Sunday, 26 April 2015

എസ്.എസ്.എല്‍.സി രണ്ടാം ഫലപ്രഖ്യാപനം: വിജയശതമാനം ഉയര്‍ന്നു 98.57














2700 പേര്‍കൂടി വിജയിച്ചു
എസ്.എസ്.എല്‍.സി.ഫലം രണ്ടാമത് പ്രഖ്യാപിക്കുന്നത് ചരിത്രത്തില്‍ ആദ്യം

തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലത്തിലെ പിഴവുകള്‍ പരിഹരിച്ചതോടെ വിജയശതമാനത്തില്‍ 0.58 ശതമാനം വര്‍ധന. വിജയശതമാനം 97.99 ല്‍നിന്ന് 98.57 ആയി ഉയര്‍ന്നു. 2700 പേര്‍കൂടി വിജയിച്ചു. 99.38 ശതമാനം വിജയം നേടിയ കോഴിക്കോട്, കോട്ടയം ജില്ലകളിലാണ് മുന്നില്‍. പാലക്കാട് ജില്ലയാണ് ഏറ്റവും പിന്നില്‍. എന്നാല്‍, പാലക്കാട്ടെ വിജയശതമാനം 96.41 ല്‍നിന്ന് 97.16 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

പരീക്ഷാഭവന്റെ വെബ് സൈറ്റിലാണ് പരിഷ്‌കരിച്ച ഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്. മന്ത്രി വീണ്ടും ഫലപ്രഖ്യാപനം നടത്തില്ലെന്ന് നേരത്തെതന്നെ വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കിയിരുന്നു. സാങ്കേതിക തകരാറുമൂലമാണ് പിഴവുകള്‍ ഉണ്ടായതെന്ന് ഡി.പി.ഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം നടത്തിയശേഷം പിഴവുകള്‍ പരിഹരിച്ച് വീണ്ടും ഫലം പ്രസിദ്ധീകരിക്കേണ്ടിവരുന്നത്.

കുട്ടികളുടെ ഗ്രേസ് മാര്‍ക്ക് അടക്കമുള്ളവ ചേര്‍ക്കാതെ ഫലപ്രഖ്യാപനം നടത്തിയത് വ്യാപക പിഴവുകള്‍ക്ക് ഇടയാക്കിയിരുന്നു. സോഫ്റ്റ് വെയര്‍ തകരാര്‍ അടക്കമുള്ളവയും പരീക്ഷാഫലം അലങ്കോലമാക്കി. തുടര്‍ന്നാണ് പിഴവുകള്‍ പരിഹരിച്ച് വീണ്ടും ഫലപ്രഖ്യാപനം നടത്താനുള്ള അടിയന്തര ശ്രമങ്ങള്‍ പരീക്ഷാഭവനില്‍ നടന്നത്.

കമന്‍റ്: ഹാവൂ, 100 ശതമാനം കവിഞ്ഞില്ല !
-കെ എ സോളമന്‍ 

Saturday, 25 April 2015

മദ്യലഹരിയില്‍ നടി ഉര്‍വശി: സംഘാടകര്‍ വെട്ടിലായി



തിരുവനന്തപുരം: നിയമസഭാ ജീവനക്കാരുടെ ഇടതുപക്ഷ വനിതാ സംഘടനയുടെ ഉദ്‌ഘാടന ചടങ്ങിനു മദ്യലഹരിയില്‍ നടി ഉര്‍വശി എത്തിയത്‌ സംഘാടകരെ വെട്ടിലാക്കി.
പരസ്‌പരവിരുദ്ധമായി സംസാരിച്ച ഉര്‍വശിയെ പറഞ്ഞു വിടാനും സംഘാടകര്‍ പണിപ്പെട്ടു. ഇടതുപക്ഷ സംഘടനയുടെ ലെജിസ്ലേറ്റീവ്‌ സ്‌റ്റാഫ്‌ അസോസിയേഷന്റെ വനിതാ ഫോറത്തിന്റെ ഉദ്‌ഘാടനത്തിനാണ്‌ ഉര്‍വശി എത്തിയത്‌. നിയമസഭാ ബാങ്ക്വറ്റ്‌ ഹാളില്‍ ഉച്ചയ്‌ക്ക്‌ ഒന്നരയ്‌ക്കായിരുന്നു ചടങ്ങെങ്കിലും രണ്ടരയ്‌ക്കാണ്‌ ഉര്‍വശിയെത്തിയത്‌. ചടങ്ങിനെത്തിയ സ്‌പീക്കര്‍ എന്‍. ശക്‌തനും മാധ്യമപ്രവര്‍ത്തക ആര്‍. പാര്‍വതീ ദേവിയും അപ്പോഴേക്കും പ്രസംഗിച്ചിരുന്നു.
ഉദ്‌ഘാടനം നിര്‍വഹിക്കാന്‍ കഴിയാത്ത സ്‌ഥിതിയിലായിരുന്നു ഉര്‍വശി. പരസ്‌പര വിരുദ്ധമായി പ്രസംഗിക്കുകയും ചെയ്‌തു. പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെ സംഘാടകരില്‍ പലരും സ്‌ഥലം കാലിയാക്കി. സ്‌പീക്കര്‍ക്കു പോകാന്‍ സമയമായെന്നു സംഘാടകര്‍ മുന്നറിയിപ്പ്‌ നല്‍കിയെങ്കിലും ഉര്‍വശി സംഭാഷണം നിര്‍ത്തിയില്ല. ഒടുവില്‍ ഏറെ പണിപ്പെട്ട്‌ സംഘാടകര്‍ ഉര്‍വശിയെ ഒഴിവാക്കുകയായിരുന്നു. പിന്നീട്‌ ആര്‍. പാര്‍വതി ദേവിയെക്കൊണ്ട്‌ ഉദ്‌ഘാടനം നിര്‍വഹിപ്പിച്ച്‌ സംഘാടകര്‍ തലയൂരി. കഴിഞ്ഞ വര്‍ഷം വനിതാ ഫോറത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കാനെത്തിയത്‌ നടി ഷീലയായിരുന്നു.


കമന്‍റ്: പുലകുളി ഉദ്ഘാടത്തിന് വരെ സിനിമാനടിയുടെയും നടന്റെയും പുറകെപോകുന്ന വങ്കന്‍മാര്‍ക്ക് ചെകിട്ടത്ത്  കിട്ടിയ അടി, നന്നായി .
കെ എ സോളമന്‍ 

Wednesday, 22 April 2015

മന്ത്രി കെ.ബാബുവിന് പത്ത് കോടി രൂപ കോഴ നല്‍കി- ബിജു രമേശ്


തിരുവനന്തപുരം: ബാറുടമ ബിജു രമേശ് വിജിലന്‍സ് പ്രത്യേക കോടതയില്‍ കഴിഞ്ഞ മാസം 30ാം തീയ്യതി നല്‍കിയ രഹസ്യ മൊഴി പുറത്ത്. എക്‌സൈസ് മന്ത്രി കെ.ബാബുവിന് പത്ത് കോടി രൂപ കോഴ നല്‍കിയതായാണ് രഹസ്യ മൊഴിയില്‍ ബിജു രമേശ് പറയുന്നത്.



ഗുരുതരമായ ഈ ആരോപണത്തോടൊപ്പം മുമ്പ് ശബ്ദരേഖലയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ബിജു രമേശ് ആവര്‍ത്തിക്കുന്നുണ്ട്. ബാര്‍ ലൈസന്‍സിനുള്ള തുക കുറച്ച് നല്‍കുന്നതിനാണ് കെ.ബാബു കോഴ ആവശ്യപ്പെട്ടതെന്നും തുക കൈമാറിയത് ബാറുടമ കൃഷ്ണദാസാണെന്നും ബിജു രമേശിന്റെ മൊഴിയിലുണ്ട്.

അഞ്ച് കോടി രൂപ ധനമന്ത്രി കെ.എം മാണി ആവശ്യപ്പെട്ടുവന്നും 50 ലക്ഷം രൂപ മാണിയുടെ പാലായിലുള്ള വീട്ടില്‍ കൊണ്ടു പോയി കൊടുത്തുവെന്നും രഹസ്യ മൊഴിയില്‍ പറയുന്നു. ഇതോടെ ബാര്‍ കോഴ വിവാദം പുതിയ ഒരു വഴിത്തിരിവിലേക്ക് എത്തുകയാണ്. ബിജു രമേശിന്റെ മൊഴി അടിസ്ഥാനപ്പെടുത്തി വിജിലന്‍സിന് മന്ത്രി കെ.ബാബുവിനെതിരെ അന്വേഷണം ആരംഭിക്കേണ്ടി വരുമെന്ന് നിരീക്ഷിക്കപ്പെടുന്നു.
പ്രതിപക്ഷ നേതാവ് നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും വിജിലന്‍സ് ആവശ്യം തള്ളിക്കളഞ്ഞിരുന്നു. പക്ഷെ ഇക്കുറി മൊഴി 164ാം വകുപ്പ് പ്രകാരമുള്ളതായതിനാല്‍ വിജിലന്‍സിന് കേസെടുക്കേണ്ടി വന്നേക്കുമെന്നാണ് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
കമന്‍റ് : കോഴ വാങ്ങുന്നവനും കൊടുക്കുന്നവനും ശിക്ഷയുന്ടെങ്കില്‍ ബിജു രമേശിന് ശിക്ഷയില്ലേ ?
-കെ എ സോളമന്‍ 

ജെ.ഡി.യുവുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും: വി.എം സുധീരന്‍

കോട്ടയം: ജെ.ഡി.യു ഉന്നയിച്ച പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ജെ.ഡി.യു സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാറുമായി ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.

പാലക്കാട് ജെ.ഡി.യുവിന്റെ തോല്‍വി സംബന്ധിച്ച് യു.ഡി.എഫ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ബാലകൃഷ്ണപ്പിള്ള തനിക്ക് തന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജെ.ഡി.യു ഉന്നയിച്ച പ്രശ്‌നങ്ങളെല്ലാം യു.ഡി.എഫിലെ സമുന്നത നേതാവായ എം.പി വീരേന്ദ്രകുമാറുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും മുമ്പ് പറഞ്ഞു കഴിഞ്ഞ കാര്യങ്ങള്‍ ഇനി ആവര്‍ത്തിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

കമന്‍റ്: ചര്ച്ച നടത്തിയതുകൊണ്ടു പ്രയോജനമില്ല. അടുത്ത അഞ്ചുകൊല്ലം ജെ ഡി യു വിന് ഒരു മന്ത്രിയില്ലാതെ പറ്റില്ല 
-കെ എ  സോളമന്‍ 

Monday, 20 April 2015

എസ്എസ്എല്‍സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു;


SSLCABDU


April 20, 2015 തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ 97.99 ശതമാനം പേര്‍ വിജയിച്ചതായി വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 2.55 ശതമാനം കൂടുതലാണിത്. മോഡറേഷനില്ലാതെയാണ് ഇത്രയും വിജയമെന്നും മന്ത്രി അറിയിച്ചു. 12,287 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് ലഭിച്ചു. ഒരു വിഷയത്തില്‍ പരാജയപ്പെട്ടവര്‍ക്കുള്ള സേ പരീക്ഷ മേയ് 11 മുതല്‍ 16വരെ നടത്തും. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

കമന്‍റ് : 2.01 ശതമാനം കോവര്‍ കഴുതകള്‍. മേയ് 11 മുതല്‍ 16വരെ നടത്തുന്ന സേ പരീക്ഷകഴിയുമ്പോള്‍ വിജയ ശതമാനം 100!

-കെ എ സോളമന്‍

യുഡിഎഫ് വിടുന്നതില്‍ രണ്ടുമാസത്തിനകം തീരുമാനം:

TV12VEERENDRAKU_TV_1616228g

തിരുവനന്തപുരം: യുഡിഎഫ് മാറ്റത്തില്‍ രണ്ട് മാസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് ജെഡിയു സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്ര കുമാര്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വീരേന്ദ്ര കുമാറിന്റെ പ്രസ്താവന. ലോക്‌സഭാ തെരഞ്ഞടുപ്പിന് ശേഷം രാഷ്ട്രീയസാഹചര്യം മാറിയെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് തീരുമാനമെടുത്താല്‍ ജനം സംശയിക്കും. മെയ്, ജൂണ്‍ മാസത്തോടെ അന്തിമതീരുമാനം എടുക്കുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് വെറും ആള്‍ക്കൂട്ടമായി മാറിയെന്നും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.

കമന്‍റ്: നേരത്തെ ചാടുന്നതാണ് ബുദ്ധി !
-കെ എ സോളമന്‍ 

Sunday, 19 April 2015

എസ്.ആര്‍.പി പിന്മാറി: യെച്ചൂരി നയിക്കും



















വിശാഖപട്ടണം: രൂക്ഷമായ തര്‍ക്കങ്ങള്‍ക്കും വടംവലിക്കും ഒടുവില്‍ സി.പി.എമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ യെച്ചൂരിക്ക് അനുകൂലമായതോടെ എസ്. രാമചന്ദ്രന്‍പിള്ള പിന്മാറുകയായിരുന്നു. വിട്ടുവീഴ്ചയ്ക്കില്ല വേണ്ടിവന്നാല്‍ മത്സരത്തിനും തയാര്‍ എന്ന നിലപാട് യെച്ചൂരി സ്വീകരിച്ചതോടെയാണ് എസ്.ആര്‍.പി സ്വയം പിന്മാറിയത്. സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നിര്‍ദേശത്തേയും കേരള ഘടകത്തിന്റെ നിലപാടുകളേയും മറികടന്നാണ് യെച്ചൂരി സെക്രട്ടറിയായത്. സി.പി.എമ്മിന്റെ രാജ്യസഭാ നേതാവായ യെച്ചൂരി സി.പി.എമ്മിന്റെ അഞ്ചാമത്തെ ജനറല്‍ സെക്രട്ടറിയായി ചുമതലയേയേറ്റു. 
Comment: വി എസ്സിന്റെ വിജയം. ആശംസകള്‍!
-കെ എ സോളമന്‍ 

Monday, 13 April 2015

പി.പി. ജയിംസും ബാബുജോസഫും അംഗങ്ങളാകും ; വിവരാവകാശ കമ്മീഷനിലും ക്രൈസ്തവവല്‍ക്കരണം


April 13, 2015 തിരുവനന്തപുരം : സാമുദായിക സന്തുലനാവസ്ഥ അട്ടിമറിച്ച് വിവരാവകാശ കമ്മീഷനില്‍ ക്രൈസ്തവവല്‍ക്കരണത്തിന് നീക്കം. ഒഴിവുവരുന്ന രണ്ട് ഈഴവ അംഗങ്ങള്‍ക്ക് പകരം കേരള കൗമുദി റസിഡന്റ് എഡിറ്റര്‍ പി. പി. ജയിംസ്, ജലഭവന്‍ ഡയറക്ടര്‍ ബാബു എം. ജോസഫ് എന്നിവരാണ് പുതുതായി നിയമിക്കപ്പെടുന്നത്. ആറംഗ കമ്മീഷന്റെ തലപ്പത്ത് സിബി മാത്യൂസ് ആണ്. ഗുണവര്‍ദ്ധനന്‍ ഐഎഎസ്, സോണി തെങ്ങമം, വിതുര ശശി, കുര്യാസ് കുമ്പളങ്ങി, നടരാജന്‍ ഐഎഎസ് എന്നിരാണ് മറ്റ് അംഗങ്ങള്‍. ഗുണവര്‍ധനന്‍, സോണി തെങ്ങമം എന്നിവരാണ് ഉടന്‍ വിരമിക്കുന്നത്. മാതൃഭൂമി എഡിറ്റര്‍ പി.വി. ചന്ദ്രന്റെ അളിയനാണ് ഗുണവര്‍ദ്ധനന്‍, മുന്‍ എംഎല്‍എ തെങ്ങമം ബാലകൃഷ്ണന്റെ മകനാണ് സോണി. കേരളകൗമുദിയുടെ പ്രതിനിധിയായി ജയിംസിനെ നിയമിക്കുന്നത് എസ്എന്‍ഡിപിയുടെ എതിര്‍പ്പ് ഒഴിവാക്കാന്‍ കൂടിയാണ്. ബാബു ജോസഫ് കോണ്‍ഗ്രസിന്റെ നോമിനിയായിട്ടാണ് നിയമിതനാവുക. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വിതുരശശിയും കുര്യാക്കോസ് കുമ്പളങ്ങിയും വിരമിക്കും. പകരം മുന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷന്‍ ഗോപാലമേനോനും അമേരിക്കയില്‍ വ്യവസായം നടത്തുന്ന പ്രവാസി മലയാളി എന്നിവരെയാണ് പരിഗണിക്കുക. എന്‍എസ്എസിന്റെ നോമിനായിട്ടാണ് ഗോപാലമേനോന്‍, കേരള കോണ്‍ഗ്രസിന്റെ പ്രതിനിധിയായാണ് ഫ്‌ളോറിഡയില്‍ വ്യവസായം നടത്തുന്നയാളെ പരിഗണിക്കുന്നത്. കെ.എം. മാണിക്ക് ഫ്‌ളോറിഡയിലെ ബാങ്കിന്റെ ഡയറക്ടര്‍ സ്ഥാനമുണ്ടെന്ന് പി.സി. ജോര്‍ജ്ജിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഈ നിയമനം വിവാദമായേക്കും. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വന്ന ശേഷം വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളുടെയും തലപ്പത്ത് മുസ്ലിം സമുദായാംഗങ്ങളെ നിയമിച്ചത് വിവാദമായിരുന്നു. 

കമന്‍റ്: ആര് വന്നാലും കേരളത്തിലെവിവരാവകാശ കമ്മീന്ടെ പ്രവര്‍ത്തനം കുറ്റമറ്റതാകാന്‍ പോകുന്നില്ല. പരാതിക്കാരനെ ഹിയറിങ് തീയതി കൃത്യമായി അറിയിക്കാതെ കേസ് ഒതുക്കിത്തീര്‍ക്കുന്ന രീതിയാണ് കേരളത്തില്‍. കമ്മീഷന്‍ അയക്കുന്നുവെന്ന് പറയുന്ന അറിയിപ്പുകള്‍ അപേക്ഷകര്‍ക്ക് ലഭിക്കാറില്ല എന്നതാണു വാസ്തവം.അടുത്തൂണ്‍ പറ്റി  പിരിഞ്ഞ ഐ എ എസ് -ഐ പി എസ് കാര്‍ക്കും  ചില രാഷ്ട്രീയ വൈതാളികര്‍ക്കും ശിഷ്ട കാലത്ത് മേയാന്‍ ഒരു ലാവണം!

കെ എ സോളമന്‍ 

Friday, 10 April 2015

മുഖം മിനുക്കാന്‍ ധനമന്ത്രി മന്ത്രിമാരുടെ ശമ്പളം കൂട്ടുന്നു


mangalam malayalam online newspaper


പത്തനംതിട്ട: സംസ്‌ഥാനത്തു കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനിടയിലും മന്ത്രിമാരുടെ ശമ്പളം പതിനായിരത്തോളം രൂപ വര്‍ധിപ്പിക്കാന്‍ ധനമന്ത്രി കെ.എം. മാണി നീക്കം തുടങ്ങി. രാഷ്‌ട്രീയ പ്രതിസന്ധിയില്‍ തനിക്കു തുണയാകാന്‍ മന്ത്രിമാരുടെ പ്രീതി പിടിച്ചുപറ്റുകയാണു ലക്ഷ്യം.
സാമ്പത്തിക നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം വെട്ടിച്ചുരുക്കിയ ശമ്പളം പുനഃസ്‌ഥാപിക്കുകയാണെന്നാണ്‌ ധനവകുപ്പിന്റെ വിശദീകരണം. വിവിധ വകുപ്പുകളുടെ ധനലഭ്യതയിലും ഉപഭോഗത്തിലും എര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കാനും ധനമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. മന്ത്രിമാരുടെ ശമ്പളം 20 ശതമാനം വെട്ടിക്കുറയ്‌ക്കാന്‍ കഴിഞ്ഞ വര്‍ഷം ആദ്യമാണ്‌ ധനവകുപ്പ്‌ നിര്‍ദേശിച്ചത്‌. മന്ത്രിമാരില്‍ നിന്ന്‌ ശക്‌തമായ എതിര്‍പ്പുണ്ടായെങ്കിലും 2014 സെപ്‌റ്റംബറില്‍ ധനവകുപ്പ്‌ ഇടപെട്ട്‌ ഇതു സംബന്ധിച്ച്‌ ഉത്തരവിറക്കി. അതുമൂലം എറ്റവും കുറഞ്ഞത്‌ 9982 രൂപയുടെ കുറവാണു മന്ത്രിമാരുടെയും ശമ്പളത്തിലുണ്ടായത്‌. ഇങ്ങനെ വെട്ടിക്കുറച്ച ശമ്പളമാണ്‌ വര്‍ധിപ്പിച്ചു നല്‍കാന്‍ ധനമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്‌. നടപടികള്‍ പൂര്‍ത്തിയാക്കി സര്‍ക്കാര്‍ ഉത്തരവ്‌ ഉടന്‍ പുറത്തിറങ്ങും. എപ്രിലിലെ ശമ്പളം മുതല്‍ ഇതു പ്രാബല്യത്തിലാകും.സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ കേന്ദ്രം കേരളത്തിന്‌ ഏകദേശം 200 കോടി രൂപ അനുവദിച്ചിരുന്നു. കേന്ദ്ര സഹായത്തോടെ പ്രതിസന്ധി പരിഹരിക്കുന്നതിനു പകരം മന്ത്രിമാരുടെ ശമ്പള വര്‍ധനയിലൂടെ സംസ്‌ഥാനത്തിന്റെ സാമ്പത്തിക നില കൂടുതല്‍ രൂക്ഷമാകാനുള്ള സാഹചര്യമാണ്‌ സൃഷ്‌ടിക്കപ്പെടുന്നത്‌.

കമന്‍റ്:  നോട്ടെണ്ണല്‍ യന്ത്രം സ്വന്താമായി ഇല്ലാത്ത മത്രിമാരുടെ കാര്യം ഓര്‍ക്കണമല്ലോ?
-കെ എ സോളമന്‍  

Thursday, 9 April 2015

അയിരൂര്‍ സദാശിവന്‍ വാഹനപകടത്തില്‍ മരിച്ചു


അയിരൂര്‍ സദാശിവന്‍ വാഹനപകടത്തില്‍ മരിച്ചു
              ആലപ്പുഴ: പ്രശസ്ത ഗായകനും
സംഗീത       സംവിധായകനുമായ അയിരൂര്‍ സദാശിവന്‍ വാഹനപകടത്തില്‍ മരിച്ചു. 78 വയസ്സായിരുന്നു. ആലപ്പുഴ^ ചങ്ങനാശ്ശേരി റോഡില്‍ മനക്കച്ചിറയില്‍ ഇന്ന് രാവിലെ എട്ടോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മകന്‍ ശ്രീകുമാറിന് പരിക്കേറ്റു. അങ്കമാലിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് താമസ സ്ഥലമായ അടൂരിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.
1939ല്‍ പത്തനംതിട്ട ജില്ലയിലെ അയിരൂരിലാണ് അദ്ദേഹം ജനിച്ചത്. സംഗീതം അഭ്യസിച്ച അദ്ദേഹം നാടകഗാനരംഗത്ത് പ്രവര്‍ത്തിച്ചു. ചായം എന്നി സിനിമയിലൂടെ ചലച്ചിത്ര പിന്നണി ഗാന രംഗത്ത് സജീവമായി. ജി. ദേവരാജനായിരുന്നു അദ്ദേഹത്തിന്‍്റെ പ്രശസ്തമായ പാട്ടുകള്‍ക്കും സംഗീതം പകര്‍ന്നത്. ആകാശവാണിയില്‍ സംഗീതസംവിധായകനും ഓഡിഷന്‍ കമ്മിറ്റി അംഗവുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പിന്‍ കുറിപ്
അമ്മേ , അമ്മേ അവിടുത്തെ മുന്പില്‍ ഞാനാര് ദൈവമാര് എന്നു പാടിയ ഗായകന് ആദരഞ്ജലികള്‍ !
-കെ എ സോളമന്‍

Saturday, 4 April 2015

തന്നെ ഇഷ്ടമില്ലെങ്കില്‍ മാണി കേരള കോണ്‍ഗ്രസ് വിടട്ടെ: പി സി ജോര്‍ജ്






കോട്ടയം: തന്നെ ഇഷ്ടമില്ലെങ്കില്‍ കെ എം മാണി വേണമെങ്കില്‍ കേരള കോണ്‍ഗ്രസ് വിട്ട് പൊയ്‌ക്കോട്ടെയെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. കേരള കോണ്‍ഗ്രസ് വിടില്ലെന്ന് പറഞ്ഞ ചീഫ് വിപ്പ് താന്‍ കേരളാ കോണ്‍ഗ്രസ് (എം) ആണെന്നും വ്യക്തമാക്കി. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്യും. താന്‍ അയോഗ്യനെന്ന് പറഞ്ഞു പേടിപ്പിക്കാന്‍ മാണിക്കു സാധിക്കില്ല. അവിശ്വാസ്യത ഒഴിവാക്കാന്‍ ഓപ്പണ്‍ വോട്ടിന് അഭ്യര്‍ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് ഇപ്പോള്‍ പാര്‍ട്ടിയല്ല, ഭരണഘടനയില്ലാത്ത കോണ്‍ഫെഡറേഷന്‍ ആണ്. അതുകൊണ്ട് തന്നെ കെ എം മാണിക്കു തന്നെ പുറത്താക്കാന്‍ അധികാരമില്ലെന്നും ജോര്‍ജ് വ്യക്തമാക്കി.
കമന്‍റ്: മാരണങ്ങള്‍ പലതരമുണ്ട് !
-കെ എ സോളമന്‍ 

Friday, 3 April 2015

വീടുകള്‍ ബാറാകുമ്പോള്‍ പെണ്‍കുട്ടികളുടെ സുരക്ഷ ആരേല്‍ക്കും- സുരേഷ്‌ഗോപി
















കോഴിക്കോട്: സംസ്ഥാനത്തെ ബാറുകള്‍ പൂട്ടിയതോടെ വീടുകള്‍ ബാറാകുന്ന അവസ്ഥയാണുള്ളതെന്ന് നടന്‍ സുരേഷ്‌ഗോപി പറഞ്ഞു. ഈ അവസ്ഥയില്‍ ഗൃഹനാഥന്മാരായ അഛന്‍മാരോടൊപ്പം പല മാമന്‍മാരും വീട്ടിലെത്തി മദ്യപാനം തുടങ്ങും. ഇത് വീട്ടിലെ പെണ്‍കുട്ടികളുടെ സുരക്ഷയെ എത്രമാത്രം ബാധിക്കുമെന്ന് ആഭ്യന്തരവകുപ്പ് സര്‍വേ നടത്തണം- അദ്ദേഹം പറഞ്ഞു.

എന്നാല്‍ താന്‍ സര്‍ക്കാരിന്റെ മദ്യനയത്തിന് എതിരല്ലെന്നും സുരേഷ്‌ഗോപി കൂട്ടിച്ചേര്‍ത്തു. സേവാ ഭാരതി ബാലികാസദനത്തിന്റെ പുതിയ മന്ദ്ിരം കോഴിക്കോട് ചെറുവറ്റയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമന്‍റ്:: സുരേഷ് ഗോപി മാമന്‍ രക്ഷയ്ക്കുള്ളപ്പോള്‍ വേറെ ഏത് മാമനെ പേടിക്കാനാ? സര്‍ക്കാരിന്റെ മദ്യനയത്തിന് എതിരല്ല, പ്ക്ഷെ വേറെ ചില താല്പര്യമുണ്ടെന്ന് മാത്രം 
-കെ എ സോളമന്‍