തിരുവനന്തപുരം: കരുണാകരന്‍ അനുസ്മരണ വേദിയില്‍ കെ. മുരളീധരനെ അപമാനിച്ചത് നിര്‍ഭാഗ്യകരമെന്ന് കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി സതീശന്‍. രാഷ്ട്രീയ വൈര്യം തീര്‍ക്കാനുള്ള വേദിയാക്കിയത് തികഞ്ഞ അനൗചിത്യമാണ്. ഉന്നത സ്ഥാനത്ത് ഇരിക്കുന്നവര്‍ വിമര്‍ശങ്ങളോട് അസഹിഷ്ണുത കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കമെന്‍റ് :സത്യം പറഞ്ഞാല്‍ അത് അപമാനമാകുന്നതെങ്ങനെ? 3 രൂപ മെംബേര്‍ഷിപ്പിന് വേണ്ടി പിച്ചച്ചട്ടിയുമായി മുരളീധരന്‍ നടന്നപ്പോള്‍ അനുകൂലമായി സംസാരിക്കാന്‍ വി എം സുധീരനെ ഉണ്ടായിരുന്നുള്ളൂ. അന്ന് സതീശനെയും കൂട്ടരെയും കണ്ടില്ല
-കെ എ സോളമന്‍
ഭൂതകാലത്തിലെ ഒരു അപ്രിയസത്യം പരസ്യമായി വിളിച്ചുപറയുന്നത് പലപ്പോഴും അപമാനകരം തന്നെയാണ് ......അങ്ങനെയുള്ള സത്യം പറയുന്നതിന്റെ ഉദ്ദേശവും മറ്റൊന്നല്ല ...........കരുണാകരനെ ആദരിക്കുന്ന ചടങ്ങിൽ ഇതുപോലെ പറയാനാണെങ്കിൽ സുധീരൻ ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്ത എന്തെല്ലാം അപ്രിയസത്യങ്ങൾ മറുഭാഗത്തിനും പറയാനുണ്ടാവും .....സുധീരനൊഴികെ ഏതൊരു കോണ്ഗ്രസ് mla യെ വേണമെങ്കിലും മന്ത്രിയാക്കിക്കൊള്ളൂ എന്നു ആന്റണിയൊടു എന്തുകൊണ്ടാവും കരുണാകരൻ ശാഡ്യം പിടിച്ചത് ......
ReplyDeleteരാജന്‍ കേസും അടിയന്തിരാവ്സ്ഥയും ഓര്‍ക്കുന്നവരും ജയറാം പടിക്കലിനെ മറക്കാത്തവരും ഇന്ന് കരുണാകരനെ വാഴ്ത്തുന്നുണ്ടെങ്കില്‍ അത് അന്തരിച്ചവരെ അവഹേളിക്കുന്നത് ശരിയല്ല എന്ന മര്യാദ കൊണ്ടാണ്. സുധീരന്‍ എന്നും തിരുത്തല്‍ ശക്തിയായിരുന്നു .. അത് .ഏറ്റവും നന്നായി അറിഞ്ഞത് കരുണാകരനും
ReplyDelete