വാഷിങ്ടണ്‍: ഇന്ത്യയിലെ യു.എസ്. സ്ഥാനപതിയായി ഇന്ത്യന്‍ വംശജന്‍ റിച്ചാര്‍ഡ് രാഹുല്‍ വര്‍മ സത്യപ്രതിജ്ഞ ചെയ്തു. ജോണ്‍ കെറിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുമ്പ് ജനവരിയില്‍ വര്‍മ ഇന്ത്യയിലെത്തും. നാന്‍സി പവ്വല്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് രാഹുല്‍ വര്‍മയുടെ നിയമനം.
46-കാരനായ വര്‍മ രാജ്യത്ത് ചുമതലയേല്‍ക്കുന്ന ഇന്ത്യന്‍വംശജനായ ആദ്യ യു.എസ്. സ്ഥാനപതിയാണ്. അറുപതുകളില്‍ അമേരിക്കയിലേക്ക് കുടിയേറിയവരാണ് രാഹുല്‍ വര്‍മയുടെ മാതാപിതാക്കള്‍. ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍നിന്ന് നിയമബിരുദം നേടിയ വര്‍മ ദേശീയ സുരക്ഷാനിയമമേഖലയിലെ വിദഗ്ധനായാണ് അറിയപ്പെടുന്നത്.
കമെന്‍റ് : വയലാര്‍ വര്‍മ്മമാരുടെ ആരായിട്ടു ആരും?
-കെ എ സോളമന്‍
No comments:
Post a Comment