ന്യൂദല്‍ഹി: എക്സിറ്റ് പോള്‍ ഫലങ്ങളെ പോലും പിന്നിലാക്കി കാല്‍നൂറ്റാണ്ടിനു ശേഷം രാജ്യം ഒറ്റക്കക്ഷി ഭരണത്തിലേക്ക്. 1984ല്‍ കോണ്‍ഗ്രസ് നേടിയ വിജയത്തിന് സമാനമായി ബി.ജെ.പി ഒറ്റക്ക് കേവല ഭൂരിപക്ഷത്തോടടുക്കുകയാണ്. ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബി.ജെ.പി 273 സീറ്റില്‍ മുന്നിട്ടുനില്‍ക്കുകയാണ്. കോണ്‍ഗ്രസ് 53 സീറ്റില്‍ മാത്രമാണ് മുന്നില്‍. 16ാം ലോക് സഭ തെരഞ്ഞെടുപ്പിന്‍്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ വ്യക്തമായ ഭൂരിപക്ഷത്തോടെ എന്‍.ഡി.എ അധികാരത്തിലത്തെുമെന്ന് ഉറപ്പായി. ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ 320 ലേറെ സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി വഡോദരയില്‍ തെരഞ്ഞെടുക്കപ്പെട്ടു. വരാണസിയിലും മോദി മുന്നിട്ടുനില്‍ക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ 68 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. മറ്റു പാര്‍ട്ടികള്‍ 146 സീറ്റുകളിലും മുന്നിലാണ്.
കേരളത്തില്‍ ഏറ്റവും ഒടുവില്‍ യു.ഡി.എഫ് 13 സറ്റിലും എല്‍.ഡി.എഫ് ഏഴിലും മുന്നേറുകയാണ്. തിരുവനന്തപുരത്ത് കാസര്‍കോഡ്-പി.കരുണാകരന്‍, കണ്ണൂര്‍-കെ. സുധാകരന്‍, കോഴിക്കോട്-എം.കെ രാഘവന്‍, വയനാട്-സത്യന്‍ മൊകേരി, വടകര-മുല്ലപ്പള്ളി രാമചന്ദ്രന്‍, മലപ്പുറം-ഇ.അഹമദ്, പൊന്നാനി-ഇ.ടി മുഹമ്മദ് ട്ബഷീര്‍, പാലക്കാട്-എം.ബി രാജഷ്, ആലത്തൂര്‍-പി.കെ ബിജു, തൃശൂര്‍-സി.എന്‍ ജയദേവന്‍, ചാലക്കുടി-ഇന്നസെന്‍്റ്-എറണാകുളം-കെ.വി തോമസ്, ഇടുക്കി-ജോയ്സ് ജോര്‍ജ്, കോട്ടയം-ജോസ് കെ മാണി, ആലപ്പുഴ-കെ.സി വേണുഗോപാല്‍, മാവേലിക്കര-കൊടിക്കുന്നില്‍ സുരേഷ്, പത്തനംതിട്ട-ആന്‍്റോ ആന്‍്റണി, കൊല്ലം-എന്‍.കെ പ്രേമചന്ദ്രന്‍, ആറ്റിങ്ങല്‍-എ. സമ്പത്ത്, തിരുവനന്തപുരം-ശശി തരൂര്‍ എന്നിവര്‍ ലീഡ് ചെയ്യുകയാണ്.
Comment : അങ്ങനെ യു പി എ യുടെ ആധാര്‍ ലിങ്കിങ് ബി ജെ പി യെ വിജയത്തില്‍ എത്തിച്ചു!
-കെ എ സോളമന്‍
No comments:
Post a Comment