ന്യൂഡല്‍ഹി: വോട്ടര്‍മാരെ ഉണര്‍ത്തുന്നതില്‍ രാംദേവ് വഹിച്ച പങ്ക് ഗാന്ധിജിയും ജയപ്രകാശ് നാരായണനും നേരിട്ട വെല്ലുവിളികള്‍ക്ക് തുല്യമാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ് ലി. ഏതെങ്കിലും പദവിക്ക് ആഗ്രഹിക്കുന്നയാളല്ല രാംദേവെന്നും ജെയ്റ്റ് ലി പറഞ്ഞു.
കള്ളപ്പണത്തിനും അഴമതിക്കുമെതിരായ രാംദേവ് വലിയ പോരാട്ടം നടത്തി. ബി.ജെ.പിയുടെ വിജയത്തിന് പിന്നാലെ രാംദേവിന്‍്റെ അനുയായികള്‍ സംഘടിപ്പിച്ച സങ്കല്‍പ്പുര്‍ത്തി മഹോത്സവത്തില്‍ പങ്കടെുത്തുകൊണ്ടാണ് ജെയ്റ്റ് ലി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കമന്‍റ് : ഗാന്ധിജി എന്താ രാംദേവിനെ പോലെ വയര്‍ ഒട്ടിച്ചു കളിക്കുമായിരുന്നോ? ജയറ്റ്ലീ തോറ്റതിന്റെ കാരണം ഇപ്പോ ബോധ്യമായി.
-കെ എ സോളമന്‍
No comments:
Post a Comment