കാസര്‍ക്കോട്: തിരഞ്ഞെടുപ്പിനുശേഷം കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്ന കാര്യത്തില്‍ വര്‍ഗീയ കക്ഷികളെ ഒഴിവാക്കാന്‍ വേണ്ടിവന്നാല്‍ സി.പി.എം ഉള്‍പ്പെടെയുള്ളവവരുടെ പിന്തുണ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി എ.കെ. ആന്റണി പറഞ്ഞു. കാസര്‍ക്കോട് ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.സിദ്ദിഖിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിനുശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങള്‍ യു.ഡി.എഫ് ഭരണത്തില്‍ തൃപ്തരാണെന്നും സലീംരാജിന്റെ ഭൂമിതട്ടിപ്പ് കേസില്‍ ഹൈക്കോടതി പരാമര്‍ശം വന്നതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവക്കേണ്ടതില്ലെന്നും ആന്റണി പറഞ്ഞു.
കമെന്‍റ്: എങ്കില്‍പിന്നെ നേരിട്ടു മല്‍സര്‍ക്കുന്ന മണ്ഡലങ്ങളില്‍ ഒത്തുതീര്‍പ്പായിക്കൂടെ ? എന്തിന് ജനങ്ങളെ കഷ്ടപ്പെടുത്തണം ?
കമെന്‍റ്: എങ്കില്‍പിന്നെ നേരിട്ടു മല്‍സര്‍ക്കുന്ന മണ്ഡലങ്ങളില്‍ ഒത്തുതീര്‍പ്പായിക്കൂടെ ? എന്തിന് ജനങ്ങളെ കഷ്ടപ്പെടുത്തണം ?
-കെ എ സോളമന്‍