#വേണ്ടത് ജുവനൈൽ റിഫൈൻമെൻ്റ്'
പാലക്കാട് അണക്കര ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിലെ 11-ാം ക്ലാസ് വിദ്യാർത്ഥിയുടെ ഫോൺ പിടിച്ചെടുത്തതിനെ തുടർന്ന് വിദ്യാർത്ഥി സ്കൂൾ പ്രിൻസിപ്പലിന് നേരെ വധഭീഷണി മുഴക്കിയ സംഭവം കാണിക്കുന്നത് വിദ്യാർത്ഥികൾക്കിടയിലെ ഭയാനകമായ അച്ചടക്കരാഹിത്യം.
വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തിട്ടും, കൃത്യമായ തിരുത്തൽ നടപടികളില്ലാതെ പഠിക്കാൻ അനുവദിച്ചത് അച്ചടക്ക നിർവഹണത്തിൻ്റെയും ജുവനൈൽ കോടതികളുടെ പങ്കിനെയും കുറിച്ച് ആശങ്കകൾ ഉയർത്തുന്നു. ഗുരുതരമായ പെരുമാറ്റ ദൂഷ്യത്തിന് സ്കൂളിൽ നിന്ന് പുറത്താക്കിയ വിദ്യാർത്ഥിയെ തിരുത്തലുകൾക്ക് വിധേയമാക്കാതെ തിരിച്ചെടുത്തത് അംഗീകരിക്കാനാവില്ല. ജുവനൈൽ പരിഷ്കരണത്തിൻ് അയയ്ക്കാതെ കുട്ടിയെ ചേർത്തു നിർത്തണമെന്ന ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ആഹ്വാനം ദുരൂഹവും രാഷ്ട്രീയ പ്രേരിതവുമാണ്. ജൂവനയിൽ കോടതികൾ കുട്ടികളെ റിഫൈൻ ചെയ്യാനുള്ളതാണ് അല്ലാത സാമൂഹ്യവിരുദ്ധർ ആക്കാനുള്ളതല്ല.
ഇത്തരം സംഭവങ്ങൾക്കു കാരണമായ മയക്കുമരുന്നിൻ്റെയും മദ്യത്തിൻ്റെയും വ്യാപനം നിയന്ത്രിക്കുന്നതിൽ സംസ്ഥാനം കാണിക്കുന്ന അലംഭാവം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നു. സുരക്ഷിതവും അനുകൂലവുമായ പഠനാന്തരീക്ഷം ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാനത്തിനാണ്. സ്കൂൾ അച്ചടക്കം നിലനിർത്തുന്നതിൽ നിന്ന് പിന്നോക്കം പോകുന്നത് വിദ്യാർത്ഥികൾക്കിടയിൽ കൂടുതൽ പെരുമാറ്റ ദൂഷ്യങ്ങൾ സൃഷ്ടിക്കുകയെ ഉള്ളൂ.
No comments:
Post a Comment