Tuesday, 30 December 2014

തകര്‍ക്കാം വരമ്പുകള്‍-ഗുരുദര്‍ശനം –കവിത

 
ജാതിഭേദം മതദ്വേഷം
മദ്യവിഷലിപ്തമീനാട്
വിദ്വേഷത്താല്‍ കലുഷിതം
മഹാപ്രവാചക, ഗുരോ-
ക്ഷമിക്കുക, മനുഷ്യന്‍ നന്നാവുവോളം.

ധര്‍മ്മ സംഹിതതന്‍ പ്രഭവസ്ഥാനം
അതേന്നറിയുക, നീ മനുഷ്യാ-
മനുഷ്യന്‍ നന്നായാല്‍ മതി,
മനുഷ്യത്വമാകട്ടെ സദ്മതം.

മരുത്വാ മലയിലെ തപസ്സും,
ലോക രക്ഷക്കായുള്ള പ്രയാണവും,
കര്‍മ്മകാണ്ഡവിശുദ്ധിയും
സന്ദേശമായിക്കണ്ട മഹാശ്രേഷ്ഠ
ക്ഷമിക്കുക,
കാലാതിവര്‍ത്തി, തവദര്ശനം

പ്രകൃതിക്കുണ്ടൊരുതാളം
മനുഷ്യജീവിതത്തിന്‍ മഹാതാളം
ഒളിയമ്പെയ്യരുത്, തളര്‍ത്തരുത്,
മുറിവേല്‍ക്കപ്പെടരുത്,
മനസ്സും ശരീരവും

സര്‍വസംഗ പരിത്യാഗിയാം ഗുരു
നല്‍കീ, ഹൃദയങ്ങള്‍ക്ക് പ്രാര്‍ഥനാബലം
വിദ്യാലയമോ മുഖ്യദേവാലയം
മുഴങ്ങി-
അക്ഷരജ്ഞാനത്തിന്‍  പാഞ്ചജന്യം

കാണുക പരമാര്‍ത്ഥങ്ങള്‍
തിരിച്ചറിയുക വിവേകമേതെന്ന്,
പ്രകൃതിയോടൊപ്പം നടക്കാം,
പഠിക്കാം, നിസ്വാര്‍ത്ഥമായ്
തകര്‍ക്കാം ജാതിഭേദവര്‍ണ്ണവരമ്പുകള്‍.






സാഹിത്യ സമ്മേളനവും പുരസ്‌കാര ദാനവും




ചേര്‍ത്തല: സാമൂഹ്യ പ്രവര്‍ത്തകനും സാഹിത്യകാരനുമായ കടക്കരപ്പള്ളി കെ. പ്രഭാകരന്റെ സ്മരണക്കായി കെ. പ്രഭാകരന്‍ മെമ്മോറിയല്‍ ട്രസ്റ്റ് സാഹിത്യസമ്മേളനവും പുരസ്‌കാര ദാനവും നടത്തി. നാടക രചയിതാവും സംഗീതനാടക അക്കാദമി അവാര്‍ഡ് ജേതാവുമായ സുന്ദരന്‍ കല്ലായി ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ അധ്യക്ഷതവഹിച്ചു.
മികച്ച സാഹിത്യരചനക്കുള്ള സര്‍ഗശ്രീപുരസ്‌കാരം ചന്തിരൂര്‍ ദിവാകരന് ചേര്‍ത്തല മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍ നല്കി. 7,500 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതായിരുന്നു അവാര്‍ഡ്. പൂച്ചാക്കല്‍ ഷാഹുല്‍, വിദ്വാന്‍ കെ.രാമകൃഷ്ണന്‍, വെട്ടക്കല്‍ മജീദ്, പ്രൊഫ. കെ.എ. സോളമന്‍, സലാഹുദ്ദീന്‍എന്നിവര്‍ പ്രസംഗിച്ചു,. കെ.പി. ലിജി സ്വാഗതവും എം.എന്‍. പ്രസിമോന്‍ നന്ദിയും പറഞ്ഞു. പ്രസന്നന്‍ അന്ധകാരനഴി, കെ.കെ. വേലായുധന്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.

Saturday, 27 December 2014

ഒരു രൂപയുടെ കറന്‍സി നോട്ടുകള്‍ തിരികെയെത്തുന്നു





 ന്യൂദല്‍ഹി: ഒരു  ഇടവേളയ്ക്കു ശേഷം ഒരു രൂപയുടെ കറന്‍സി നോട്ടുകള്‍ തിരികെയെത്തുന്നു. പുതിയ ഒരു രൂപാ നോട്ടുകള്‍ അച്ചടിക്കാന്‍ കറന്‍സി ചട്ടങ്ങള്‍ പുതുക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. നിറത്തിലുള്‍പ്പെടെ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ നോട്ട് പുറത്തിറങ്ങുന്നത്. ഇന്‍ഡിഗോ നിറത്തിനു പകരം പുതിയ കറന്‍സിയില്‍ പിങ്ക്, പച്ച നിറങ്ങള്‍ക്കായിരിക്കും പ്രാമുഖ്യം നല്‍കുന്നത്. നാട്ടിന്റെ മുകള്‍ ഭാഗത്തായി ഭാരത് സര്‍ക്കാര്‍ എന്ന് ഹിന്ദിയിലും ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്ന് മലയാളത്തിലും രേഖപ്പെടുത്തും. കറന്‍സിയിലെ ഒരു രൂപ നാണയത്തിന്റെ ചിത്രത്തില്‍ 2015 എന്നു രേഖപ്പെടുത്തും. രാജ്യത്തിന്റെ എണ്ണ പര്യവേഷണ കേന്ദ്രമായ സാഗര്‍ സാമ്രാട്ടിന്റെ ചിത്രവും കറന്‍സിയില്‍ ഉണ്ടായിരിക്കും. മധ്യഭാഗത്ത് താഴെയായി വര്‍ഷം രേഖപ്പെടുത്തും. മറ്റു കറന്‍സികള്‍ക്കു സമാനമായി 15 ഭാഷകളില്‍ മൂല്യം രേഖപ്പെടുത്തും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചെറിയ തുകകളുടെ കറന്‍സിയെക്കാള്‍ നാണയങ്ങള്‍ക്കാണ് സര്‍ക്കാരും റിസര്‍വ് ബാങ്കും പ്രാധാന്യം നല്‍കുന്നത്. ഉത്പാദനച്ചെലവ് കൂടിയതും ഒരു രൂപയുടെയും രണ്ടു രൂപയുടെയും കറന്‍സികള്‍ പുറത്തിറക്കുന്നതിന് തടസ്സമായി. 1994ലാണ് ഒരു രൂപയുടെ നോട്ടുകള്‍ അടിച്ചിറക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തിവച്ചത്. ജനുവരി ഒന്നു മുതല്‍ ഒരു രൂപാ നോട്ടുകള്‍ അടിച്ചിറക്കും. നോട്ടുകള്‍ വീണ്ടും സര്‍ക്കാര്‍ പുറത്തിറക്കാനുള്ള കാരണം വ്യക്തമല്ല. ഒരു രൂപാ നാണയങ്ങള്‍ പുറത്തിറത്തിറക്കാന്‍ വേണ്ടി വരുന്ന ഉയര്‍ന്ന ചെലവും, ചില്ലറ ക്ഷാമമവുമായിരിക്കും ഇതിനു പിന്നിലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്.

കമെന്‍റ്  : രൂപയുടെ മൂല്യം മറ്റുള്ളവരെ ബോധ്യ പ്പെടുത്താനെങ്കിലും ഇതൊരാവശ്യമാണ്. നാലണ വലിപ്പത്തിലുള്ള നിലവിലെ ഒറുരൂപ നാണയം കാണുമ്പോള്‍ അദ്ധ്വാനിച്ചു കൂലി വാങ്ങി  ജീവിക്കുന്നവന് വിഷമം തോന്നുക സ്വാഭാവികം ,
കെ എ സോളമന്‍ 

Wednesday, 24 December 2014

കോട്ടയത്തും ഘര്‍ വാപസി; 50ഓളം പേര്‍ മതംമാറി

T- T T+










കോട്ടയം: കോട്ടയത്ത് രണ്ടിടത്ത് ഘര്‍വാപസി. പൊന്‍കുന്നത്തും തിരുനക്കരയിലുമായി നടന്ന രണ്ട് ചടങ്ങില്‍ അമ്പതോളം പേര്‍ ഹിന്ദുമതത്തില്‍ ചേര്‍ന്നു. വിശ്വഹിന്ദു പരിഷത്ത് ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്.

പൊന്‍കുന്നം ദേവീക്ഷേത്രത്തില്‍ നടന്ന വിപുലമായ ചടങ്ങില്‍ 18 കുടുംബങ്ങളില്‍ നിന്നുമായി 45 ഓളം പേരാണ് ഹിന്ദുമതം സ്വീകരിച്ചത്. കോട്ടയം തിരുനക്കര ക്ഷേത്രത്തിലും മതപരിവര്‍ത്തന ചടങ്ങ് നടന്നു.

ക്രിസ്തുമതത്തില്‍ നിന്നാണ് എല്ലാവരും മതപരിവര്‍ത്തനം നടത്തിയത്. ക്രിസ്തുമസ് ദിനത്തില്‍ വ്യാപകമായി ഘര്‍വാപസി ചടങ്ങുകള്‍ നടക്കുമെന്ന് നേരത്തേ പ്രഖ്യാപനമുണ്ടായിരുന്നു.
കമന്‍റ് : ഘര്‍ വാപസി-എന്തിനാണ് ജനം  മതം മാറുന്നതെന്ന് മനസ്സിലാകുന്നില്ല. നിലവിലെ മതം തന്നെ അധികമായിരിക്കെ ഇനിയൊരെണ്ണത്തിന്റെ ആവശ്യമെന്ത്?  സാമ്പത്തികമാണെങ്കില്‍ എപ്പോഴും അത് ലഭിക്കണമെന്നില്ല.
-കെ എ സോളമന്‍ 

മുരളീധരനെ അപമാനിച്ചത് നിര്‍ഭാഗ്യകരം -വി.ഡി സതീശന്‍


മുരളീധരനെ അപമാനിച്ചത് നിര്‍ഭാഗ്യകരം ^വി.ഡി സതീശന്‍
തിരുവനന്തപുരം: കരുണാകരന്‍ അനുസ്മരണ വേദിയില്‍ കെ. മുരളീധരനെ അപമാനിച്ചത് നിര്‍ഭാഗ്യകരമെന്ന് കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി സതീശന്‍. രാഷ്ട്രീയ വൈര്യം തീര്‍ക്കാനുള്ള വേദിയാക്കിയത് തികഞ്ഞ അനൗചിത്യമാണ്. ഉന്നത സ്ഥാനത്ത് ഇരിക്കുന്നവര്‍ വിമര്‍ശങ്ങളോട് അസഹിഷ്ണുത കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.



കമെന്‍റ്  :സത്യം പറഞ്ഞാല്‍ അത് അപമാനമാകുന്നതെങ്ങനെ? 3 രൂപ മെംബേര്‍ഷിപ്പിന് വേണ്ടി പിച്ചച്ചട്ടിയുമായി  മുരളീധരന്‍ നടന്നപ്പോള്‍ അനുകൂലമായി സംസാരിക്കാന്‍ വി എം സുധീരനെ  ഉണ്ടായിരുന്നുള്ളൂ. അന്ന് സതീശനെയും കൂട്ടരെയും  കണ്ടില്ല 
-കെ എ സോളമന്‍ 

Saturday, 20 December 2014

റിച്ചാര്‍ഡ് വര്‍മ ഇന്ത്യയിലെ യു.എസ്. സ്ഥാനപതിയായി ചുമതലയേറ്റു














വാഷിങ്ടണ്‍: ഇന്ത്യയിലെ യു.എസ്. സ്ഥാനപതിയായി ഇന്ത്യന്‍ വംശജന്‍ റിച്ചാര്‍ഡ് രാഹുല്‍ വര്‍മ സത്യപ്രതിജ്ഞ ചെയ്തു. ജോണ്‍ കെറിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുമ്പ് ജനവരിയില്‍ വര്‍മ ഇന്ത്യയിലെത്തും. നാന്‍സി പവ്വല്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് രാഹുല്‍ വര്‍മയുടെ നിയമനം. 

46-കാരനായ വര്‍മ രാജ്യത്ത് ചുമതലയേല്‍ക്കുന്ന ഇന്ത്യന്‍വംശജനായ ആദ്യ യു.എസ്. സ്ഥാനപതിയാണ്. അറുപതുകളില്‍ അമേരിക്കയിലേക്ക് കുടിയേറിയവരാണ് രാഹുല്‍ വര്‍മയുടെ മാതാപിതാക്കള്‍. ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍നിന്ന് നിയമബിരുദം നേടിയ വര്‍മ ദേശീയ സുരക്ഷാനിയമമേഖലയിലെ വിദഗ്ധനായാണ് അറിയപ്പെടുന്നത്.
കമെന്‍റ് : വയലാര്‍ വര്‍മ്മമാരുടെ ആരായിട്ടു ആരും?
-കെ എ സോളമന്‍ 

Thursday, 18 December 2014

ഞായറാഴ്ചത്തെ ഡ്രൈഡേ ഒഴിവാക്കി: ബാറുകള്‍ക്ക് ബിയര്‍-വൈന്‍ ലൈസന്‍സ്‌









തിരുവനന്തപുരം: മദ്യനയത്തില്‍ പൊളിച്ചെഴുത്ത്. ഞായറാഴ്ചത്തെ ഡ്രൈഡേ ഒഴിവാക്കി. മാര്‍ച്ച് 31 വരെ പ്രവര്‍ത്തിച്ച ബാറുകള്‍ക്കെല്ലാം ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കും. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് മദ്യനയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചത്. ബാറുകളുടെ പ്രവര്‍ത്തന സമയവും രണ്ട് മണിക്കൂര്‍ കുറച്ചു. രാവിലെ ഒമ്പത് മണി മുതല്‍ രാത്രി 10 വരെ മാത്രമാകും ബാറുകള്‍ ഇനി പ്രവര്‍ത്തിക്കുക. ബാറുകള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായ തൊഴിലാളികള്‍ക്ക് അതാത് ബാറുകളില്‍ തന്നെ ഉടമകള്‍ തൊഴില്‍ നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കും. തൊഴിലാളികളുടെ പ്രശ്‌നം കണിക്കെലുടത്താണ് ബിയര്‍-വൈന്‍ ലൈസന്‍സ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി മന്ത്രിസഭാ യോഗതീരുമാനം അറിയിച്ചുകൊണ്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൂടുതല്‍ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനെ മന്ത്രിസഭാ യോഗത്തില്‍ മുസ്‌ലിം ലീഗ് എതിര്‍ത്തു. സമ്പൂര്‍ണ മദ്യനിരോധനമാണ് ലീഗിന്റെ നിലപാടെന്നും അവരുടെ എതിര്‍പ്പ് അവര്‍ മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു

കമന്‍റ്  വി എം സു.സുധീരന്‍ ഒരു യാത്രകൂടി നടത്തുന്നത് നന്നായിരിക്കും, എങ്ങോട്ടെങ്കിലും.
-കെ എ സോളമന്‍ 

Wednesday, 10 December 2014

കോഴിക്കോട് ലോ കോളജില്‍ ആലിംഗന സമരം

കോഴിക്കോട് ലോ കോളജില്‍ ആലിംഗന സമരം

കോഴിക്കോട്: നഗരത്തിലെ ചുംബന സമരത്തിന് പിന്നാലെ കോഴിക്കോട് ലോ കോളജ് നിയമവിദ്യാര്‍ഥികള്‍ ആലിംഗന സമരം നടത്തി. ബുധനാഴ്ച കോളജിന് മുന്നില്‍ വെച്ചാണ് ഒരു വിഭാഗം വിദ്യാര്‍ഥികളും വിദ്യാര്‍ഥിനികളും ആലിംഗന സമരം നടത്തിയത്. എന്നാല്‍ 'സുലൈമാന്‍ സേന' എന്നപേരില്‍ മറ്റൊരുവിഭാഗം വിദ്യാര്‍ത്ഥികള്‍ സമരത്തിനെതിരെ രംഗത്തത്തെി. ഇവര്‍ സമരത്തെ കൂവി എതിര്‍ത്തു. ആലിംഗനത്തിനുള്ള അവകാശം ഉയര്‍ത്തിയാണ് ലോക മനുഷ്യാവകാശ ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയത്.

കമന്‍റ്  ഇവിടെ പണ്ടുമുതലെ നടക്കുന്നതാ ആലിംഗനം. പുതിയ കാലാവസ്ഥയില്‍ നിയമപരിരക്ഷയും അല്പംപബ്ലിസിറ്റിയും കിട്ടുമോ എന്നു നോക്കി., ആത്രേയുള്ളൂ.
-കെ എ സോളമന്‍ 

Tuesday, 9 December 2014

ചുംബന സമരത്തിനെതിരെ ആഞ്ഞടിച്ച് പിണറായി


pinerayi



തിരുവനന്തപുരം: ചുംബനസമരത്തെ എതിര്‍ത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത്. ഭാര്യയും ഭര്‍ത്താവും മുറിയില്‍ കാട്ടുന്നത് തെരുവില്‍ കാണിച്ചാല്‍ ജനം അംഗീകരിക്കില്‌ളെന്ന് പിണറായി പറഞ്ഞു. സദാചാര പൊലീസിനെതിരെയുള്ള സമരരീതി ഇതാണോയെന്നും പിണറായി ചോദിച്ചു. സമരരീതിയില്‍ മാറ്റം വേണോയെന്ന് സംഘാടകര്‍ തന്നെ ചിന്തിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സദാചാര പൊലീസിനെതിരെ ജനങ്ങള്‍ പ്രതികരിക്കണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

കമന്‍റ് : ചുംബന സമരത്തിന്റെ ആലപ്പുഴ എഡിഷന്‍ ഏറ്റെടുത്ത എസ് എഫ് ഐ -ഡിഫി സഖാക്കളുടെ നില ഇതോടെ പരുങ്ങലിലായി
-കെ എ സോളമന്‍ .

Monday, 8 December 2014

ആര്‍ക്കും ചുംബിക്കുകയും പ്രതിഷേധിക്കുകയും ചെയ്യാമെന്ന് ചെന്നിത്തല


ആര്‍ക്കും ചുംബിക്കുകയും പ്രതിഷേധിക്കുകയും ചെയ്യാമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ആര്‍ക്കും ചുംബിക്കുകയും പ്രതിഷേധിക്കുകയും ചെയ്യാമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കഴിഞ്ഞദിവസം കോഴിക്കോട് നടന്ന ചുംബന സമരത്തിന്‍റെ പശ്ചാത്തലത്തില്‍ ആണ് നിയമസഭയില്‍ ചെന്നിത്തലയുടെ പ്രസ്താവന. എന്നാല്‍, ഇത് ക്രമസമാധാന പ്രശ്നമായാല്‍ സര്‍ക്കാറിന് ഇടപെടാതിരിക്കാനാവില്ളെന്നും അതുകൊണ്ടു തന്നെയാണ് കോഴിക്കോട്ട് പൊലീസ് ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആരെയും പ്രീതിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
കമന്‍റ്: മന്ത്രി മോഹന്‍ലാലിന്റെ പക്ഷത്താ. അതിരിക്കട്ടെ, ആര്‍ക്കും പരസ്യമായി മദ്യപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യാമോ മന്ത്രി?
-കെ എ സോളമന്‍ 

Wednesday, 3 December 2014

പൂക്കള്‍

ദേശീയപാതയിലെ മദ്യശാലകള്‍ മാറ്റുന്നത് അപ്രായോഗികം: ബെവ്‌കോ


BEVCO




















കൊച്ചി: സംസ്ഥാനത്തെ  ദേശീയപാതയോരങ്ങളിലായി സ്ഥിതി ചെയ്യുന്ന മദ്യവില്‍പ്പനശാലകള്‍ മാറ്റുന്നത് അപ്രായോഗികമായ കാര്യമാണെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍(ബെവ്‌കോ). ഇതു സംബന്ധിച്ച വിവിരങ്ങള്‍ കാണിച്ച് ബെവ്‌കോ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ദേശീയ പാതയിലെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഗതാഗതക്കുരുക്കിനും മറ്റും കാരണമാവുന്നു എന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതി ബെവ്‌കോയോട് നിലപാട് തേടിയത്. പുതിയ സ്ഥലം കണ്ടെത്തുന്നതിന് സര്‍ക്കാരുമായി ആശയ വിനിമയം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ബിവറേജസ് കോര്‍പറേഷന്‍ ഹൈകോടതിയില്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു. മദ്യനയത്തിന്റെ ഭാഗമായി നിലവില്‍ പത്തു ശതമാനം ബിവറേജസ് ഷോപ്പുകള്‍ വീതം പൂട്ടുന്നുണ്ട്. ഇതുവരെ 34 എണ്ണം പൂട്ടി. ഇതില്‍ 14എണ്ണം ദേശിയപാതയോരത്താണ്. ബെവ്‌കോയുടെ കണക്കുപ്രകാരം ദേശിയപാതയില്‍ 67 ഷോപ്പുകളും സംസ്ഥാന ഹൈവേയില്‍ 69 ഷോപ്പുകളുമാണുള്ളത്. പാതയോരത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ നവംബറിലാണ് ഹൈക്കോടതി ഉത്തരവിട്ടത്.

കമന്‍റ് : ദേശീയപാതയിലെ മദ്യശാലകള്‍ മാറ്റുന്നത് അപ്രായോഗികം എന്നുപറഞ്ഞത് ബെവ്‌കോ എം ഡി ആണെങ്കില്‍ അയാളെപ്പിടിച്ചു ജയിലില്‍ ഇടണം .
-കെ എ സോളമന്‍