പത്തനംതിട്ട: സംസ്‌ഥാനത്തു കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനിടയിലും മന്ത്രിമാരുടെ ശമ്പളം പതിനായിരത്തോളം രൂപ വര്‍ധിപ്പിക്കാന്‍ ധനമന്ത്രി കെ.എം. മാണി നീക്കം തുടങ്ങി. രാഷ്‌ട്രീയ പ്രതിസന്ധിയില്‍ തനിക്കു തുണയാകാന്‍ മന്ത്രിമാരുടെ പ്രീതി പിടിച്ചുപറ്റുകയാണു ലക്ഷ്യം.
സാമ്പത്തിക നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം വെട്ടിച്ചുരുക്കിയ ശമ്പളം പുനഃസ്‌ഥാപിക്കുകയാണെന്നാണ് ധനവകുപ്പിന്റെ വിശദീകരണം. വിവിധ വകുപ്പുകളുടെ ധനലഭ്യതയിലും ഉപഭോഗത്തിലും എര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കാനും ധനമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രിമാരുടെ ശമ്പളം 20 ശതമാനം വെട്ടിക്കുറയ്‌ക്കാന്‍ കഴിഞ്ഞ വര്‍ഷം ആദ്യമാണ് ധനവകുപ്പ് നിര്‍ദേശിച്ചത്. മന്ത്രിമാരില്‍ നിന്ന് ശക്‌തമായ എതിര്‍പ്പുണ്ടായെങ്കിലും 2014 സെപ്‌റ്റംബറില്‍ ധനവകുപ്പ് ഇടപെട്ട് ഇതു സംബന്ധിച്ച് ഉത്തരവിറക്കി. അതുമൂലം എറ്റവും കുറഞ്ഞത് 9982 രൂപയുടെ കുറവാണു മന്ത്രിമാരുടെയും ശമ്പളത്തിലുണ്ടായത്. ഇങ്ങനെ വെട്ടിക്കുറച്ച ശമ്പളമാണ് വര്‍ധിപ്പിച്ചു നല്‍കാന്‍ ധനമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. എപ്രിലിലെ ശമ്പളം മുതല്‍ ഇതു പ്രാബല്യത്തിലാകും.സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ കേന്ദ്രം കേരളത്തിന് ഏകദേശം 200 കോടി രൂപ അനുവദിച്ചിരുന്നു. കേന്ദ്ര സഹായത്തോടെ പ്രതിസന്ധി പരിഹരിക്കുന്നതിനു പകരം മന്ത്രിമാരുടെ ശമ്പള വര്‍ധനയിലൂടെ സംസ്‌ഥാനത്തിന്റെ സാമ്പത്തിക നില കൂടുതല്‍ രൂക്ഷമാകാനുള്ള സാഹചര്യമാണ് സൃഷ്‌ടിക്കപ്പെടുന്നത്.
കമന്‍റ്: നോട്ടെണ്ണല്‍ യന്ത്രം സ്വന്താമായി ഇല്ലാത്ത മത്രിമാരുടെ കാര്യം ഓര്‍ക്കണമല്ലോ?
-കെ എ സോളമന്‍
No comments:
Post a Comment