Wednesday, 22 April 2015

മന്ത്രി കെ.ബാബുവിന് പത്ത് കോടി രൂപ കോഴ നല്‍കി- ബിജു രമേശ്


തിരുവനന്തപുരം: ബാറുടമ ബിജു രമേശ് വിജിലന്‍സ് പ്രത്യേക കോടതയില്‍ കഴിഞ്ഞ മാസം 30ാം തീയ്യതി നല്‍കിയ രഹസ്യ മൊഴി പുറത്ത്. എക്‌സൈസ് മന്ത്രി കെ.ബാബുവിന് പത്ത് കോടി രൂപ കോഴ നല്‍കിയതായാണ് രഹസ്യ മൊഴിയില്‍ ബിജു രമേശ് പറയുന്നത്.



ഗുരുതരമായ ഈ ആരോപണത്തോടൊപ്പം മുമ്പ് ശബ്ദരേഖലയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ബിജു രമേശ് ആവര്‍ത്തിക്കുന്നുണ്ട്. ബാര്‍ ലൈസന്‍സിനുള്ള തുക കുറച്ച് നല്‍കുന്നതിനാണ് കെ.ബാബു കോഴ ആവശ്യപ്പെട്ടതെന്നും തുക കൈമാറിയത് ബാറുടമ കൃഷ്ണദാസാണെന്നും ബിജു രമേശിന്റെ മൊഴിയിലുണ്ട്.

അഞ്ച് കോടി രൂപ ധനമന്ത്രി കെ.എം മാണി ആവശ്യപ്പെട്ടുവന്നും 50 ലക്ഷം രൂപ മാണിയുടെ പാലായിലുള്ള വീട്ടില്‍ കൊണ്ടു പോയി കൊടുത്തുവെന്നും രഹസ്യ മൊഴിയില്‍ പറയുന്നു. ഇതോടെ ബാര്‍ കോഴ വിവാദം പുതിയ ഒരു വഴിത്തിരിവിലേക്ക് എത്തുകയാണ്. ബിജു രമേശിന്റെ മൊഴി അടിസ്ഥാനപ്പെടുത്തി വിജിലന്‍സിന് മന്ത്രി കെ.ബാബുവിനെതിരെ അന്വേഷണം ആരംഭിക്കേണ്ടി വരുമെന്ന് നിരീക്ഷിക്കപ്പെടുന്നു.
പ്രതിപക്ഷ നേതാവ് നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും വിജിലന്‍സ് ആവശ്യം തള്ളിക്കളഞ്ഞിരുന്നു. പക്ഷെ ഇക്കുറി മൊഴി 164ാം വകുപ്പ് പ്രകാരമുള്ളതായതിനാല്‍ വിജിലന്‍സിന് കേസെടുക്കേണ്ടി വന്നേക്കുമെന്നാണ് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
കമന്‍റ് : കോഴ വാങ്ങുന്നവനും കൊടുക്കുന്നവനും ശിക്ഷയുന്ടെങ്കില്‍ ബിജു രമേശിന് ശിക്ഷയില്ലേ ?
-കെ എ സോളമന്‍ 

No comments:

Post a Comment