Tuesday, 30 December 2014

തകര്‍ക്കാം വരമ്പുകള്‍-ഗുരുദര്‍ശനം –കവിത

 
ജാതിഭേദം മതദ്വേഷം
മദ്യവിഷലിപ്തമീനാട്
വിദ്വേഷത്താല്‍ കലുഷിതം
മഹാപ്രവാചക, ഗുരോ-
ക്ഷമിക്കുക, മനുഷ്യന്‍ നന്നാവുവോളം.

ധര്‍മ്മ സംഹിതതന്‍ പ്രഭവസ്ഥാനം
അതേന്നറിയുക, നീ മനുഷ്യാ-
മനുഷ്യന്‍ നന്നായാല്‍ മതി,
മനുഷ്യത്വമാകട്ടെ സദ്മതം.

മരുത്വാ മലയിലെ തപസ്സും,
ലോക രക്ഷക്കായുള്ള പ്രയാണവും,
കര്‍മ്മകാണ്ഡവിശുദ്ധിയും
സന്ദേശമായിക്കണ്ട മഹാശ്രേഷ്ഠ
ക്ഷമിക്കുക,
കാലാതിവര്‍ത്തി, തവദര്ശനം

പ്രകൃതിക്കുണ്ടൊരുതാളം
മനുഷ്യജീവിതത്തിന്‍ മഹാതാളം
ഒളിയമ്പെയ്യരുത്, തളര്‍ത്തരുത്,
മുറിവേല്‍ക്കപ്പെടരുത്,
മനസ്സും ശരീരവും

സര്‍വസംഗ പരിത്യാഗിയാം ഗുരു
നല്‍കീ, ഹൃദയങ്ങള്‍ക്ക് പ്രാര്‍ഥനാബലം
വിദ്യാലയമോ മുഖ്യദേവാലയം
മുഴങ്ങി-
അക്ഷരജ്ഞാനത്തിന്‍  പാഞ്ചജന്യം

കാണുക പരമാര്‍ത്ഥങ്ങള്‍
തിരിച്ചറിയുക വിവേകമേതെന്ന്,
പ്രകൃതിയോടൊപ്പം നടക്കാം,
പഠിക്കാം, നിസ്വാര്‍ത്ഥമായ്
തകര്‍ക്കാം ജാതിഭേദവര്‍ണ്ണവരമ്പുകള്‍.






No comments:

Post a Comment