Tuesday, 9 December 2014
ചുംബന സമരത്തിനെതിരെ ആഞ്ഞടിച്ച് പിണറായി
തിരുവനന്തപുരം: ചുംബനസമരത്തെ എതിര്‍ത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത്. ഭാര്യയും ഭര്‍ത്താവും മുറിയില്‍ കാട്ടുന്നത് തെരുവില്‍ കാണിച്ചാല്‍ ജനം അംഗീകരിക്കില്‌ളെന്ന് പിണറായി പറഞ്ഞു. സദാചാര പൊലീസിനെതിരെയുള്ള സമരരീതി ഇതാണോയെന്നും പിണറായി ചോദിച്ചു. സമരരീതിയില്‍ മാറ്റം വേണോയെന്ന് സംഘാടകര്‍ തന്നെ ചിന്തിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സദാചാര പൊലീസിനെതിരെ ജനങ്ങള്‍ പ്രതികരിക്കണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
കമന്‍റ് : ചുംബന സമരത്തിന്റെ ആലപ്പുഴ എഡിഷന്‍ ഏറ്റെടുത്ത എസ് എഫ് ഐ -ഡിഫി സഖാക്കളുടെ നില ഇതോടെ പരുങ്ങലിലായി
-കെ എ സോളമന്‍ .
Subscribe to:
Post Comments (Atom)
No comments:
Post a Comment