമാര്‍ ടിക്കറ്റിനെത്തിയാല്‍ കിട്ടാറില്ല. കഴിഞ്ഞദിവസം വൈദ്യുതി തകരാറുമൂലം ടിക്കറ്റ് വില്‍പന മുടങ്ങി. ബുധനാഴ്ചയും ഏജന്റുമാരില്‍ പലരും ടിക്കറ്റ് കിട്ടാതെ മടങ്ങി. 40 രൂപയുടെ ടിക്കറ്റ് എടുത്തെങ്കില്‍ മാത്രമേ 20 രൂപയുടെ ടിക്കറ്റ് നല്‍കൂവെന്ന നിബന്ധന മുന്നോട്ടുവച്ച് ഉദ്യോഗസ്ഥര്‍ പാവപ്പെട്ട തൊഴിലാളികളെ ദ്രോഹിക്കുകയാണെന്ന് കേരള സ്റ്റേറ്റ് ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) ആലപ്പുഴ ഏരിയാ സെക്രട്ടറി നവാസ് കുറ്റപ്പെടുത്തി.

അതേസമയം ജില്ലയുടെ ആവശ്യത്തിനനുസരിച്ചുള്ള ലോട്ടറി എത്താത്തതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് ലോട്ടറി ഓഫീസ് അധികൃതര്‍ പറയുന്നത്.

Comment: ചുമ്മാ കിട്ടുന്ന  കാശാണ്, എന്നിട്ടും സര്‍ക്കാരതു വേണ്ടന്നു  വെച്ചാല്‍ ? അതുകൊണ്ടു  സാമ്പത്തിക  ക്ളേശമാണ്, ബുദ്ധിമുട്ടാണ് എന്നൊക്കെ മേലില്‍ പറയാതിരിക്കണം ഹേ.
കെ എ സോളമന്‍  

Tuesday, 11 February 2014

പാചകവാതക വിലവര്‍ദ്ധന: മൊയ്‌ലിക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്









ന്യൂദല്‍ഹി: കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലിക്കും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കുമെതിരെ കേസെടുക്കാന്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉത്തരവിട്ടു. ചട്ടവിരുദ്ധമായി ഗ്യാസ് വില വര്‍ദ്ധിപ്പിക്കാന്‍ റിലയന്‍സിന് അനുമതി നല്‍കിയതിനാലാണ് നടപടി.
മുന്‍ പെട്രോളിയം മന്ത്രി മുരളി ദേവ്‌റയ്‌ക്കെതിരെയും കേസെടുക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. അഴിമതി വിരുദ്ധ അധികൃതര്‍ മന്ത്രിക്കും അംബാനിക്കുമെതിരെ എഫ്‌ഐആര്‍ തയ്യാറാക്കികൊണ്ടിരിക്കുകയാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു. പ്രമുഖരായ നാലുപേരില്‍ നിന്ന് റിലയന്‍സിനെതിരായി നാലു പരാതികള്‍ ലഭിച്ചതായി കെജ്‌രിവാള്‍ പറഞ്ഞു. കേന്ദ്രമന്ത്രിമാരുടെ പേരും പരാതിയില്‍ പറയുന്നുണ്ടെന്ന് കെജ്‌രിവാള്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
റിലയന്‍സിന് വന്‍ ലാഭമുണ്ടാക്കി നല്‍കാനാണ് ഗ്യാസ് വില കൂട്ടാന്‍ അനുമതി നല്‍കിയത്. ഇതിനായി കൃത്രിമമായി ഗ്യാസ് ഷോര്‍ട്ടേജ് ഉണ്ടാക്കിയെന്നും കെജ്‌രിവാള്‍ ആരോപിച്ചു. റിലയന്‍സിന്റെ പക്കലുള്ള എണ്ണപ്പാടങ്ങള്‍ സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിക്കും മുകേഷ് അംബാനിക്കുമെതിരെ അഴിമതി വിരുദ്ധ നിയമപ്രകാരം കേസെടുക്കാനാണ് ദല്‍ഹി സര്‍ക്കാരിന്റെ നീക്കം.
എന്‍.ടി.പി.സിക്ക് പത്തു ലക്ഷം തെര്‍മല്‍ യൂണിറ്റിന് 2.3 ഡോളര്‍ ക്രമത്തില്‍ ഗ്യാസ് നല്‍കാനാണ് റിലയന്‍സ് സമ്മതിച്ചിരുന്നത്. എന്നാല്‍ ദേവ്‌റ മന്ത്രിയായിരിക്കെ കിഴക്കന്‍ തീരത്തെ ഡി6 ബ്‌ളോക്കില്‍ നിന്ന് 4.3 ഡോളറിനാണ് ഗ്യാസ് നല്‍കിയത്. ഏപ്രില്‍ ഒന്നു മുതല്‍ യൂണിറ്റിന് നാലു ഡോളറിനു പകരം വില എട്ടു ഡോളറാക്കാന്‍ തീരുമാനിച്ചിരുന്നു. അത് നടപ്പാക്കിയിരുന്നെങ്കില്‍ എല്ലാ തലത്തിലും വിലക്കയറ്റം ഉണ്ടാകുമായിരുന്നെന്ന് കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി.
Comment: ശക്തമായ തീരുമാനം. കേജ്റിവാളിനു അഭിനന്ദനങ്ങള്‍ !
-കെ എ സോളമന്‍ 

Monday, 10 February 2014

വി.എം സുധീരന്‍ കെപിസിസി പ്രസിഡന്റ്‌

















ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് വി. എം സുധീരനെ കെ.പി.സി.സി പ്രസിഡന്റായി തിരഞ്ഞെടുത്തു. സംസ്ഥാനനേതൃത്വത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് ഹൈക്കമാന്‍ഡ് ഈ തീരുമാനമെടുത്തത്.

നിലവില്‍ എ ഐ സി സി സെക്രട്ടറി സ്ഥാനം വഹിക്കുന്ന വി.ഡി സതീശനെ കെ.പി.സി.സി. വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. രാഹുല്‍ ഗാന്ധിയാണ് സതീശന്റെ പേര് ശുപാര്‍ശചെയ്തതെന്ന് സൂചനയുണ്ട്.

അധീര്‍ രഞ്ജന്‍ ചൗധരിയെ പശ്ചിമബംഗാള്‍ പി.സി.സി പ്രസിഡന്റായും അശോക് തന്‍വാറിനെ ഹരിയാണ പി.സി.സി പ്രസിഡന്റായും തിരഞ്ഞെടുത്തു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

സുധീരന്റെ ക്ലീന്‍ ഇമേജാണ് ഹൈക്കമാന്‍ഡ് മുഖവിലയ്‌ക്കെടുത്തത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രിയും മുന്‍ കെ പി സി സി പ്രസിഡന്റുമായ രമേശ് ചെന്നിത്തലയും ജി. കാര്‍ത്തികേയനെ പ്രസിഡന്റാക്കുന്നതിനെയാണ് പിന്തുണച്ചത്. അക്കാര്യം ഹൈക്കമാന്‍ഡ് തള്ളി.

Comment: സുധീരന്‍ കൊള്ളാം, പക്ഷേ ഉമ്മന്‍ചാണ്ടി  മന്ത്രിസഭ രാജി വെയ്ക്കാനുള്ള സാധ്യത കാണുന്നു. അടുത്ത പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ സംഭവിക്കുന്ന പരാജയം തലയില്‍ വെച്ചുകൊടുക്കാന്‍ ഒരാളെക്കിട്ടിയത് നന്നായിഎന്നു  തോന്നുണ്ടാകും ഭരണക്കാര്‍ക്ക് .
-കെ എ സോളമന്‍ 

Tuesday, 4 February 2014

പെന്‍ഷന്‍ പ്രായം 58 ആക്കാന്‍ ശുപാര്‍ശ















തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 വയസാക്കി ഉയര്‍ത്താന്‍ ശുപാര്‍ശ. പെന്‍ഷന്‍ വിതരണത്തിന് പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കണമെന്നും ശുപാര്‍ശയുണ്ട്. ധനവിനിയോഗ അവലോകന സമിതിയുടെ ശുപാര്‍ശ നിയമസഭയില്‍ വെച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ 56 ആണ് പെന്‍ഷന്‍ പ്രായം. ആയുര്‍ദൈര്‍ഘ്യം പരിഗണിച്ച് പെന്‍ഷന്‍ പ്രായം 58 ആക്കി ഉയര്‍ത്തണമെന്നാണ് ശുപാര്‍ശ. പെന്‍ഷന്‍ ബാദ്ധ്യത സര്‍ക്കാരിനെ സംബന്ധിച്ചടത്തോളം കനത്ത വെല്ലുവിളിയാണ്. പെന്‍ഷന്‍ വിതരണത്തിന് ഭീമമായ തുക വേണ്ടി വരുന്ന സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കുന്നതിന് പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കണം. പെന്‍ഷന്‍ ഫണ്ട് രൂപീകരണത്തിന് ശമ്പളത്തിന്റെ 10 ശതമാനം മാറ്റിവെയ്ക്കണമെന്നും ശുപാര്‍ശയുണ്ട്.
അഞ്ചു വര്‍ഷം കൂടുമ്പോള്‍ ജീവനക്കാര്‍ക്ക് പലിശ സഹിതം പെന്‍ഷന്‍ ഫണ്ടിലേക്ക് സ്വരൂപിക്കുന്ന തുക മടക്കി നല്‍കാവുന്ന തരത്തിലായിരിക്കണം പദ്ധതിയെന്നും ശുപാര്‍ശയില്‍ പറയുന്നു. പങ്കാളിത്ത പെന്‍ഷന്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കണം. കെ.എസ്.ആര്‍.ടി.സിയിലും സര്‍വകലാശാലകളിലും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കണം. സര്‍വകലാശാലകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാന്റുകള്‍ നല്‍കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ലാഭകരമല്ലാത്ത സ്കൂളുകളിലെ അദ്ധ്യാപകരെ മറ്റു സ്കൂളുകളിലേക്ക് പുനര്‍വിന്യസിക്കണം. എഞ്ചിനിയറിംഗ്,​ മെഡിക്കല്‍ കോളേജുകളിലെ ഫീസ് വര്‍ദ്ധിപ്പിക്കണം.
നികുതിയിതര വരുമാനം വര്‍ധിപ്പിക്കണമെന്നും സമിതി നിര്‍ദേശിച്ചു. പല വകുപ്പുകളുടെയും വാര്‍ഷിക പദ്ധതി ചെലവ് മോശമാണെന്നും സമിതി വിലയിരുത്തി. സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധിപ്പിക്കണം, അനധികൃത നിയമനങ്ങള്‍ക്ക് പിഴ ഈടാക്കണം, വി.എച്ച്.എസ്.സി ഹയര്‍ സെക്കന്‍ററിയില്‍ ലയിപ്പിക്കണം തുടങ്ങിയ ശുപാര്‍ശകളും ധനവിനിയോഗ അവലോകന സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചു.
Comment: ആയുര്‍ദൈര്‍ഘ്യം പരിഗണിച്ച് പെന്‍ഷന്‍ പ്രായം 58 ആക്കി ഉയര്‍ത്തണമെന്നു  ശുപാര്‍ശചെയ്ത ധനവിനിയോഗ അവലോകന സമിതിക്കു കൂടുതല്‍ ലോട്ടറി തുടങ്ങുന്നതിനെ കുറിച്ചുകൂടി ശുപാര്‍ശിക്കാമായിരുന്നു. ഇനി ഒരിയ്ക്കലും ഒരു ജോലി  കിട്ടാന്‍ സാധ്യയില്ലാതാകുന്ന സാഹചര്യത്തില്‍ അഭ്യസ്ഥവിദ്യരായ തൊഴിലില്ലാ യുവാക്കള്‍ മാന്യമായി തെണ്ടി ജീവിക്കട്ടെ. കേട്ടിട്ടിടത്തോളം മാണി യുടെ ആസ്ഥാന വിദ്വാന്മാരാണ് സമിതിയംഗങ്ങള്‍ എല്ലാവരും .
-കെ എ സോളമന്‍