Thursday, 2 January 2025

പുതുവർഷത്തിൽ തെറ്റുകൾ വരുത്താം

#പുതുവർഷത്തിൽ തെറ്റുകൾ വരുത്താം.
എഴുത്തുകാരനായ നീൽ ഗെയ്‌മാൻ പറഞ്ഞത് ഈ പുതുവർഷത്തിൽ നമുക്കു വിലമതിക്കാം. 

“ഈ പുതുവർഷം നിങ്ങൾ തെറ്റുകൾ വരുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരണം, നിങ്ങൾ തെറ്റുകൾ വരുത്തുകയാണെങ്കിൽ, നിങ്ങൾ പുതിയ കാര്യങ്ങൾ ചെയ്യുന്നു, പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നു, പഠിക്കുന്നു, ജീവിക്കുന്നു, സ്വയം പ്രേരിപ്പിക്കുന്നു, സ്വയം മാറുന്നു, നിങ്ങളുടെ ലോകത്തെ മാറ്റുന്നു. നിങ്ങൾ ഇതുവരെ ചെയ്തിട്ടില്ലാത്ത കാര്യങ്ങൾ നിങ്ങൾ ചെയ്യുന്നു, അതിലും പ്രധാനമായി, നിങ്ങൾ എന്തെങ്കിലും ചെയ്യുന്നു"

ഓർക്കുക, കൈവിരലുകൾ കോർത്ത് നീട്ടിനിവർത്തിവെച്ച കാലുകൾക്കിടയിൽ തിരുകി കസേരയിൽ കൂനിക്കൂടിയിരിക്കുന്ന വയോധികരെ ഉദ്ദേശിച്ചു കൂടിയാണ് അദ്ദേഹം ഇത് പറഞ്ഞത്. നിങ്ങൾ എന്തെങ്കിലും ചെയ്തില്ലെങ്കിൽ പുതുതലമുറ നിങ്ങളെ കസേരയോടൊപ്പം എടുത്ത് മുറ്റത്തേക്കെറിയും. 
-കെ എ സോളമൻ

No comments:

Post a Comment