ചേര്‍ത്തല: സാമൂഹ്യ പ്രവര്‍ത്തകനും സാഹിത്യകാരനുമായ കടക്കരപ്പള്ളി കെ. പ്രഭാകരന്റെ സ്മരണക്കായി കെ. പ്രഭാകരന്‍ മെമ്മോറിയല്‍ ട്രസ്റ്റ് സാഹിത്യസമ്മേളനവും പുരസ്‌കാര ദാനവും നടത്തി. നാടക രചയിതാവും സംഗീതനാടക അക്കാദമി അവാര്‍ഡ് ജേതാവുമായ സുന്ദരന്‍ കല്ലായി ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ അധ്യക്ഷതവഹിച്ചു.
മികച്ച സാഹിത്യരചനക്കുള്ള സര്‍ഗശ്രീപുരസ്‌കാരം ചന്തിരൂര്‍ ദിവാകരന് ചേര്‍ത്തല മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍ നല്കി. 7,500 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതായിരുന്നു അവാര്‍ഡ്. പൂച്ചാക്കല്‍ ഷാഹുല്‍, വിദ്വാന്‍ കെ.രാമകൃഷ്ണന്‍, വെട്ടക്കല്‍ മജീദ്, പ്രൊഫ. കെ.എ. സോളമന്‍, സലാഹുദ്ദീന്‍എന്നിവര്‍ പ്രസംഗിച്ചു,. കെ.പി. ലിജി സ്വാഗതവും എം.എന്‍. പ്രസിമോന്‍ നന്ദിയും പറഞ്ഞു. പ്രസന്നന്‍ അന്ധകാരനഴി, കെ.കെ. വേലായുധന്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.

No comments:
Post a Comment