Tuesday 13 May 2014

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 79.39












തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ സംസ്ഥാനത്ത് 79.39 ശതമാനം പേര്‍ വിജയിച്ചു. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ആണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷ എഴുതിയവരില്‍ 2.78 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.
3,​42,​410 പേര്‍ പരീക്ഷ എഴുതിയതില്‍ 2,​78,​931 വിദ്യാര്‍ത്ഥികള്‍ ഉന്നത പഠത്തിന് യോഗ്യത നേടി. 84.35 ശതമാനത്തോടെ വിജയത്തോടെ പ്ലസ്ടു ഫലത്തില്‍ മുന്നില്‍ എറണാകുളവും 71.73 ശതമാനം വിജയത്തോടെ ഏറ്റവും പിറകില്‍ പത്തനംതിട്ടയുമാണ. 91.61ശതമാനത്തോടെ കൂടുതല്‍ വിദ്യാര്‍ത്ഥികളെ വിജയിപ്പിച്ച സ്‌കൂള്‍ എന്ന ബഹുമതിക്ക് പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ്. സ്‌കൂള്‍ അര്‍ഹമായി.
കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് കുറവാണ് ഇത്തവണ വിജയശതമാനം കഴിഞ്ഞ വര്‍ഷം 81.34 ആയിരുന്നു ജയം.
Comment : കൂട്ടകോപ്പിയടിയും ഉദാര മൂല്യനിര്‍ണയവും ഉണ്ടായിട്ടും 21 ശതമാനം തോറ്റത് അല്‍ഭൂതമായിരിക്കുന്നു. 79 ശതമാനത്തിന്   പേരെഴുതാന്‍ അറിയാം, ബാക്കി 21നു അതും അറിയില്ലെന്ന് ചുരുക്കം!
കെ എ സോളമന്‍ 

No comments:

Post a Comment