#ഇടപാട് സംശയാസ്പദം
2015 മുതൽ 2018 അനിൽ അംബാനി കമ്പനികളുടെ കടുത്ത പ്രതിസന്ധികളെക്കുറിച്ച് വ്യാപകമായ അവബോധം ഉണ്ടായിരുന്നു. ഇത് അറിയാമായിരുന്നിട്ടും 2019-ൽ പ്രസ്തുത കമ്പനികളിൽ കേരള സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്‌സി) 60 കോടി രൂപ ബോധപൂർവം നിക്ഷേപിച്ചത് പൊതു ഫണ്ടിൻ്റെ നഗ്നമായ ദുരുപയോഗമാണ്.
ആത്യന്തികമായി ₹101 കോടിയുടെ നഷ്ടത്തിലേക്ക് നയിച്ച ഈ ഇടപാട് സംശയാസ്പമാണ്. ഈ വ്യാജ വിക്ഷേപം സുഗമമാക്കുന്നതിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിൻ്റെ പങ്ക് ഇടപാടിൻ്റെ സത്യസന്ധതയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. നിക്ഷേപ നടപടിയിലെ പിഴവ് എന്നതിലുപരി മുതിർന്ന ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് വൻ കമ്മീഷൻ തട്ടിയെടുക്കാനുള്ള ആസൂത്രിത ശ്രമമായാണ് ഇത് കാണപ്പെടുന്നത്.
ഇത്തരം അഴിമതികൾ സമഗ്രമായി അന്വേഷിക്കുകയും സർക്കാർ ഖജനാവ് കൊള്ളയടിച്ചതിന് ഉത്തരവാദികളായിട്ടുള്ളവരെ ശിക്ഷാ വിധിക്ക് വിധേയരാക്കുകയും വേണം. വഞ്ചനാപരമായ ഗൂഢാലോചനയ്‌ക്കെതിരെ വേഗത്തിലുള്ള നടപടിയാണ് വേണ്ടത്.
No comments:
Post a Comment