Thursday, 15 May 2014

മെഡിക്കല്‍ പ്രവേശന പരീക്ഷ; ആദ്യ മൂന്ന് റാങ്കുകള്‍ ആണ്‍കുട്ടികള്‍ക്ക്


മെഡിക്കല്‍ പ്രവേശന പരീക്ഷ; ആദ്യ മൂന്ന് റാങ്കുകള്‍ ആണ്‍കുട്ടികള്‍ക്ക്
തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആദ്യ പത്ത് സ്ഥാനങ്ങളില്‍ എട്ടും ആണ്‍കുട്ടികള്‍ കരസ്ഥമാക്കി. എറണാകുളം സ്വദേശി ബേസില്‍ കോശി സജീവ് ഒന്നാം റാങ്ക് നേടി. അരുണ്‍ അശോകന്‍-മുവാറ്റുപുഴ, ആബിദ് അലി ഖാന്‍- പത്തനംതിട്ട എന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ നേടി.
പട്ടികാജാതി വിഭാഗത്തില്‍ പത്തനംതിട്ട സ്വദേശി സ്നേഹ എസ്. ഒന്നും കോഴികോട് സ്വദേശി നവീന്‍ എന്‍. രണ്ടും സ്ഥാനം നേടി. പട്ടിക വര്‍ഗ വിഭാഗത്തില്‍ കോഴികോട് സ്വദേശി പ്രസീദ വി. ഒന്നും വയനാട് സ്വദേശി ബിബിയ രണ്ടും സ്ഥാനം കരസ്ഥമാക്കി.
മുഹമ്മദ് റയീസ്- വയനാട്, നിതിന്‍ എസ്.ആര്‍- തിരുവനന്തപുരം, അരവിന്ദ് സുബ്രഹ്മണ്യന്‍-കോഴികോട്, സമാന്‍-കോഴികോട്, അഭിരാം-വയനാട്, എസ്. രാജലക്ഷ്മി- എറണാകുളം, ഷിനിയ കെ. -കോഴികോട് എന്നിവരാണ് നാല് മുതല്‍ പത്ത് വരെ റാങ്ക് നേടിയവര്‍.
ബിഹാര്‍ സ്വദേശി ശിവശങ്കര്‍ ശര്‍മ, കോട്ടയം സ്വദേശി അനില അന്‍സി മോന്‍സി എന്നിവര്‍ യഥാക്രമം ഡല്‍ഹി, ദുബായ് സ്ഥലങ്ങളില്‍ നടത്തിയ പരീക്ഷയില്‍ ഒന്നാം സ്ഥാനത്ത് എത്തി. മുംബൈ നടത്തിയ പ്രവേശന പരീക്ഷയുടെ ഫലം പുറത്തുവിട്ടില്ല.
പി.ആര്‍ ചേംബറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ഫലം പ്രസിദ്ധീകരിച്ചത്. എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ സ്കോര്‍ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ എഴുതിയവരുടെ ഹയര്‍ സെക്കന്‍ഡറി മാര്‍ക്ക് കൂടി ചേര്‍ത്ത ശേഷം പ്രസിദ്ധപ്പെടുത്തുമെന്ന് അബ്ദുറബ്ബ് പറഞ്ഞു.
Commentഅക്ഷരമറിയെണ്ടാത്ത മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങള്‍ എന്നവസാനിക്കുന്നു അന്നുകിട്ടും പെങ്കുട്ടികള്‍ക്ക് ആദ്യറാങ്കുകള്‍. ക്ഷമയോടെ ആലോചിച്ചു ഉത്തരമെഴുതാന്‍ സമായമെടുക്കുന്നതുകൊണ്ടാണ് പെണ്‍കുട്ടികള്‍ പുറകില്‍ പോകുന്നത് .എന്ട്രന്‍സ് എന്ന സ്പീഡ് ടെസ്റ്റില്‍ ആങ്കുട്ടികളുടെ അതേ സ്പീഡ് പെങ്കുട്ടികള്‍ക്കും ഉണ്ടെന്ന് തീരുമാനമെടുത്ത ആദ്യകാല വിദ്യാഭ്യാസ വിചക്ഷണര്‍ ജീവിച്ചിരുപ്പുണ്ടെങ്കില്‍ അവരെ മുക്കാലിയില്‍ കെട്ടി അടിക്കണം. പണ്ടെടുത്ത തെറ്റായ തീരുമാനം പരിഷ്കരിക്കാന്‍ ഇന്നുള്ളവര്‍ക്ക് ധൈര്യം പോര. വേണ്ടത് ആങ്കുട്ടികളില്‍ നിന്നും പെണ്‍ കുട്ടികളില്‍ നിന്നും തുല്യമായ തിരെഞ്ഞുടുപ്പ് എന്നതാണ്.
K A Solaman

No comments:

Post a Comment