Wednesday 24 December 2014

കോട്ടയത്തും ഘര്‍ വാപസി; 50ഓളം പേര്‍ മതംമാറി

T- T T+










കോട്ടയം: കോട്ടയത്ത് രണ്ടിടത്ത് ഘര്‍വാപസി. പൊന്‍കുന്നത്തും തിരുനക്കരയിലുമായി നടന്ന രണ്ട് ചടങ്ങില്‍ അമ്പതോളം പേര്‍ ഹിന്ദുമതത്തില്‍ ചേര്‍ന്നു. വിശ്വഹിന്ദു പരിഷത്ത് ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്.

പൊന്‍കുന്നം ദേവീക്ഷേത്രത്തില്‍ നടന്ന വിപുലമായ ചടങ്ങില്‍ 18 കുടുംബങ്ങളില്‍ നിന്നുമായി 45 ഓളം പേരാണ് ഹിന്ദുമതം സ്വീകരിച്ചത്. കോട്ടയം തിരുനക്കര ക്ഷേത്രത്തിലും മതപരിവര്‍ത്തന ചടങ്ങ് നടന്നു.

ക്രിസ്തുമതത്തില്‍ നിന്നാണ് എല്ലാവരും മതപരിവര്‍ത്തനം നടത്തിയത്. ക്രിസ്തുമസ് ദിനത്തില്‍ വ്യാപകമായി ഘര്‍വാപസി ചടങ്ങുകള്‍ നടക്കുമെന്ന് നേരത്തേ പ്രഖ്യാപനമുണ്ടായിരുന്നു.
കമന്‍റ് : ഘര്‍ വാപസി-എന്തിനാണ് ജനം  മതം മാറുന്നതെന്ന് മനസ്സിലാകുന്നില്ല. നിലവിലെ മതം തന്നെ അധികമായിരിക്കെ ഇനിയൊരെണ്ണത്തിന്റെ ആവശ്യമെന്ത്?  സാമ്പത്തികമാണെങ്കില്‍ എപ്പോഴും അത് ലഭിക്കണമെന്നില്ല.
-കെ എ സോളമന്‍ 

2 comments:

  1. ഇപ്പോൾ മതം മാറിയ ചിലരുടെ interview കൊടുത്തിരുന്നല്ലോ .......sc / st വിഭാഗങ്ങളിൽ പെട്ട ചിലർ കുറച്ചു നാള് മുൻപേ pentacoste വിശ്വാസികളായി മാറിയതിനെ തുടർന്നു അവർക്ക് സർക്കാരിൽ നിന്നു കിട്ടിയിരുന്ന എന്തോ ആനുകൂല്യങ്ങൾ നഷ്ടപ്പെട്ടുവെന്നും തങ്ങളുടെ മതം മാറാത്ത ബന്ധുക്കൾക്ക് അവ ഇപ്പോഴും ലഭ്യമാണ് എന്നതാണ് വീണ്ടുമൊരു മാറ്റത്തിനു പ്രേരകമായതെന്നും ആണ് പറഞ്ഞത്

    ReplyDelete