ആലപ്പുഴ: പ്രശസ്ത ഗായകനും
സംഗീത സംവിധായകനുമായ അയിരൂര്‍ സദാശിവന്‍ വാഹനപകടത്തില്‍ മരിച്ചു. 78 വയസ്സായിരുന്നു. ആലപ്പുഴ^ ചങ്ങനാശ്ശേരി റോഡില്‍ മനക്കച്ചിറയില്‍ ഇന്ന് രാവിലെ എട്ടോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മകന്‍ ശ്രീകുമാറിന് പരിക്കേറ്റു. അങ്കമാലിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് താമസ സ്ഥലമായ അടൂരിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.
1939ല്‍ പത്തനംതിട്ട ജില്ലയിലെ അയിരൂരിലാണ് അദ്ദേഹം ജനിച്ചത്. സംഗീതം അഭ്യസിച്ച അദ്ദേഹം നാടകഗാനരംഗത്ത് പ്രവര്‍ത്തിച്ചു. ചായം എന്നി സിനിമയിലൂടെ ചലച്ചിത്ര പിന്നണി ഗാന രംഗത്ത് സജീവമായി. ജി. ദേവരാജനായിരുന്നു അദ്ദേഹത്തിന്‍്റെ പ്രശസ്തമായ പാട്ടുകള്‍ക്കും സംഗീതം പകര്‍ന്നത്. ആകാശവാണിയില്‍ സംഗീതസംവിധായകനും ഓഡിഷന്‍ കമ്മിറ്റി അംഗവുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പിന്‍ കുറിപ്
പിന്‍ കുറിപ്
അമ്മേ , അമ്മേ അവിടുത്തെ മുന്പില്‍ ഞാനാര് ദൈവമാര് എന്നു പാടിയ ഗായകന് ആദരഞ്ജലികള്‍ !
-കെ എ സോളമന്‍
No comments:
Post a Comment