Wednesday 3 December 2014

ദേശീയപാതയിലെ മദ്യശാലകള്‍ മാറ്റുന്നത് അപ്രായോഗികം: ബെവ്‌കോ


BEVCO




















കൊച്ചി: സംസ്ഥാനത്തെ  ദേശീയപാതയോരങ്ങളിലായി സ്ഥിതി ചെയ്യുന്ന മദ്യവില്‍പ്പനശാലകള്‍ മാറ്റുന്നത് അപ്രായോഗികമായ കാര്യമാണെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍(ബെവ്‌കോ). ഇതു സംബന്ധിച്ച വിവിരങ്ങള്‍ കാണിച്ച് ബെവ്‌കോ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ദേശീയ പാതയിലെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഗതാഗതക്കുരുക്കിനും മറ്റും കാരണമാവുന്നു എന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതി ബെവ്‌കോയോട് നിലപാട് തേടിയത്. പുതിയ സ്ഥലം കണ്ടെത്തുന്നതിന് സര്‍ക്കാരുമായി ആശയ വിനിമയം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ബിവറേജസ് കോര്‍പറേഷന്‍ ഹൈകോടതിയില്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു. മദ്യനയത്തിന്റെ ഭാഗമായി നിലവില്‍ പത്തു ശതമാനം ബിവറേജസ് ഷോപ്പുകള്‍ വീതം പൂട്ടുന്നുണ്ട്. ഇതുവരെ 34 എണ്ണം പൂട്ടി. ഇതില്‍ 14എണ്ണം ദേശിയപാതയോരത്താണ്. ബെവ്‌കോയുടെ കണക്കുപ്രകാരം ദേശിയപാതയില്‍ 67 ഷോപ്പുകളും സംസ്ഥാന ഹൈവേയില്‍ 69 ഷോപ്പുകളുമാണുള്ളത്. പാതയോരത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ നവംബറിലാണ് ഹൈക്കോടതി ഉത്തരവിട്ടത്.

കമന്‍റ് : ദേശീയപാതയിലെ മദ്യശാലകള്‍ മാറ്റുന്നത് അപ്രായോഗികം എന്നുപറഞ്ഞത് ബെവ്‌കോ എം ഡി ആണെങ്കില്‍ അയാളെപ്പിടിച്ചു ജയിലില്‍ ഇടണം .
-കെ എ സോളമന്‍ 

No comments:

Post a Comment