തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളുകളുടെ പ്രവൃത്തി ദിവസം ആഴ്ചയില്‍ അഞ്ചായി കുറച്ചു. അതോടൊപ്പം ക്ളാസ് സമയം രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം നാലരവരെയാക്കി. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന്‍്റെ അധ്യക്ഷതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. മന്ത്രിസഭ അംഗീകരിക്കുന്നതോടെ ഇത് നടപ്പില്‍ വരും.
നേരത്തെ രണ്ടാം ശനി ഒഴികെ ആറുദിവസങ്ങള്‍ ഹയര്‍സെക്കന്‍ഡറിയില്‍ പ്രവൃത്തി ദിവസമായിരുന്നു. ഹയര്‍സെക്കന്‍ഡറി തലത്തിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രൊഫ.പി.ഒ.ജെ ലബ്ബ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശായിരുന്നു പ്രവൃത്തി ദിവസം അഞ്ചായി ചുരുക്കണം എന്നത്.

കമെന്‍റ്; അങ്ങനെ ആഴ്ചയില്‍ രണ്ടു സിനിമയെന്നത് നാലെണ്ണം കാണേണ്ടിവരും പിള്ളാര്‍. എന്‍റ്റന്‍സ് ഡ്രില്‍നടത്താന്‍ ടൂറിസ്റ്റ് ബസ്സില്‍ രണ്ടു ദിവസം അങ്ങോട്ടുമിങ്ങോട്ടുമായി മൊത്തം നാലു സിനിമ ആഴ്ചയില്‍ !
കെ എ സോളമന്‍
No comments:
Post a Comment