Friday, 23 May 2014

സരിത നായര്‍ക്ക് അറസ്റ്റ് വാറണ്ട്



സരിത നായര്‍ക്ക് അറസ്റ്റ് വാറണ്ട്
പത്തനംതിട്ട: ജാമ്യ വ്യവസ്ഥ ലംഘിച്ച കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിന് സോളാര്‍കേസിലെ ഒന്നാം പ്രതി സരിത എസ്. നായര്‍ക്ക് അറസ്റ്റ് വാറണ്ട്.
സംസ്ഥാനം വിട്ടുപോകരുതെന്ന വ്യവസ്ഥ ലംഘിച്ച് കര്‍ണാടകത്തിലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയി എന്നാരോപിച്ച് പത്തനംതിട്ട സി.ജെ.എം കോടതിയില്‍ പ്രോസിക്യൂഷന്‍ ഫയല്‍ ചെയ്ത ഹരജിയില്‍ സരിത തുടരെ ഹാജരാകാതിരുന്നതിനാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കേസിന്‍റെ അടുത്ത വിചാരണ ജൂണ്‍ രണ്ടിന് നടക്കും.
ചാലക്കുടി കോടതിയിലുള്ള കേസിന് ഹാജരാകാന്‍ അവിടേക്ക് പോയതിനാലാണ് വെള്ളിയാഴ്ച പത്തനംതിട്ടയിലെ കോടതിയില്‍ എത്താന്‍ കഴിയാതിരുന്നതെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല..

കമന്‍റ്പല കോടതികള്‍, ആകെയോരാള്‍, എവിടെയൊക്കെ ഒരേ സമയത്ത് പോകാന്‍ കഴിയും? അതിരിക്കട്ടെ, ഈ ഫെനി ബാലകൃഷ്ണന്‍ വക്കീലോ, അതോ ബോഡി ഗാര്‍ഡോ? ഇയാള്‍ക്കു വേറെ കേസൊന്നുമില്ലേ? എപ്പോഴും കാണാമല്ലോ കൂടെ? വക്കീലന്മാര്‍ ഇങ്ങനെ ഒരാളുടെ കേസ് മാത്രം അറ്റന്ടു ചെയ്താല്‍ മറ്റു ക്ലൈയന്റുകള്‍ എന്തുചെയ്യും? വക്കീലന്മാര്‍ കക്ഷിയുടെ ബോഡി ഗാര്‍ഡായി കൂടെ നിരങ്ങരുതെന്ന് ബാര്‍ കൌണ്‍സില്‍ ഒരു നിര്‍കര്‍ഷ വെക്കുന്നത് നല്ലതാണ്, നാണക്കേട് ഒഴിവാകുമല്ലോ.
കെ എ സോളമന്‍ 

No comments:

Post a Comment