തിരുവനന്തപുരം: ആര്‍ക്കും ചുംബിക്കുകയും പ്രതിഷേധിക്കുകയും ചെയ്യാമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കഴിഞ്ഞദിവസം കോഴിക്കോട് നടന്ന ചുംബന സമരത്തിന്‍റെ പശ്ചാത്തലത്തില്‍ ആണ് നിയമസഭയില്‍ ചെന്നിത്തലയുടെ പ്രസ്താവന. എന്നാല്‍, ഇത് ക്രമസമാധാന പ്രശ്നമായാല്‍ സര്‍ക്കാറിന് ഇടപെടാതിരിക്കാനാവില്ളെന്നും അതുകൊണ്ടു തന്നെയാണ് കോഴിക്കോട്ട് പൊലീസ് ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആരെയും പ്രീതിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
കമന്‍റ്: മന്ത്രി മോഹന്‍ലാലിന്റെ പക്ഷത്താ. അതിരിക്കട്ടെ, ആര്‍ക്കും പരസ്യമായി മദ്യപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യാമോ മന്ത്രി?
-കെ എ സോളമന്‍
No comments:
Post a Comment