Saturday, 27 December 2014
ഒരു രൂപയുടെ കറന്‍സി നോട്ടുകള്‍ തിരികെയെത്തുന്നു
ന്യൂദല്‍ഹി: ഒരു ഇടവേളയ്ക്കു ശേഷം ഒരു രൂപയുടെ കറന്‍സി നോട്ടുകള്‍ തിരികെയെത്തുന്നു. പുതിയ ഒരു രൂപാ നോട്ടുകള്‍ അച്ചടിക്കാന്‍ കറന്‍സി ചട്ടങ്ങള്‍ പുതുക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. നിറത്തിലുള്‍പ്പെടെ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ നോട്ട് പുറത്തിറങ്ങുന്നത്. ഇന്‍ഡിഗോ നിറത്തിനു പകരം പുതിയ കറന്‍സിയില്‍ പിങ്ക്, പച്ച നിറങ്ങള്‍ക്കായിരിക്കും പ്രാമുഖ്യം നല്‍കുന്നത്. നാട്ടിന്റെ മുകള്‍ ഭാഗത്തായി ഭാരത് സര്‍ക്കാര്‍ എന്ന് ഹിന്ദിയിലും ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്ന് മലയാളത്തിലും രേഖപ്പെടുത്തും. കറന്‍സിയിലെ ഒരു രൂപ നാണയത്തിന്റെ ചിത്രത്തില്‍ 2015 എന്നു രേഖപ്പെടുത്തും. രാജ്യത്തിന്റെ എണ്ണ പര്യവേഷണ കേന്ദ്രമായ സാഗര്‍ സാമ്രാട്ടിന്റെ ചിത്രവും കറന്‍സിയില്‍ ഉണ്ടായിരിക്കും. മധ്യഭാഗത്ത് താഴെയായി വര്‍ഷം രേഖപ്പെടുത്തും. മറ്റു കറന്‍സികള്‍ക്കു സമാനമായി 15 ഭാഷകളില്‍ മൂല്യം രേഖപ്പെടുത്തും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചെറിയ തുകകളുടെ കറന്‍സിയെക്കാള്‍ നാണയങ്ങള്‍ക്കാണ് സര്‍ക്കാരും റിസര്‍വ് ബാങ്കും പ്രാധാന്യം നല്‍കുന്നത്. ഉത്പാദനച്ചെലവ് കൂടിയതും ഒരു രൂപയുടെയും രണ്ടു രൂപയുടെയും കറന്‍സികള്‍ പുറത്തിറക്കുന്നതിന് തടസ്സമായി. 1994ലാണ് ഒരു രൂപയുടെ നോട്ടുകള്‍ അടിച്ചിറക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തിവച്ചത്. ജനുവരി ഒന്നു മുതല്‍ ഒരു രൂപാ നോട്ടുകള്‍ അടിച്ചിറക്കും. നോട്ടുകള്‍ വീണ്ടും സര്‍ക്കാര്‍ പുറത്തിറക്കാനുള്ള കാരണം വ്യക്തമല്ല. ഒരു രൂപാ നാണയങ്ങള്‍ പുറത്തിറത്തിറക്കാന്‍ വേണ്ടി വരുന്ന ഉയര്‍ന്ന ചെലവും, ചില്ലറ ക്ഷാമമവുമായിരിക്കും ഇതിനു പിന്നിലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്.
കമെന്‍റ് : രൂപയുടെ മൂല്യം മറ്റുള്ളവരെ ബോധ്യ പ്പെടുത്താനെങ്കിലും ഇതൊരാവശ്യമാണ്. നാലണ വലിപ്പത്തിലുള്ള നിലവിലെ ഒറുരൂപ നാണയം കാണുമ്പോള്‍ അദ്ധ്വാനിച്ചു കൂലി വാങ്ങി ജീവിക്കുന്നവന് വിഷമം തോന്നുക സ്വാഭാവികം ,
കെ എ സോളമന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment