വിശാഖപട്ടണം: രൂക്ഷമായ തര്‍ക്കങ്ങള്‍ക്കും വടംവലിക്കും ഒടുവില്‍ സി.പി.എമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ യെച്ചൂരിക്ക് അനുകൂലമായതോടെ എസ്. രാമചന്ദ്രന്‍പിള്ള പിന്മാറുകയായിരുന്നു. വിട്ടുവീഴ്ചയ്ക്കില്ല വേണ്ടിവന്നാല്‍ മത്സരത്തിനും തയാര്‍ എന്ന നിലപാട് യെച്ചൂരി സ്വീകരിച്ചതോടെയാണ് എസ്.ആര്‍.പി സ്വയം പിന്മാറിയത്. സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നിര്‍ദേശത്തേയും കേരള ഘടകത്തിന്റെ നിലപാടുകളേയും മറികടന്നാണ് യെച്ചൂരി സെക്രട്ടറിയായത്. സി.പി.എമ്മിന്റെ രാജ്യസഭാ നേതാവായ യെച്ചൂരി സി.പി.എമ്മിന്റെ അഞ്ചാമത്തെ ജനറല്‍ സെക്രട്ടറിയായി ചുമതലയേയേറ്റു.
Comment: വി എസ്സിന്റെ വിജയം. ആശംസകള്‍!
Comment: വി എസ്സിന്റെ വിജയം. ആശംസകള്‍!
-കെ എ സോളമന്‍
No comments:
Post a Comment