കൊച്ചി: നരേന്ദ്രമോദി വര്‍ഗീയ ധ്രൂവീകരണമുണ്ടാക്കാനിടയില്ളെന്ന് ചാലക്കുടിയില്‍ നിന്ന് ഇടതുപക്ഷ സ്വതന്ത്ര്യനായി തെരഞ്ഞെടുക്കപ്പെട്ട നടന്‍ ഇന്നസെന്‍റ്. മോദി നല്ലത് ചെയ്താല്‍ അനുകൂലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദി സര്‍ക്കാറിനെ വിലയിരുത്താന്‍ ഒരുവര്‍ഷം കൂടി വേണമെന്നും ഇന്നസെന്‍റ് പറഞ്ഞു. പരനാറി പ്രയോഗം ചാലക്കുടിയില്‍ ഒരുതരത്തിലും ബാധിച്ചിട്ടില്ല. ചാലക്കുടിയിലെ വിജയം വ്യക്തിയുടെ വിജയമല്ല, പാര്‍ട്ടിയുടെ വിജയമാണെന്നും ഇന്നസെന്‍റ് പറഞ്ഞു.
Comment: ഇന്നസെന്‍റ് തുടക്കത്തിലെ മറുകണ്ടം ചാടുന്ന ലക്ഷണമുണ്ട്.. അങ്ങനെയെങ്കില്‍ ബി ജെ പീക്ക് കേരളത്തില്‍ നിന്നു ഒരു എം പി ആയി..
-കെ എ സോളമന്‍
No comments:
Post a Comment