Thursday, 29 May 2014

സ്ത്രീപീഡനകേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കോടതികള്‍ക്ക് ഉത്തരവാദിത്വമില്ല ഷാനിമോള്‍ ഉസ്മാന്‍






















മാരാരിക്കുളം: സ്ത്രീപീഡനകേസുകള്‍ തീര്‍പ്പുകല്പിക്കുന്നതില്‍ കോടതികള്‍ ഉത്തരവാദിത്വം കാണിക്കുന്നില്ലെന്ന് മഹിളാ കോണ്‍ഗ്രസ് മുന്‍അധ്യക്ഷ അഡ്വ. ഷാനിമോള്‍ ഉസ്മാന്‍.

ദേശീയ വനിതാ കമ്മീഷന്റെ സഹകരണത്തോടെ എസ്.എല്‍.പുരം ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രം സംഘടിപ്പിച്ച 'സ്ത്രീകളും മാധ്യമങ്ങളും' ദേശീയസെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീപീഡനകേസുകളില്‍ പ്രതികള്‍ക്ക് മാതൃകാപരമായി ശിക്ഷ നല്‍കിയാല്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കുറയും. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തീര്‍പ്പാക്കാന്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടക്കുന്നുണ്ട്. ഇതിനെതിരെ വനിതകള്‍ പ്രതികരിക്കണമെന്നും അവര്‍ പറഞ്ഞു.
.

കമന്‍റ് : സുധീരന്റെ പുറത്തു നിന്നിറങ്ങി, ഇനി കോടതിയുടെ മുതുകത്തേക്കാ.

-കെ എ  സോളമന്‍

Friday, 23 May 2014

സരിത നായര്‍ക്ക് അറസ്റ്റ് വാറണ്ട്



സരിത നായര്‍ക്ക് അറസ്റ്റ് വാറണ്ട്
പത്തനംതിട്ട: ജാമ്യ വ്യവസ്ഥ ലംഘിച്ച കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിന് സോളാര്‍കേസിലെ ഒന്നാം പ്രതി സരിത എസ്. നായര്‍ക്ക് അറസ്റ്റ് വാറണ്ട്.
സംസ്ഥാനം വിട്ടുപോകരുതെന്ന വ്യവസ്ഥ ലംഘിച്ച് കര്‍ണാടകത്തിലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയി എന്നാരോപിച്ച് പത്തനംതിട്ട സി.ജെ.എം കോടതിയില്‍ പ്രോസിക്യൂഷന്‍ ഫയല്‍ ചെയ്ത ഹരജിയില്‍ സരിത തുടരെ ഹാജരാകാതിരുന്നതിനാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കേസിന്‍റെ അടുത്ത വിചാരണ ജൂണ്‍ രണ്ടിന് നടക്കും.
ചാലക്കുടി കോടതിയിലുള്ള കേസിന് ഹാജരാകാന്‍ അവിടേക്ക് പോയതിനാലാണ് വെള്ളിയാഴ്ച പത്തനംതിട്ടയിലെ കോടതിയില്‍ എത്താന്‍ കഴിയാതിരുന്നതെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല..

കമന്‍റ്പല കോടതികള്‍, ആകെയോരാള്‍, എവിടെയൊക്കെ ഒരേ സമയത്ത് പോകാന്‍ കഴിയും? അതിരിക്കട്ടെ, ഈ ഫെനി ബാലകൃഷ്ണന്‍ വക്കീലോ, അതോ ബോഡി ഗാര്‍ഡോ? ഇയാള്‍ക്കു വേറെ കേസൊന്നുമില്ലേ? എപ്പോഴും കാണാമല്ലോ കൂടെ? വക്കീലന്മാര്‍ ഇങ്ങനെ ഒരാളുടെ കേസ് മാത്രം അറ്റന്ടു ചെയ്താല്‍ മറ്റു ക്ലൈയന്റുകള്‍ എന്തുചെയ്യും? വക്കീലന്മാര്‍ കക്ഷിയുടെ ബോഡി ഗാര്‍ഡായി കൂടെ നിരങ്ങരുതെന്ന് ബാര്‍ കൌണ്‍സില്‍ ഒരു നിര്‍കര്‍ഷ വെക്കുന്നത് നല്ലതാണ്, നാണക്കേട് ഒഴിവാകുമല്ലോ.
കെ എ സോളമന്‍ 

Tuesday, 20 May 2014

മോദി വര്‍ഗീയ ധ്രൂവീകരണമുണ്ടാക്കാനിടയില്ല - ഇന്നസെന്‍റ്


മോദി വര്‍ഗീയ ധ്രൂവീകരണമുണ്ടാക്കാനിടയില്ല - ഇന്നസെന്‍റ്
കൊച്ചി: നരേന്ദ്രമോദി വര്‍ഗീയ ധ്രൂവീകരണമുണ്ടാക്കാനിടയില്ളെന്ന് ചാലക്കുടിയില്‍ നിന്ന് ഇടതുപക്ഷ സ്വതന്ത്ര്യനായി തെരഞ്ഞെടുക്കപ്പെട്ട നടന്‍ ഇന്നസെന്‍റ്. മോദി നല്ലത് ചെയ്താല്‍ അനുകൂലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദി സര്‍ക്കാറിനെ വിലയിരുത്താന്‍ ഒരുവര്‍ഷം കൂടി വേണമെന്നും ഇന്നസെന്‍റ് പറഞ്ഞു. പരനാറി പ്രയോഗം ചാലക്കുടിയില്‍ ഒരുതരത്തിലും ബാധിച്ചിട്ടില്ല. ചാലക്കുടിയിലെ വിജയം വ്യക്തിയുടെ വിജയമല്ല, പാര്‍ട്ടിയുടെ വിജയമാണെന്നും ഇന്നസെന്‍റ് പറഞ്ഞു.
Commentഇന്നസെന്‍റ് തുടക്കത്തിലെ മറുകണ്ടം ചാടുന്ന ലക്ഷണമുണ്ട്.. അങ്ങനെയെങ്കില്‍ ബി ജെ പീക്ക് കേരളത്തില്‍ നിന്നു ഒരു എം പി ആയി..
-കെ എ സോളമന്‍ 

Monday, 19 May 2014

രാംദേവിനെ ഗാന്ധിജിയോട് താരതമ്യം ചെയ്ത് അരുണ്‍ ജെയ്റ്റ് ലി


രാംദേവിനെ ഗാന്ധിജിയോട് താരതമ്യം ചെയ്ത് അരുണ്‍ ജെയ്റ്റ് ലി
ന്യൂഡല്‍ഹി: വോട്ടര്‍മാരെ ഉണര്‍ത്തുന്നതില്‍ രാംദേവ് വഹിച്ച പങ്ക് ഗാന്ധിജിയും ജയപ്രകാശ് നാരായണനും നേരിട്ട വെല്ലുവിളികള്‍ക്ക് തുല്യമാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ് ലി. ഏതെങ്കിലും പദവിക്ക് ആഗ്രഹിക്കുന്നയാളല്ല രാംദേവെന്നും ജെയ്റ്റ് ലി പറഞ്ഞു.
കള്ളപ്പണത്തിനും അഴമതിക്കുമെതിരായ രാംദേവ് വലിയ പോരാട്ടം നടത്തി. ബി.ജെ.പിയുടെ വിജയത്തിന് പിന്നാലെ രാംദേവിന്‍്റെ അനുയായികള്‍ സംഘടിപ്പിച്ച സങ്കല്‍പ്പുര്‍ത്തി മഹോത്സവത്തില്‍ പങ്കടെുത്തുകൊണ്ടാണ് ജെയ്റ്റ് ലി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കമന്‍റ് : ഗാന്ധിജി എന്താ രാംദേവിനെ പോലെ വയര്‍ ഒട്ടിച്ചു കളിക്കുമായിരുന്നോ? ജയറ്റ്ലീ തോറ്റതിന്റെ കാരണം ഇപ്പോ ബോധ്യമായി.
-കെ എ സോളമന്‍ 

Friday, 16 May 2014

എന്‍.ഡി.എ അധികാരത്തിലേക്ക്

എന്‍.ഡി.എ അധികാരത്തിലേക്ക്
ന്യൂദല്‍ഹി: എക്സിറ്റ് പോള്‍ ഫലങ്ങളെ പോലും പിന്നിലാക്കി കാല്‍നൂറ്റാണ്ടിനു ശേഷം രാജ്യം ഒറ്റക്കക്ഷി ഭരണത്തിലേക്ക്. 1984ല്‍ കോണ്‍ഗ്രസ് നേടിയ വിജയത്തിന് സമാനമായി ബി.ജെ.പി ഒറ്റക്ക് കേവല ഭൂരിപക്ഷത്തോടടുക്കുകയാണ്. ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബി.ജെ.പി 273 സീറ്റില്‍ മുന്നിട്ടുനില്‍ക്കുകയാണ്. കോണ്‍ഗ്രസ് 53 സീറ്റില്‍ മാത്രമാണ് മുന്നില്‍. 16ാം ലോക് സഭ തെരഞ്ഞെടുപ്പിന്‍്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ വ്യക്തമായ ഭൂരിപക്ഷത്തോടെ എന്‍.ഡി.എ അധികാരത്തിലത്തെുമെന്ന് ഉറപ്പായി. ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ 320 ലേറെ സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി വഡോദരയില്‍ തെരഞ്ഞെടുക്കപ്പെട്ടു. വരാണസിയിലും മോദി മുന്നിട്ടുനില്‍ക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ 68 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. മറ്റു പാര്‍ട്ടികള്‍ 146 സീറ്റുകളിലും മുന്നിലാണ്.
കേരളത്തില്‍ ഏറ്റവും ഒടുവില്‍ യു.ഡി.എഫ് 13 സറ്റിലും എല്‍.ഡി.എഫ് ഏഴിലും മുന്നേറുകയാണ്. തിരുവനന്തപുരത്ത് കാസര്‍കോഡ്-പി.കരുണാകരന്‍, കണ്ണൂര്‍-കെ. സുധാകരന്‍, കോഴിക്കോട്-എം.കെ രാഘവന്‍, വയനാട്-സത്യന്‍ മൊകേരി, വടകര-മുല്ലപ്പള്ളി രാമചന്ദ്രന്‍, മലപ്പുറം-ഇ.അഹമദ്, പൊന്നാനി-ഇ.ടി മുഹമ്മദ് ട്ബഷീര്‍, പാലക്കാട്-എം.ബി രാജഷ്, ആലത്തൂര്‍-പി.കെ ബിജു, തൃശൂര്‍-സി.എന്‍ ജയദേവന്‍, ചാലക്കുടി-ഇന്നസെന്‍്റ്-എറണാകുളം-കെ.വി തോമസ്, ഇടുക്കി-ജോയ്സ് ജോര്‍ജ്, കോട്ടയം-ജോസ് കെ മാണി, ആലപ്പുഴ-കെ.സി വേണുഗോപാല്‍, മാവേലിക്കര-കൊടിക്കുന്നില്‍ സുരേഷ്, പത്തനംതിട്ട-ആന്‍്റോ ആന്‍്റണി, കൊല്ലം-എന്‍.കെ പ്രേമചന്ദ്രന്‍, ആറ്റിങ്ങല്‍-എ. സമ്പത്ത്, തിരുവനന്തപുരം-ശശി തരൂര്‍ എന്നിവര്‍ ലീഡ് ചെയ്യുകയാണ്.
Comment : അങ്ങനെ യു പി എ യുടെ  ആധാര്‍  ലിങ്കിങ് ബി ജെ പി യെ വിജയത്തില്‍ എത്തിച്ചു!
-കെ എ സോളമന്‍  

Thursday, 15 May 2014

മെഡിക്കല്‍ പ്രവേശന പരീക്ഷ; ആദ്യ മൂന്ന് റാങ്കുകള്‍ ആണ്‍കുട്ടികള്‍ക്ക്


മെഡിക്കല്‍ പ്രവേശന പരീക്ഷ; ആദ്യ മൂന്ന് റാങ്കുകള്‍ ആണ്‍കുട്ടികള്‍ക്ക്
തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആദ്യ പത്ത് സ്ഥാനങ്ങളില്‍ എട്ടും ആണ്‍കുട്ടികള്‍ കരസ്ഥമാക്കി. എറണാകുളം സ്വദേശി ബേസില്‍ കോശി സജീവ് ഒന്നാം റാങ്ക് നേടി. അരുണ്‍ അശോകന്‍-മുവാറ്റുപുഴ, ആബിദ് അലി ഖാന്‍- പത്തനംതിട്ട എന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ നേടി.
പട്ടികാജാതി വിഭാഗത്തില്‍ പത്തനംതിട്ട സ്വദേശി സ്നേഹ എസ്. ഒന്നും കോഴികോട് സ്വദേശി നവീന്‍ എന്‍. രണ്ടും സ്ഥാനം നേടി. പട്ടിക വര്‍ഗ വിഭാഗത്തില്‍ കോഴികോട് സ്വദേശി പ്രസീദ വി. ഒന്നും വയനാട് സ്വദേശി ബിബിയ രണ്ടും സ്ഥാനം കരസ്ഥമാക്കി.
മുഹമ്മദ് റയീസ്- വയനാട്, നിതിന്‍ എസ്.ആര്‍- തിരുവനന്തപുരം, അരവിന്ദ് സുബ്രഹ്മണ്യന്‍-കോഴികോട്, സമാന്‍-കോഴികോട്, അഭിരാം-വയനാട്, എസ്. രാജലക്ഷ്മി- എറണാകുളം, ഷിനിയ കെ. -കോഴികോട് എന്നിവരാണ് നാല് മുതല്‍ പത്ത് വരെ റാങ്ക് നേടിയവര്‍.
ബിഹാര്‍ സ്വദേശി ശിവശങ്കര്‍ ശര്‍മ, കോട്ടയം സ്വദേശി അനില അന്‍സി മോന്‍സി എന്നിവര്‍ യഥാക്രമം ഡല്‍ഹി, ദുബായ് സ്ഥലങ്ങളില്‍ നടത്തിയ പരീക്ഷയില്‍ ഒന്നാം സ്ഥാനത്ത് എത്തി. മുംബൈ നടത്തിയ പ്രവേശന പരീക്ഷയുടെ ഫലം പുറത്തുവിട്ടില്ല.
പി.ആര്‍ ചേംബറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ഫലം പ്രസിദ്ധീകരിച്ചത്. എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ സ്കോര്‍ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ എഴുതിയവരുടെ ഹയര്‍ സെക്കന്‍ഡറി മാര്‍ക്ക് കൂടി ചേര്‍ത്ത ശേഷം പ്രസിദ്ധപ്പെടുത്തുമെന്ന് അബ്ദുറബ്ബ് പറഞ്ഞു.
Commentഅക്ഷരമറിയെണ്ടാത്ത മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങള്‍ എന്നവസാനിക്കുന്നു അന്നുകിട്ടും പെങ്കുട്ടികള്‍ക്ക് ആദ്യറാങ്കുകള്‍. ക്ഷമയോടെ ആലോചിച്ചു ഉത്തരമെഴുതാന്‍ സമായമെടുക്കുന്നതുകൊണ്ടാണ് പെണ്‍കുട്ടികള്‍ പുറകില്‍ പോകുന്നത് .എന്ട്രന്‍സ് എന്ന സ്പീഡ് ടെസ്റ്റില്‍ ആങ്കുട്ടികളുടെ അതേ സ്പീഡ് പെങ്കുട്ടികള്‍ക്കും ഉണ്ടെന്ന് തീരുമാനമെടുത്ത ആദ്യകാല വിദ്യാഭ്യാസ വിചക്ഷണര്‍ ജീവിച്ചിരുപ്പുണ്ടെങ്കില്‍ അവരെ മുക്കാലിയില്‍ കെട്ടി അടിക്കണം. പണ്ടെടുത്ത തെറ്റായ തീരുമാനം പരിഷ്കരിക്കാന്‍ ഇന്നുള്ളവര്‍ക്ക് ധൈര്യം പോര. വേണ്ടത് ആങ്കുട്ടികളില്‍ നിന്നും പെണ്‍ കുട്ടികളില്‍ നിന്നും തുല്യമായ തിരെഞ്ഞുടുപ്പ് എന്നതാണ്.
K A Solaman

Tuesday, 13 May 2014

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 79.39












തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ സംസ്ഥാനത്ത് 79.39 ശതമാനം പേര്‍ വിജയിച്ചു. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ആണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷ എഴുതിയവരില്‍ 2.78 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.
3,​42,​410 പേര്‍ പരീക്ഷ എഴുതിയതില്‍ 2,​78,​931 വിദ്യാര്‍ത്ഥികള്‍ ഉന്നത പഠത്തിന് യോഗ്യത നേടി. 84.35 ശതമാനത്തോടെ വിജയത്തോടെ പ്ലസ്ടു ഫലത്തില്‍ മുന്നില്‍ എറണാകുളവും 71.73 ശതമാനം വിജയത്തോടെ ഏറ്റവും പിറകില്‍ പത്തനംതിട്ടയുമാണ. 91.61ശതമാനത്തോടെ കൂടുതല്‍ വിദ്യാര്‍ത്ഥികളെ വിജയിപ്പിച്ച സ്‌കൂള്‍ എന്ന ബഹുമതിക്ക് പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ്. സ്‌കൂള്‍ അര്‍ഹമായി.
കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് കുറവാണ് ഇത്തവണ വിജയശതമാനം കഴിഞ്ഞ വര്‍ഷം 81.34 ആയിരുന്നു ജയം.
Comment : കൂട്ടകോപ്പിയടിയും ഉദാര മൂല്യനിര്‍ണയവും ഉണ്ടായിട്ടും 21 ശതമാനം തോറ്റത് അല്‍ഭൂതമായിരിക്കുന്നു. 79 ശതമാനത്തിന്   പേരെഴുതാന്‍ അറിയാം, ബാക്കി 21നു അതും അറിയില്ലെന്ന് ചുരുക്കം!
കെ എ സോളമന്‍ 

മദ്യ നിരോധനം: കര്‍ശന നിലപാടുമായി സുധീരന്‍ വീണ്ടും രംഗത്ത്











തിരുവനന്തപുരം: മദ്യ നിരോധനത്തില്‍ കര്‍ശന നിലപാടുമായി വീണ്ടും കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍. പാര്‍ട്ടി നേതൃത്വം നല്‍കുന്ന തദ്ദേശസ്ഥാപനങ്ങള്‍ ഒരു കാരണവശാലും പുതിയ മദ്യശാലകള്‍ക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത്, നഗരസഭാ അധ്യക്ഷന്മാര്‍ക്കും പാര്‍ട്ടി ഘടകങ്ങള്‍ക്കും സുധീരന്‍ കത്തയച്ചു.
മദ്യവര്‍ജനത്തിനുള്ള കര്‍മപദ്ധതികള്‍ ആവിഷ്ക്കരിച്ച് ജനകീയ കൂട്ടായ്മയിലൂടെ നടപ്പാക്കണമെന്നും കത്തില്‍ സുധീരന്‍ ആവശ്യപ്പെടുന്നു. മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന യാതൊരു നടപടിയും സ്വീകരിക്കരുതെന്നും മദ്യ മുതലാളിമാരുമായുള്ള ചങ്ങാത്തം പാടില്ലെന്നും സുധീരന്‍ നിര്‍ദേശിച്ചു.
Comment: നന്നായി. ഇതോടെ മദ്യമുതലാളി മാരുടെ ചെറുഭ്രാന്ത് മുഴുഭ്രാന്തായി മാറും
-കെ എ സോളമന്‍  

Wednesday, 7 May 2014

വിധി ഏകപക്ഷീയം : വി.എം സുധീരന്‍


തിരുവനന്തപുരം: കേരളത്തിന്റെ ഡാം സുരക്ഷാ നിയം റദ്ദാക്കിയ സുപ്രീംകോടതിയുടെ വിധി ഏകപക്ഷീയമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ തെല്ലും കണക്കിലെടുക്കാത്ത വിധിയാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടയതെന്നത് കേരളത്തിന് കനത്ത ആഘാതമാണ്.

റൂര്‍ക്കി, ഡല്‍ഹി ഐ.ഐ.ടി.കള്‍ മുമ്പ് നടത്തിയ പഠനത്തില്‍ മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ലെന്ന് തെളിഞ്ഞതാണ്. ഭൂചലന മേഖലയിലാണ് ഡാം എന്നതിനാല്‍ തുടര്‍ചലനങ്ങള്‍ ഡാമിന്റെ സുരക്ഷക്ക് വലിയ ഭീഷണിയായി തുടരുകയാണ്. ഇത് കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും കനത്ത ഭീഷണി സൃഷ്ടിക്കുന്നു. ഇതൊന്നും കണക്കിലെടുക്കാതെ തീര്‍ത്തും നീതിരഹിതമായ വിധിയാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായത്.

ഇനി പ്രശ്‌നത്തിനുള്ള പരിഹാരവും അതിനുള്ള സാധ്യതകളും നിയമവിദഗ്ധരും കക്ഷി രാഷ്ട്രീയഭേദമന്യേ ചര്‍ച്ച ചെയത് വിശകലനം ചെയ്യണം. അതനുസരിച്ച് മുന്നോട്ട് പോവുക മാത്രമാണ് നിലവിലുള്ള മാര്‍ഗം. സുപ്രീം കോടതിയുടെ സമ്പൂര്‍ണ വിധി പുറത്ത് വന്നാല്‍ മാത്രമേ മുന്നോട്ടുള്ള സാധ്യതകള്‍ വിശകലനം ചെയ്യാന്‍ സാധിക്കൂ എന്നും വി.എം സുധീരന്‍ പറഞ്ഞു.
കമന്‍റ്കേരളത്തിന്റെ ഡാം സുരക്ഷാ നിയമം റദ്ദാക്കിയ സുപ്രീംകോടതിയുടെ വിധി ഏകപക്ഷീയമെന്ന് പറഞ്ഞുകൂടാ. ഏത് പ്രശ്നത്തിനും ഒരു അവസാനം വേണമല്ലോ. ജലമന്ത്രി ജോസഫിനുണ്ടായ ഒരു വിഭ്രമം ഏതെല്ലാം വിസ്ഫോടനങളാണ് കുറച്ചു നാള്‍ മുന്പ് സൃഷ്ടിച്ചത്. ജനം ആറ്റില്‍ ചാടുന്നു, ദേഹത്ത് മണ്ണണ്ണ ഒഴിക്കുന്നു, ശവപ്പെട്ടിയില്‍ കിടക്കുന്നു അങ്ങനെ എന്തെല്ലാം. ഡാം ഇപ്പൊഴും ഇന്‍ടാക്റ്റ് !
കെ എ സോളമന്‍ 

Tuesday, 6 May 2014

നാളെ സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം


നാളെ സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം
ഇടുക്കി: നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് മുല്ലപ്പെരിയാര്‍ സമര സമിതിയുടെ ആഹ്വാനം. മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് കനത്ത തിരിച്ചടി നല്‍കിയ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Comment: ഹര്‍ത്താലാണ് ഏതിനും പ്രതിവിധി . നാളെ ഹര്‍ത്താല്‍ ആഘോഷിക്കാന്‍ ഇന്ന് ക്യൂവില്‍ നില്‍ക്കുന്ന കാര്യമോര്‍ക്കുമ്പോള്‍ ഒരു മടി. കേരളത്തിന്റെ വിധി നിര്‍ണയിക്കാന്‍ മുല്ലപ്പെരിയാര്‍ സമര സമിതിക്കും കഴിയും.
-കെ എ സോളമന്‍ 

ഹയര്‍സെക്കന്‍ഡറി ക്ളാസുകള്‍ അഞ്ചു ദിവസമാക്കി

ഹയര്‍സെക്കന്‍ഡറി ക്ളാസുകള്‍ അഞ്ചു ദിവസമാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളുകളുടെ പ്രവൃത്തി ദിവസം ആഴ്ചയില്‍ അഞ്ചായി കുറച്ചു. അതോടൊപ്പം ക്ളാസ് സമയം രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം നാലരവരെയാക്കി. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന്‍്റെ അധ്യക്ഷതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. മന്ത്രിസഭ അംഗീകരിക്കുന്നതോടെ ഇത് നടപ്പില്‍ വരും.
നേരത്തെ രണ്ടാം ശനി ഒഴികെ ആറുദിവസങ്ങള്‍ ഹയര്‍സെക്കന്‍ഡറിയില്‍ പ്രവൃത്തി ദിവസമായിരുന്നു. ഹയര്‍സെക്കന്‍ഡറി തലത്തിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രൊഫ.പി.ഒ.ജെ ലബ്ബ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശായിരുന്നു പ്രവൃത്തി ദിവസം അഞ്ചായി ചുരുക്കണം എന്നത്.
കമെന്‍റ്; അങ്ങനെ ആഴ്ചയില്‍ രണ്ടു സിനിമയെന്നത് നാലെണ്ണം കാണേണ്ടിവരും പിള്ളാര്‍. എന്‍റ്റന്‍സ് ഡ്രില്‍നടത്താന്‍  ടൂറിസ്റ്റ് ബസ്സില്‍ രണ്ടു ദിവസം അങ്ങോട്ടുമിങ്ങോട്ടുമായി മൊത്തം നാലു സിനിമ ആഴ്ചയില്‍  !
കെ എ സോളമന്‍ 

Monday, 5 May 2014

മദ്യലോബിയുമായുള്ള തന്‍െറ ബന്ധം തെളിയിക്കേണ്ടത് സുധീരന്‍െറ ബാധ്യത -ഷാനിമോള്‍

മദ്യലോബിയുമായുള്ള തന്‍െറ ബന്ധം തെളിയിക്കേണ്ടത് സുധീരന്‍െറ ബാധ്യത -ഷാനിമോള്‍
തിരുവനന്തപുരം: തന്‍െറ കത്തിന് മറുപടിയുമായി വന്ന കെ.പി.സി പ്രസിഡന്‍െറ് വി.എം സുധീരനെ വെല്ലുവിളിച്ച് ഷാനിമോള്‍ ഉസ്മാന്‍. മദ്യലോബിയുമായുള്ള തന്‍െറ ബന്ധം തെളിയിക്കേണ്ടത് സുധീരന്‍െറ ബാധ്യതയെന്ന് ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു.
സുധീരന്‍െറ പ്രസ്താവന കുടുംബം തകര്‍ക്കുന്നതാണ്. അന്വേഷണ തീരുമാനം വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്നും ഷാനിമോള്‍ പറഞ്ഞു.
Comment: അതുവേണേ തെളിയിക്കാം, മറ്റു ബന്ധങ്ങളൊന്നും തെളിയിക്കാന്‍ പറയരുത്. സ്ത്രീകളെ മുന്നില്‍ നിര്‍ത്തി പടനയിക്കുന്നതും ഒരു 'പ്രായോഗിക മദ്യ' സമീപനമാണ് 
-കെ എ സോളമന്‍ 

Saturday, 3 May 2014

സുകുമാരന്‍ നായര്‍ക്കും തന്റെ അഭിപ്രായം പറയാം -ആര്‍ ബാലകൃഷ്‌ണപിള്ള


സുകുമാരന്‍ നായര്‍ക്കും തന്റെ അഭിപ്രായം പറയാം -ആര്‍ ബാലകൃഷ്‌ണപിള്ള
കാഞ്ഞങ്ങാട്‌: ഇടുക്കി മെത്രാനു രാഷ്‌ട്രീയം പറയാമെങ്കില്‍ സുകുമാരന്‍ നായര്‍ക്കും തന്റെ അഭിപ്രായം പറയാമെന്ന്‌ മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായ ആര്‍. ബാലകൃഷ്‌ണപിള്ള. വെള്ളാപ്പള്ളി എന്തു പറഞ്ഞാലും നല്ലത്‌, സുകുമാരന്‍ നായര്‍ നല്ലതു പറഞ്ഞാലും കൊള്ളരുതാത്തവന്‍ എന്ന നിലക്കാണ്‌ കാര്യങ്ങള്‍. എന്‍.എസ്‌.എസിന്റെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ പഠിക്കുന്നവരില്‍ ഭൂരിഭാഗവും ഇതര ജാതിക്കാരാണ്‌. എന്‍.എസ്‌.എസ്‌ ജാതീയ സംഘടനയല്ലെന്നു പറയാനാണ്‌ ഇതു സൂചിപ്പിക്കുന്നതെന്നും ബാലകൃഷ്‌ണപിള്ള പറഞ്ഞു.
Comment:പഠി ക്കുന്നവരുടെ കാര്യം നില്‍ക്കട്ടെ. എത്രപേരുണ്ട് അന്യമതക്കാരായി എന്‍ എസ് എസിന്റെ സ്കൂളുകളിലുംകോളേജുകളിലും ജോലി ചെയ്യുന്നവര്‍? പറയൂ പിള്ളേ? ഇവിടങ്ങളില്‍ സര്ക്കാര്‍ ശമ്പളം തന്നെയല്ലേ കൊടുക്കുന്നത്
കെ എ സോളമന്‍ 

Thursday, 1 May 2014

ജീവിതം ഒരു മയില്‍പ്പീലിത്തുണ്ട്‌

ജീവിതം ഒരു മയില്‍പ്പീലിത്തുണ്ട്‌

കെ.എ. സോളമന്‍
നിത്യജീവിതത്തില്‍ നാം അഭിമുഖീകരിക്കേണ്ടിവരുന്ന എല്ലാ വസ്‌തുതകളും തന്റെ കവിതയുടെ ഇതിവൃത്തമായി കവി സ്വീകരിച്ചിരിക്കുന്നു. ഈ കവിതകളില്‍ പ്രേമമുണ്ട്‌, പ്രേമഭംഗമുണ്ട്‌, പ്രകൃതിയുണ്ട്‌, മരമുണ്ട്‌, മഴയുണ്ട്‌, വയോധികരുടെ തേങ്ങലുണ്ട്‌. സമൂഹത്തിന്റെ നേര്‍ക്കു പിടിച്ച കണ്ണാടിയാണ്‌ ഈ സമാഹാരം.
(കെ.എ.എസ്‌. പബ്ലിക്കേഷന്‍സ്‌, 11-മൈല്‍ , മായിത്തറ പി  , ചേര്‍ത്തല)
വില: 90

മദ്യലോബികള്‍ക്കെതിരെ വി.എം സുധീരന്‍

  മദ്യലോബികള്‍ക്കെതിരെ വി.എം സുധീരന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യലോബികള്‍ക്കെതിരെ ആഞ്ഞടിച്ച് കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍. തൊളിലാളികളുടെ ബാനറില്‍ മുതലാളിമാര്‍ ജാഥ നടത്തുകയാണ്. മുതലാളിമാരുടെ പിന്നണിയാളുകളായി തൊഴിലാളികള്‍ മാറരുതെന്നും സുധീരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മെയ്ദിന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധ്വാനിക്കുന്നവരുടെ കൂലി വീട്ടിലത്തെണം. അല്ലാതെ അതിന്‍്റെ ഉപഭോക്താവ് മദ്യവില്‍പ്പനക്കാരാവരുത്. മദ്യത്തിനടിമപ്പെട്ട തൊഴിലാളികളില്‍ ഭൂരിഭാഗവും കുടുംബത്തെ നോക്കാനാവാത്ത സ്ഥിതിയിലാണെന്നും സുധീരന്‍ പറഞ്ഞു.
കമന്‍റ്: നല്ലകാര്യങ്ങള്‍  ചെയ്യാന്‍ ഒത്തിരിപ്പേരുടെ പിന്തുണ വേണ്ട. വാങ്ങിയ പണം തിരികെക്കൊടുക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് പ്രായോഗിക സമീപനം വേണമെന്ന് ചിലര്‍ പറയുന്നത് 
-കെ എ സോളമന്‍