Saturday, 3 December 2016

ബി കോ പോയ വഴി - കഥ


നന്നായി പഠിക്കുന്ന കുട്ടിയാണ്.' അതുകൊണ്ടാണ് സന്തോഷ് വർമ്മ പ്ളസ് ടു നല്ല നിലയിൽ പാസ്സായതും കോളജിൽ ബി.കോമിനു ചേർന്നതും. അമ്മക്കു മോൻ എൻ ട്രൻസ് എഴുതി പാസ്സായി എഞ്ചിനിയർ ആകണമെന്നായിരുന്നു ആഗ്രഹം. അച്ഛനാണ് എതിർത്തത്. എഞ്ചിനിയറിംഗിനു പോയവനൊക്കെ സപ്ളി സപ്ളി എന്നു പറഞ്ഞു നടക്കുന്നതല്ലാതെ ഒരുത്തനും ജോലി കിട്ടുന്നില്ല. ബി.കോം കാർ ക്കാണെങ്കിൽ നല്ല സ്കോപ്പാണ്. 

വർമ്മയ്ക്കുംഎഞ്ചിനീയറിംഗ് താല്പര്യമില്ല. അതു കൊണ്ട് അച്ഛന്റെ താല്പര്യപ്രകാരം ബി. കോമിനു ചേർന്നു. പ്ളസ്ടുവിലെ മാർക്കു അഡ്മിഷനു സഹായകമായി

ബി.കോം ആദ്യരണ്ടു സെമസ്റ്റർകുഴപ്പം കൂടാതെ കടന്നുവെന്നു തീർത്തും പറഞ്ഞു കൂടാ. പരീക്ഷ കഴിഞ്ഞെങ്കിലും മാർക്കുലിസ്റ്റ്വരാൻ താമ സിക്കും. 

"എന്നു വരും മർക്കുലിസ്റ്റു ? "  എന്നു ചോദിച്ചതിന് ആറു സെമസ്റ്ററും ചേർത്ത് ഒരു മിച്ചു വരും എന്നാണ് പ്രഭാവതി ടീച്ചർ പറഞ്ഞത്. പിന്നെ ടീച്ചർ ഇത്രയും കൂടി പറഞ്ഞു
"ഈ യൂണിവേഴ്സിറ്റിയുടെ കാര്യമൊന്നും എന്നോടു ചോദിക്കരുത്"

രണ്ടാം വർഷത്തെ രണ്ടു സെമസ്റ്ററും മോശമാകാൻ കാരണം അമ്മാവൻ സമ്മാനിച്ച അസുസ് ഫോണാണ്. ചാർജ് ചെയ്യാൻ പണം അധികം കിട്ടിയില്ലെങ്കിലും ചാർജു ചെയ്തു തരാൻ റെഡിയായിരുന്നു ക്ളാസിലെ കാർത്തിക്  . അവന്റെ അഛൻ വ്യവസായി ആണ് ..അവനു രണ്ടു ഫോണുണ്ട്. കൂട്ടത്തിൽ തന്റെ അസൂസ് ഫോണും ചാർജു ചെയ്തു തരും. ഫോണിൽ ഫേസ്ബുക്കം, വാട്ട്സാപ്പും , മൈസ് പേസും സിനിമയുമായി നടന്നതിനാൽ രണ്ടാം വർഷ പഠിത്തവുംപരീക്ഷയും പോയി.

വർഷാവസാനം കാർത്തിക് മറ്റൊരു കോളജിലേക്കു റ്റി.സി. വാങ്ങിപ്പോയി. അതോടെ സമാധാനമായി. നെറ്റിൽ നിന്നു മോ ചനം . ഇനി നന്നായി പഠിക്കണം. തേഡ് ഡിസി പഠിക്കുന്നതിനൊപ്പം സെക്കന്റ് ഡിസി ഇംപ്രൂവ് ചെയ്യുകയും വേണം

അങ്ങനെ കരുതിഇരിക്കെ യാണ് മുകേഷ് അംബാനി റിലയൻസ് ജിയോ  യുമായി എത്തിയത്. ഏവർക്കും സിം ഫ്രീ, നെറ്റ് ഫ്രീ . ജിയോ സിം അസുസ് സപ്പോർട്ടു ചെ യ്യും

  അസൂസിൽ സിനിമ കണ്ടു നടന്നതിനാൽ അഞ്ചാമത്തെ സെമ്മും പോയി. അവശേഷിക്കുന്ന സെം നന്നായി പഠിക്കാമെന്നു കരുതിയപ്പോഴാണ് അംബാനി  സൗജന്യ സേവനം  മാർച്ചുവരെ നീട്ടിയത്. ഇ നി എങ്ങനെ പഠിക്കാൻ കഴിയും ? മാ  ർച്ചിലാണ് അവസാന സെമസ്റ്റർ പരീക്ഷ . ബി കോം പോകുന്ന വഴി നോക്കി വർമ്മ  മിഴിച്ചിരുന്നു .

                             -- - - - - - - 

Thursday, 17 November 2016

തെരുവു നായ്ക്കളെ കൊല്ലരുത്

സംഘടനകള്‍ തെരുവുനായ്ക്കളെ കൊല്ലരുത്: സുപ്രീംകോടതി
November 17, 2016

ന്യൂദല്‍ഹി: തെരുവുനായ്ക്കളെ കൊല്ലുന്ന കേരളത്തിലെ സംഘടനകള്‍ക്കെതിരെ സുപ്രീംകോടതി. സംഘടനകള്‍ എത്രയും വേഗം തെരുവു നായ്ക്കളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും നായ്ക്കളെ കൊല്ലാന്‍ പരസ്യമായ ആഹ്വാനം നടത്തിയ ജോസ് മാവേലി നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

തെരുവ് നായ്ക്കളെ കൊല്ലാനുള്ള ചുമതല സ്വയം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളെപ്പറ്റി ജസ്റ്റിസ് സിരിജഗന്‍ കമ്മറ്റി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരളത്തിലെ ഒരു കൂട്ടം സംഘടനകളും ക്ലബ്ബുകളും നിയമം ലംഘിച്ച് തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണെന്ന് മൃഗസ്‌നേഹി സംഘടനയാണ് സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.

സുപ്രീംകോടതിയുടെ ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരത്തിലുള്ള സംഘടനകള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യമാണ്. കുട്ടികള്‍ക്ക് നായ്ക്കളെ കൊല്ലാന്‍ പരിശീലനം നല്‍കുന്നു. എയര്‍ഗണ്ണും സ്വര്‍ണ്ണ നാണയങ്ങളും സമ്മാനമായി നല്‍കുന്നു തുടങ്ങിയ കാര്യങ്ങളും മൃഗസ്‌നേഹി സംഘടന കോടതിയില്‍ ചൂണ്ടിക്കാട്ടി.

നായകളെ കൊല്ലുന്നതിന് സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നിരിക്കെ ഇത്തരത്തിലുള്ള സംഘടനകളുടെ ആവശ്യമെന്തെന്ന് കോടതി ചോദിച്ചു. സംഘടനകള്‍ നിയമപരമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ മറുപടി നല്‍കി. ഇതേ തുടര്‍ന്നാണ് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദ്ദേശമുണ്ടായത്. സംഘടനകളുടെ പ്രവര്‍ത്തനത്തെ പറ്റി ജസ്റ്റിസ് സിരിജഗന്‍ കമ്മറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം. തെരുവ് നായ്ക്കളെ കൊന്ന് കൂട്ടിയിട്ട് പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട 17 കേസുകളില്‍ പോലീസ് അന്വേഷണ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ നേരിട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു.

തെരുവ് നായകളെ കൊല്ലുന്നത് സംബന്ധിച്ച സുപ്രീംകോടതി ഉത്തരവും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളും കേരള സര്‍ക്കാര്‍ കര്‍ശനമായി പാലിക്കണമെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന ചട്ടങ്ങള്‍ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തെരുവ് നായ പ്രശ്‌നത്തില്‍ നടപടി സ്വീകരിക്കാന്‍ അനുമതി വേണമെന്ന കേരളത്തിന്റെ ആവശ്യത്തിന്മേല്‍ കോടതി തീരുമാനം പറഞ്ഞില്ല.

Friday, 11 November 2016

നിലാവകന്ന രാവ്

/നിലാവകന്ന രാവ് -കവിത - കെ എ സോളമൻ

ഓർമ്മകളിൽ താണലസമായി ഞാൻ
ഈ വഴിത്താരയിൽ ഉഴറീ വീഴവേ -
നിലാവകന്ന രാവിൽ ഓർത്തു പോയ്
നിറമിഴിയാലെ നില്ക്കും നിഴലിനെ

നിറമേറും കനവുകൾ കൂട്ടി മെല്ലെനാം
നേരമൊത്തിരി കഥകൾ ചൊല്ലിയും
ചിരിയും കളിയുംനിറഞ്ഞകാലത്ത്
മിഴികൾനോക്കിയിരുന്നതോർക്കുമോ?

കുളിരേകിയ രാവും തെന്നലും
എതിർ പാട്ടുകൾപാടും കിളികളും
പകർന്നു നൾകിയ സുഖമതത്രയും
എരിയും കനലോ മറന്നസ്വപ്നമോ ?

നിഴലായെന്നരികിലെത്തി നീ
ചേർന്നിരുന്നുംതോളുരുമിയും പിന്നെ
നെയ്ത കനവുകമൊക്കെയുമിന്ന്  കൊടിയവിഭ്രാന്തകയത്തിലാഴ്ന്നുവോ?

ഹർഷപുളകിതഗാത്രിയായന്ന്
അലസമായ് ചൊന്നമൊഴികളത്രയും
കൊടിയ വേദനപകർന്നു നൾകിയ
നഖമുനക്ഷത വിഷാദ ഭാവങ്ങൾ

ഇനിയുമെത്രമേൽ തുടരുംഞാനിനീ
വിരസമാം ദേശാടന പടവുകൾ
തളർന്നു പോകാതിരിക്കുവാൻ കൂടെ
ഒരു നിമിഷം നീ തിരികെയെത്തുമോ?

Friday, 28 October 2016

കാന്താരി പ്ളസ് !


കാന്താരി പ്ളസ് എന്ന ഹൃദയ ദ്രവീകരണ ദ്രാവകത്തിന്റെ പരസ്യത്തിൽ സിനിമാനടൻ മധുവിന്റെ ചിത്രം. അതു വേണ്ടായിരുന്നു. പകരം ഏതെങ്കിലും 16കാരി  പ്ള  സ് ടു സിനിമാകാ   ന്താരി യുടെ പടം മതിയായിരുന്നു.
- രാമൻ നായർ

Thursday, 27 October 2016

തുല്യവേതനം

തുല്യ ജോലിക്കു തുല്യവേതനം എന്നതു കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവരുൾപ്പെടെ എല്ലാ താൽക്കാലിക ജീവനക്കാരുടെയും അവകാശമാണെന്ന സുപ്രീം കോടതി വിധി നിർണ്ണായകം. ലക്ഷങ്ങൾ മാസശമ്പളം വാങ്ങുന്ന കോളജുസ്ഥിരം  അധ്യാപകർ കാര്യമായ ജോലിയൊന്നും ചെയ്യാതിരിക്കെ ഗസ്റ്റ് അധ്യാപകരെ കൊണ്ടു മുഴുവൻ സമയ േജാലി എടുപ്പിക്കുകയും ഒരു മൈക്കാടുപണിക്കാരനു കിട്ടുന്ന വേതനം പോലും നൾ കാതിരിക്കുകയും ചെയ്യുന്ന കൊടിയ അനീതിക്കു ഇതോടെ വിരാമമാകും.
-കെ. എ. സോളമൻ

Tuesday, 4 October 2016

Nobel Prize for Physics 20l6

Nobel Physics Prize Awarded to 3 for Topology Work

British scientists David Thouless, Duncan Haldane and Michael Kosterlitz won the Nobel Physics Prize today for revealing the secrets of exotic matter, the Nobel jury said. "This year's laureates opened the door on an unknown world where matter can assume strange states.

They have used advanced mathematical methods to study unusual phases, or states, of matter, such as superconductors, superfluids or thin magnetic films. Thanks to their pioneering work, the hunt is now on for new and exotic phases of matter," it said. The laureates will share the eight million Swedish kronor (around USD 931,000) prize sum. Thouless won one-half of the prize, while Haldane and Hosterlitz share the other half. The jury said their pioneering work "has boosted frontline research in condensed matter physics, not least because of the hope that topological materials could be used in new generations of electronics and superconductors, or in future quantum computers." Topology, in which the three laureates specialise, is a branch of mathematics that investigates physical properties of matter and space that remain unchanged under deforming forces, including stretching.

It holds exceptional promise for quantum computing and tiny quantum devices as topological states can transport energy and information without overheating, unlike traditional quantum mechanics. "They demonstrated that superconductivity could occur at low temperatures and also explained the mechanism, phase transition, that makes superconductivity disappear at higher temperatures," the jury noted.

In the 1980s, Thouless was able to explain a previous experiment with very thin electrically conducting layers in which conductance was precisely measured as integer steps. "He showed that these integers were topological in their nature. At around the same time, Duncan Haldane discovered how topological concepts can be used to understand the properties of chains of small magnets found in some materials."

Monday, 3 October 2016

അഭ്യൂഹത്തെ തുടർന്നു മരണം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മരിച്ചെന്ന അഭ്യൂഹം കേട്ട പാര്‍ട്ടി പ്രവര്‍ത്തകന്‍ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു.

കടുത്ത ആരാധകനും എഐഎഡിഎംകെ നേതാവായ മുത്തുസ്വാമി(47)യാണ് ഇന്നലെ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ജയലളിതയുടെ ആരോഗ്യസ്ഥിതികളെ പറ്റി പുറത്തുവരുന്ന വാര്‍ത്തകളറിഞ്ഞ് അതീവ ആശങ്കയിലായിരുന്നു ഇയാളെന്ന് ഭാര്യ പറഞ്ഞു.

ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് രണ്ടു തവണ മുത്തുസ്വാമി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
കമന്റ് : ചില മരണങ്ങൾ എത്ര പെട്ടെന്നാണ്
-കെ. എ സോളമൻ

Sunday, 25 September 2016

തുറവൂർ ചിന്താവേദി


210- ാ മതു പരിപാടി

അധ്യക്ഷൻ: പ്രഫ കെ സദാനന്ദൻ
തുറവൂർ മാസ്റ്റേഴ്സ് കോളജ് , സെപ്ത. 25, 2016
പ്രബന്ധകാരൻ: വിനോദ് വിജയൻ
വിഷയം: സിനിമ - ടെക്നോളജി യും പരിണാമവും.

എസ്. വി  ശ്രീകുമാർ , പ്രഫ കെ.എ സോളമൻ, പി.പി. ഷൺമുഖൻ, , ബിമൽ രാധ്, നൈന , ലെനിൻ, ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.

Sunday, 18 September 2016

ഓണാഘോഷം!

ഓണനാളിൽ നാലു പേർ കൂടിയിരുന്നു ഉപ്പേരി കൊറിച്ചു പരദൂഷണം പറഞ്ഞാൽ അത് ഓണാഘോഷം ആകുമോ ? ആകുമെന്നതാണ് ഇവിടെയൊരു സാംസ്കാരിക ട്രൂപ്പുമായി ബന്ധപ്പെട്ടു പത്രത്തിൽ കണ്ട ഓണവിശേഷം

K A Solaman's photo.

Saturday, 27 August 2016

ശരിക്കും?

ശരിക്കും?
നാലു ലക്ഷമുണ്ടായിരുന്ന ഡൽഹിയിലെ തെരുവു നായ്ക്കളുടെ എണ്ണം വന്ധ്യംകരണത്തിനു ശേഷം 70000 ആയി കുറഞ്ഞുവെന്ന കേന്ദ്ര മന്ത്രി മേനക ഗാന്ധി.
ഈ കണക്കൊക്കെ എപ്പോ എടുക്കുന്നു ? കേരളത്തിന്റെ കണക്കു വല്ലതും ലഭ്യമാണോ?
- രാമൻ നായർ

Tuesday, 26 July 2016

കോമാളിത്തരം


'വധശിക്ഷ നടപ്പിലാക്കാമോ ? ' എന്നതു പോലുള്ള ചർച്ചകളിൽ പങ്കെടുക്കുന്നവർ കോമാളികൾ ആണെന്നും അത്തരം കോമാളിത്തരത്തിനു താനില്ലെന്നും കവയിത്രി തോന്നാംമൂട് രാജമ്മ.
തുടർന്നു രാജമ്മ തന്റെ " പൂതനാമോക്ഷം" എന്ന പുതിയകവിത ചൊല്ലി ചർച്ചയിൽ പങ്കെടുത്ത കോമാളികളെ കൂട്ടത്തോടെ വധിച്ചു .
  • K A Solaman's photo.

കുടം I


I























ശകുന്തളയാകണോ, കുടം ഒന്നു മസ്റ്റ് ആണ്
K A Solaman's photo.































Friday, 1 July 2016

കോഴിക്കോട് എം.പിയും കളക്ടറും തമ്മിലുള്ള തര്‍ക്കം മുറുകുന്നു

COLLECTOR_BRO

കോഴിക്കോട് എം.പിയും കളക്ടറും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. മാപ്പുപറയാന്‍ ആവശ്യപ്പെട്ട എം.കെ രാഘവന്‍ എം.പിക്ക് മറുപടിയെന്നോണം ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത് കുന്നംകുളത്തിന്റെ മാപ്പിട്ടതാണ് പുതിയ തര്‍ക്കം. ജനങ്ങളെ അപമാനിക്കലാണിതെന്ന് എം.പിയും സ്വകാര്യതയെ മാനിക്കണമെന്ന് കളക്ടറും വ്യക്തമാക്കി. വികസന പ്രവര്‍ത്തനങ്ങള്‍ കളക്ടര്‍ വൈകിപ്പിക്കുന്നു എന്ന എം.പിയുടെ പരാതിയാണ് കേട്ടുകേള്‍വിയില്ലാത്ത തര്‍ക്കത്തിന് കളമൊരുക്കിയത്.
കമന്‍റ് : രാഘവന്‍ സാറേ, കളക്ടറെയാണ് ഇപ്പോ ജനത്തിന് ഇഷ്ടം 
-കെ എ സോളമന്‍ 

Thursday, 30 June 2016

കാലിത്തൊഴുത്ത് തോല്‍ക്കുന്ന അല്‍ ഖമര്‍ കോളജിന് രാഷ്ട്രീയപിന്‍ബലം

ബെംഗളൂരു: അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാതെയാണ് കലബുര്‍ഗിയിലെ അല്‍ഖമര്‍ നഴ്‌സിംഗ് കോളേജ് പ്രവര്‍ത്തിക്കുന്നത്. ഒരു സൗകര്യവും ഒരുക്കാതെ രാഷ്ട്രീയസ്വാധീനത്തിന്റെ മാത്രം പിന്‍ബലത്തില്‍ മാത്രമാണ് കോളേജ് പ്രവര്‍ത്തിക്കുന്നതെന്ന് തെളിയിക്കുകയാണ് മാതൃഭൂമി ന്യൂസ് പകര്‍ത്തിയ ദൃശ്യങ്ങള്‍. ഖമറുള്‍ ഇസ്ലാം എന്ന കോണ്‍ഗ്രസ് നേതാവാണ് ഈ കോളജിന്റെ ഉടമസ്ഥന്‍. പണിപൂര്‍ത്തിയാകാത്ത, അസ്ഥിപഞ്ജരം പോലുള്ള കെട്ടിടത്തിലാണ് ഈ കോളജ് പ്രവര്‍ത്തിക്കുന്നത്. നിര്‍മാണസാമഗ്രികള്‍ അവിടവിടെ കൂട്ടിയിട്ടിരിക്കുന്നു. ചോര്‍ന്നൊലിക്കുന്ന ക്ലാസ് മുറികള്‍. കാലിത്തൊഴുത്തിനേക്കാള്‍ ശോചനീയമായ സാഹചര്യങ്ങളാണിവിടെ

കമന്‍റ് പുറത്തേക്കിറങ്ങുന്നവരുടെ നിലവാരം വെച്ചു നോക്കിയാല്‍ ഇവിടത്തെ കാര്യങ്ങളും വ്യ്ത്യസ്തമല്ല .
കെ എ സോളമന്‍ 

ഗാന രചന കാവാലം


Remya Nambeesan

പാടിയത് : രമ്യ നമ്പീശന്‍
സംഗീതം : ശരത്
ചിത്രം: ഇവന്‍ മേഘരൂപന്‍
ആണ്ടേലോണ്ടേ നേരേ കണ്ണിൽ
ചന്തിരന്റെ പുലാലാണേ
കണ്ട പാടേ നാണം കൊണ്ടേ ഓ...  (ആണ്ടേലോണ്ടേ ) 

ആരോമലാമ്പലമൊട്ടിന് പൂന്തേനിറ്റാൻ
അല്ലി വിരിഞ്ഞേ ഓ….( ആണ്ടേലോണ്ടേ) 
ആനമലം ചെമ്പകം പൂത്തേ ഓ…  (ആനമല)
പൂക്കാനെന്നെ കാലമൊരുക്കീ
കൂടണയാൻ പോണില്ലന്നല്ലേ
കൂരാംകിളി കൂവി വിളിച്ചേ

ഊരുംചുറ്റി ഉങ്ങു മരത്തിന്റെ കീഴെക്കൂടെ
വീശി വരുന്നേ എങ്ങും നിൽക്കാതെ
എങ്ങോ പറന്നേ കണ്ടേടം തെണ്ടാനീ-
യെന്നേയും കൊണ്ട് പോണേ  ഓ… (ആണ്ടേലോണ്ടേ)

ഓർമ്മകളെ സ്വന്തമാക്കണ്ടേ
നെഞ്ചിലേറ്റിയിക്കിളി കൂട്ടണ്ടേ
സ്വപ്നങ്ങളെ കണ്ണാരം പൊത്തി
തൊട്ടറിഞ്ഞ് തോളിലേറ്റണ്ടേ
നേരെ നേരായ് പായും നിളയുടെ
മാറിൽ തുള്ളാൻ ഓളങ്ങളാകാൻ
എങ്ങും തങ്ങാതൊന്നായി
എന്നിനി വെള്ളിമാൻ കുന്നേറി
എന്റെയീ ഭൂമി കാണും…ഓ…  (ആണ്ടേലോണ്ടേ)

പാഴാക്കല്ലേ !




സ്വര്ണ്ണം പാഴാക്കല്ലേ പശൂ.

Thursday, 26 May 2016

പരസ്യത്തിനായി മോദി ചിലവിട്ടത് ആയിരം കോടി: കെജ്‌രിവാള്‍

kejriwal


ന്യൂഡല്‍ഹി: മോദി ഭരണത്തിന്റെ രണ്ടാം വര്‍ഷ ആഘോഷത്തിന്റെ പരസ്യത്തിനായി ആയിരം കോടി ചിലിട്ടതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.ശനിയാഴ്ച ഇന്ത്യാഗേറ്റില്‍ മോദിയുടെ വന്‍ റാലിയോട് കൂടിയുള്ള രണ്ട് വര്‍ഷം ആഘോഷിക്കാനുള്ള മെഗാഷോയ്ക്കും പദ്ധതിയിട്ടുണ്ടെന്ന് കെജ്രിവാള്‍ പറഞ്ഞു

കമന്‍റ് : പിടിച്ചു നില്‍ക്കേണ്ടെ.
-കെ എ സോളമന്‍ 
.


Sunday, 22 May 2016

വിദ്യാബാലന്‍ മലയാളം പഠിക്കുന്നു

 vidhya


വിദ്യാബാലന്‍ മലയാളം പഠിക്കുന്ന തിരക്കിലാണ് കമലാസുരയ്യയുടെ ജീവിതം പ്രമേയമാക്കി...കമല്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്കു വേണ്ടിയാണ്.

കമന്‍റ് : ട്ട , ണ്ണ വരെ പഠിച്ചു. ഇനി  ക്ക, ച്ച  കൂടി പഠി ക്കാനുണ്ട്.
-കെ എ സോളമന്‍ 

Monday, 18 April 2016

എ.വി.ജോര്‍ജിനെ പുറത്താക്കിയ നടപടി ശരിവച്ചു സുപ്രീം കോടതി

av-george

ന്യൂദല്‍ഹി: യോഗ്യതകളില്‍ കൃത്രിമം കാണിച്ചതിന് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവിയില്‍ നിന്നും എ.വി.ജോര്‍ജിനെ പുറത്താക്കിയ നടപടി സുപ്രീം കോടതി ശരിവച്ചു. നടപടി ചോദ്യം ചെയ്ത് ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.
മതിയായ യോഗ്യതകളില്ലാത്തതും യോഗ്യതയില്‍ കൃത്രിമം കാണിച്ചതിനുമാണ് ജോര്‍ജിനെ വിസി പദവിയില്‍ നിന്ന് ഗവര്‍ണര്‍ പുറത്താക്കിയത്.
കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ വകുപ്പു മേധാവിയായിരുന്നുവെന്ന് ബയോഡേറ്റയില്‍ തെറ്റായ വിവരം കാണിച്ചു വിസിയായി ജോര്‍ജ് നിയമനം നേടിയെന്ന് കണ്‌ടെത്തിയിരുന്നു. ഈ സമയം ജോര്‍ജ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ അധ്യാപകനായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണെ്ടത്തിയത്.
ഡപ്യൂട്ടേഷനിലാണ് ജോര്‍ജ് കേന്ദ്ര സര്‍വകലാശാലയില്‍ ജോലിചെയ്തതെന്നും അന്വേഷണത്തില്‍ ബോധ്യമായതോടെയാണ് നടപടിയുണ്ടായത്.
കമന്‍റ്: കെ എം മാണിയുടെ മൂടുതാങ്ങി വി സി ആയതിനുശേഷം എന്തൊക്കെയായിരുന്നു ബഹളം
-കെ എ സോളമന്‍ 

Monday, 11 April 2016

സ്ത്രീകള്‍ക്ക് പ്രവേശനം

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് ഭരണഘടനാ വിരുദ്ധം: 
സ്ത്രീകള്‍ക്ക് ഭരണഘടനാപരമായ പ്രത്യേക വ്യക്തിത്വമുണ്ടെന്നും അത് നശിപ്പിക്കാന് അനുവദിക്കില്ലെന്നും സുപ്രീം കോടതി .
ഇതിനെതിരെ ചാനല്‍ വായ്ത്താരിക്ക് ദേവസ്വം പ്രസിഡെണ്ടും തന്ത്രിയുടെ കൊച്ചുമകനും പ്രത്യക്ഷപ്പെടാനുള്ള സാധ്യത തളിക്കള യാനാവില്ല.
-രാമന്‍ നായര്‍

Friday, 1 April 2016

വിഎസിനെതിരെ ‘കെഎസ്‌യു’ ചാണ്ടിക്കെതിരെ ‘എസ്എഫ്‌ഐ’



ആലപ്പുഴ: സിപിഎമ്മും, കോണ്‍ഗ്രസും തമ്മിലുള്ള ഒത്തുകളി രാഷ്ട്രീയം നിയമസഭാ തെരഞ്ഞടുപ്പിലും തുടരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയുടെ പ്രതിരൂപം എന്ന് വ്യാപകമായി വിമര്‍ശിക്കപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ എസ്എഫ്‌ഐ നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കി സിപിഎം ‘സഹായിച്ചപ്പോള്‍’, പ്രതിപക്ഷ നേതാവിനെതിരെ കെഎസ്‌യു നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കിയാണ് കോണ്‍ഗ്രസ് നന്ദി കാട്ടിയത്.
അഞ്ചു വര്‍ഷമായി സിപിഎമ്മും, കോണ്‍ഗ്രസും നടത്തിയ ഒത്തുതീര്‍പ്പ് രാഷ്ട്രീയം ഇരുകൂട്ടരും തുടരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം. അഴിമതിയില്‍ മുങ്ങിക്കുളിച്ച യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം നടത്തിയ സമരങ്ങളെല്ലാം ഒത്തുതീര്‍പ്പ് സമരങ്ങളാണെന്ന് ആദ്യം ആക്ഷേപം ഉന്നയിച്ചത് അന്നത്തെ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന പന്ന്യന്‍ രവീന്ദ്രനായിരുന്നു. സിപിഎം ഈ ആരോപണം നിഷേധിച്ചെങ്കിലും സോളാര്‍ തട്ടിപ്പിനെതിരെയുള്ള സമരം പൊളിഞ്ഞതോടെ പൊതുജനത്തിന് സിപിഎമ്മിന്റെ ഇരട്ടത്താപ്പ് വ്യക്തമായി.
വിജയം വരെ സെക്രട്ടറിയേറ്റ് ഉപരോധം എന്ന് പ്രഖ്യാപിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അണികളെയെത്തിച്ച് നടത്തിയ സമരം നേരം ഇരുട്ടിവെളുത്തതോടെ അവസാനിപ്പിക്കുകയായിരുന്നു. സര്‍ക്കാരിനെതിരെ കൊട്ടിഘോഷിച്ച് നടത്തിയ സമരങ്ങളെല്ലാം കോണ്‍ഗ്രസുമായുള്ള അവിശുദ്ധ നീക്കുപോക്കുകളുടെ അടിസ്ഥാനത്തില്‍ സിപിഎം പൊളിച്ചു. ഇതേത്തുടര്‍ന്ന് സിപിഐക്ക് പലപ്പോഴും ഒറ്റയ്ക്ക് സമരം നടത്തേണ്ടി വന്നു. സോളാര്‍ത്തട്ടിപ്പും, ബാര്‍ക്കോഴ ഇടപാടുകളും സിബിഐ അന്വേഷണത്തിന് വിടാതിരിക്കാന്‍ സര്‍ക്കാരിനെ തുണച്ചതും സിപിഎമ്മിന്റെ ഇടപെടലുകളായിരുന്നു.
ടിപി വധക്കേസിലും, കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലും ഗൂഢാലോചന നടത്തിയവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാതെ കോണ്‍ഗ്രസും പ്രത്യുപകാരം കാട്ടി. സര്‍ക്കാരിന്റെ അഴിമതിയില്‍ സിപിഎമ്മും, സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസും നടത്തിയ ഒത്തുകളി തെരഞ്ഞടുപ്പ് കാലയളവിലും തുടരുകയാണ്. ഉമ്മന്‍ചാണ്ടിക്കെതിരെ എസ്എഫഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് പി. തോമസിനെയും, അച്യുതാനന്ദനെതിരെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയിയേയും മത്സരിപ്പിക്കുന്നത് പോരാട്ടത്തിന് ഇരുപാര്‍ട്ടികളും കോളേജ് തെരഞ്ഞടുപ്പിന്റെ ഗൗരവം മാത്രമേ നല്‍കുന്നുള്ളുവെന്ന് വ്യക്തമാക്കുന്നു.
കമന്‍റ് : അല്ലാതെ പിള്ളാര്‍ എന്തു ചെയ്യാനാ?
-കെ എ സോളമന്‍ 

Tuesday, 22 March 2016

ഇശല്‍ തേന്‍ കണം




ഇശൽ തേൻ കണം കൊണ്ടു വാ തെന്നലേ നീ (2)
ഗസൽ പൂക്കളാലേ ചിരിച്ചൂ വസന്തം
നദീതീരവും രാത്രിയും പൂനിലാവും
വിളിക്കുന്നു നമ്മെ മലർക്കൈകൾ നീട്ടി
ഇശൽ തേൻ കണം കൊണ്ടു വാ തെന്നലേ നീ
ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ (2)
ഗസൽ പൂക്കളെന്നെ കലാകാരനാക്കി
കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ
നിലാപൂക്കളെന്നെ കലാകാരിയാക്കി
ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ
ഇളം തെന്നൽ മീട്ടും സിത്താറിന്റെ ഈണം
മുഴങ്ങുന്നു ബീവി മതീ നിന്റെ നാണം (2)
പ്രിയേ സ്വർഗ്ഗവാതിൽ തുറക്കുന്നു മുന്നിൽ
കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ
നിലാപ്പൂക്കളെന്നെ കലാകാരിയാക്കി
ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ
ഗസൽ പൂക്കളെന്നെ കലാകാരനാക്കി
കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ
നിനക്കായി ഞാനും എനിക്കായി നീയും (2)
ഒരേ ബെയ്ത്ത് പാടാം പ്രിയാമം വരെയും
പുതുക്കത്തിൻ പൂന്തേൻ നുരയ്ക്കുന്നു നെഞ്ചിൽ
ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ
ഗസൽ പൂക്കളെന്നെ കലാകാരനാക്കി
കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ
നിലാപ്പൂക്കളെന്നെ കലാകാരിയാക്കി
ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ
കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ
-യൂസഫലി കേച്ചേരി

Monday, 14 March 2016

ബിജിമോളെ അറസ്റ്റ് ചെയ്യാത്തതില്‍ വീഴ്ച : ഹൈക്കോടതി

bijimol









കൊച്ചി: ഇടുക്കി എഡിഎമ്മിനെ ആക്രമിച്ച കേസില്‍ ഇ.എസ് ബിജിമോള്‍ എംഎല്‍എയെ അറസ്റ്റു ചെയ്യാതെയിരുന്നത് വീഴ്ചയാണെന്ന് ഹൈക്കോടതി. കേസില്‍ ബിജിമോള്‍ എംഎല്‍എയെ അറസ്റ്റു ചെയ്യേണ്ടെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി.
സെഷന്‍സ് കോടതി വിചാരണ ചെയ്യേണ്ട കേസിലെ പ്രതിയാണ് ബിജിമോള്‍. അതുകൊണ്ടുതന്നെ അറസ്റ്റു ചെയ്യാതെ വിട്ടയച്ചത് വീഴ്ചയാണ്. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. അതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി വേണ്ടിവരുമെന്നും ജസ്റ്റിസ് ബി കെമാല്‍‌പാഷ നിരീക്ഷിച്ചു.
കേസില്‍ ബിജിമോളെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയിരുന്നെന്നും അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലായിരുന്നുവെന്നുമാണ് ക്രൈംബ്രാഞ്ച് നിലപാട്. ബിജിമോളില്‍ നിന്ന് വിശദമായി മൊഴിയെടുത്തെന്നും ഈ കേസില്‍ ഉടന്‍തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പെരുവന്താനത്തെ റ്റിആര്‍ ആന്‍ഡ് റ്റി എസ്‌റ്റേറ്റിനുള്ളിലെ ഗേറ്റ് പുനസ്ഥാപിക്കാനെത്തിയ ഇടുക്കി എഡിഎമ്മിനെ ആക്രമിച്ചതാണ് ബിജിമോള്‍ എംഎല്‍എക്കെതിരെയുള്ള കേസ്
കമന്‍റ് : ഓരോ വീഴ്ചയും ഭൂഷണമായി കരുതിയാല്‍ എന്തു ചെയ്യാനാണ് ?
-കെ എ സോളമന്‍ 

Wednesday, 24 February 2016

കേരള കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്ക്.

joseph-and-mani
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്ക്. തങ്ങളെ നിയമസഭയില്‍ പ്രത്യേക ഘടക കക്ഷിയായി പരിഗണിക്കണമെന്ന് മന്ത്രിയും ജോസഫ് വിഭാഗം നേതാവുമായ പി.ജെ. ജോസഫ് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു.
കുറച്ചു നാളായി മാണിയും ജോസഫും തമ്മില്‍ അസ്വാരസ്യത്തിലാണ്. ബാര്‍ കോഴക്കേസില്‍ രാജിവയ്‌ക്കേണ്ടി വന്നപ്പോള്‍ ജോസഫിനോടും ഒപ്പം രാജിവയ്ക്കാന്‍ കെ.എം.മാണി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജോസഫ് ആവശ്യം തള്ളിയിരുന്നു. പാര്‍ട്ടി കാര്യങ്ങളില്‍ മാണി ഒറ്റക്ക് തീരുമാനമെടുക്കുന്നതും ജോസഫിനെ പ്രകോപിപ്പിച്ചിരുന്നു.
സീറ്റു വിഭജന കാര്യത്തിലും ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മാണി ഗ്രൂപ്പില്‍ നിന്ന് മാറി പ്രത്യേക ഘടക കക്ഷിയായി യു.ഡി.എഫില്‍ തുടരാനുള്ള ജോസഫ് വിഭാഗത്തിന്റെ നീക്കം.
ജോസഫ് വിഭാഗം നേതാക്കളെ പാര്‍ട്ടി ചെയര്‍മാന്‍ തുടര്‍ച്ചയായി അവഗണിക്കുകയാണെന്ന് ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു, ഡോ.കെ.സി.ജോസഫ് തുടങ്ങിയ നേതാക്കള്‍ക്ക് പരാതിയുണ്ട്. ദല്‍ഹിയില്‍ കെ.എം മാണിയുടെ നേതൃത്വത്തില്‍ നടക്കുന്ന ധര്‍ണയില്‍ ജോസഫ് വിഭാഗം പങ്കെടുക്കാതെ വിട്ടുനില്‍ക്കുകയാണ് 
കമാന്‍റ്:: അധികാരം  നഷ്ടപ്പെടുമെന്നാകുമ്പോള്‍ ഒട്ടുമിക്കവരുടെയും ഇടപാട് ഇങ്ങനെയൊക്കെ  ക്കെയാണ്.
-കെ എ സോളമന്‍ 

Monday, 8 February 2016

ഇന്റര്‍നെറ്റിന് വ്യത്യസ്ത നിരക്ക് വേണ്ട: ട്രായി





ന്യൂദല്‍ഹി: ഇന്റര്‍നെറ്റില്‍ വ്യത്യസ്ഥ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിന് വ്യത്യസ്ഥ നിരക്കുകള്‍ ഇൗടാക്കരുതെന്ന് ടെലികോം റഗുലേറ്ററി അഥോറിറ്റി ( ട്രായ്) ഉത്തരവ്. ഉള്ളടക്കം അനുസരിച്ച് പല സൈറ്റുകള്‍ക്ക് പലനിരക്കുകള്‍ ഇൗടാക്കാനുള്ള നീക്കം നടത്തിവന്ന ഫേസ് ബുക്ക് അടക്കമുള്ള ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് കനത്തയടിയാണ് ട്രായ് വിധി.
ജനാഭിപ്രായം കണക്കിലെടുത്താണ് ഈ ഉത്തരവെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ്മ അറിയിച്ചു. ഫേസ് ബുക്കിന്റെഫ്രീ ബേസിക്‌സ്, എയര്‍ടെല്ലിന്റെ എയര്‍ടെല്‍ സീറോ പദ്ധതികള്‍ക്കും കനത്തയാഘാതമാണ് വിധി. ചുരുക്കം ചില സൈറ്റുകള്‍ സൗജന്യമായി നല്‍കാനും മറ്റുള്ളവയ്ക്ക് ഉള്ളടക്കം അനുസരിച്ച് വലിയ നിരക്കുകള്‍ ഇൗടാക്കാനുമായിരുന്നു ഫേസ് ബുക്കിന്റെ പദ്ധതി.
ഒരു സേവനദാതാവും ഉള്ളടക്കം അനുസരിച്ച് ഡേറ്റാ സേവനത്തിന് വിവേചനപരമായ നിരക്ക് ഈടാക്കാന്‍ പാടില്ല.
ട്രായ് ഉത്തരവില്‍ പറയുന്നു. ചില സൈറ്റുകള്‍ സൗജന്യമായി നല്‍കുകയും ചിലവയ്ക്ക് നിരക്കുകള്‍ ഇൗടാക്കുകയും ചെയ്യുന്നത് വിവേചനപരമാണെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. അതിനാല്‍ ഇന്റര്‍നെറ്റ് സമത്വം വേണമെന്നും വാദം ഉയര്‍ന്നിരുന്നു. ഈ വാദം ട്രായ് ഇപ്പോള്‍ ശരിവെച്ചിരിക്കുകയാണ്

കമന്‍റ്: ശരിയായ തീരുമാനം 
-കെ എ സോളമന്‍ 

Saturday, 23 January 2016

പാവാട സിനിമ



പാവാട സിനിമ- രണ്ടു മണിക്കൂര്‍ മദ്യപാനവുംരണ്ടു  മിനിറ്റു മദ്യത്തിനെതിരെ ബോധവല്‍ക്കരണവും. സിനിമ കണ്ടില്ല, പറഞ്ഞു കേട്ടതാണ്.
സെന്‍സര്‍ബോര്‍ഡില്‍ ഇപ്പൊഴും പഴയ മരങ്ങോടന്‍മാര്‍ തന്നെ ?
-കെ എ സോളമന്‍ 

Wednesday, 20 January 2016

ഉന്നതവിദ്യാഭ്യാസം മലയാളത്തില്‍ വേണ്ട.

ആലോചന സാംസ്കാരിക കേന്ദ്രം, എസ് എല്‍ പുരം ആലപ്പുഴ.

എസ് എല്‍ പുരം: ഉന്നത വിദ്യാഭ്യാസം മലയാള ഭാഷയില്‍ വേണമെന്ന വാദം വങ്കത്തമെന്ന് ആലോചന സാംസ്കാരിക കേന്ദ്രത്തിന്റെ ചര്‍ച്ചയില്‍ അഭിപ്രായം. സംസ്ഥാനത്ത് തൊഴിലവസരങ്ങൾ കുറവായതിനാൽ മലയാളികൾ ജോലി തേടി മറ്റ്‌ സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും പോകുന്നു. ആ നിലയ്ക്ക്‌ ഉന്നത വിദ്യാഭ്യാസം മലയാളത്തിലാക്കാനാകുമോ എന്ന ചോദ്യം അപ്രസക്തമാണ് ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകളിൽ പഠിച്ചാൽ കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ ലഭിക്കുമെന്നതാണ് അനുഭവം. അതുകൊണ്ടു മലയാളത്തിലുള്ള സർവകലാശാലാ പഠനം പലർക്കും സ്വീകാര്യമാകില്ല.
ഏതു വിഷയത്തിലും പഴയതും പുതിയതുമായ അറിവ്‌ ഇന്ന്‌ ഇന്റർനെറ്റിലൂടെ ഇംഗ്ലീഷിൽ ഉടനടി ലഭ്യമാണ്, മലയാളത്തില്‍ ഈ സൌകര്യമില്ല  മലയാളഭാഷയില്‍   വിജ്ഞാനദാരിദ്ര്യം നിലനില്‍ക്കേ ഉന്നതവിദ്യാഭ്യാസം മലയാളത്തില്‍ വേണമെന്ന ചില കപട രാഷ്ട്രീയക്കാരുടെയും അരക്കവികളുടെയും വാദത്തോട് യോജിക്കാനാവില്ലെന്നും യോഗം വിലയിരുത്തി.  
“ഉന്നത വിദ്യാഭ്യാസം മലയാള ഭാഷയില്‍ സാധ്യമോ?” എന്ന വിഷയത്തില്‍ ചര്‍ച്ച പി മോഹനചന്ദ്രന്‍  ഉല്‍ഘാടനംചെയ്തു.. ആലോചന പ്രസിഡെന്‍റ് പ്രൊഫ. കെ എ സോളമന്‍ അധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് സാബ്ജി, പങ്കജോല്‍ഭവന്‍, സനല്‍ ജോസ്, വരനാട് ബാനര്‍ജി, ഡി ശ്രീകുമാര്‍, തൈപ്പറമ്പില്‍ പ്രസാദ്, പീറ്റര്‍ ബെഞ്ചമിന്‍ അന്ധകാരനഴി, എന്‍ ചന്ദ്രഭാനു തുടങ്ങിയവര്‍ പ്രസംഗിച്ചു.