Monday, 13 April 2015
പി.പി. ജയിംസും ബാബുജോസഫും അംഗങ്ങളാകും ; വിവരാവകാശ കമ്മീഷനിലും ക്രൈസ്തവവല്‍ക്കരണം
April 13, 2015 തിരുവനന്തപുരം : സാമുദായിക സന്തുലനാവസ്ഥ അട്ടിമറിച്ച് വിവരാവകാശ കമ്മീഷനില്‍ ക്രൈസ്തവവല്‍ക്കരണത്തിന് നീക്കം. ഒഴിവുവരുന്ന രണ്ട് ഈഴവ അംഗങ്ങള്‍ക്ക് പകരം കേരള കൗമുദി റസിഡന്റ് എഡിറ്റര്‍ പി. പി. ജയിംസ്, ജലഭവന്‍ ഡയറക്ടര്‍ ബാബു എം. ജോസഫ് എന്നിവരാണ് പുതുതായി നിയമിക്കപ്പെടുന്നത്. ആറംഗ കമ്മീഷന്റെ തലപ്പത്ത് സിബി മാത്യൂസ് ആണ്. ഗുണവര്‍ദ്ധനന്‍ ഐഎഎസ്, സോണി തെങ്ങമം, വിതുര ശശി, കുര്യാസ് കുമ്പളങ്ങി, നടരാജന്‍ ഐഎഎസ് എന്നിരാണ് മറ്റ് അംഗങ്ങള്‍. ഗുണവര്‍ധനന്‍, സോണി തെങ്ങമം എന്നിവരാണ് ഉടന്‍ വിരമിക്കുന്നത്. മാതൃഭൂമി എഡിറ്റര്‍ പി.വി. ചന്ദ്രന്റെ അളിയനാണ് ഗുണവര്‍ദ്ധനന്‍, മുന്‍ എംഎല്‍എ തെങ്ങമം ബാലകൃഷ്ണന്റെ മകനാണ് സോണി. കേരളകൗമുദിയുടെ പ്രതിനിധിയായി ജയിംസിനെ നിയമിക്കുന്നത് എസ്എന്‍ഡിപിയുടെ എതിര്‍പ്പ് ഒഴിവാക്കാന്‍ കൂടിയാണ്. ബാബു ജോസഫ് കോണ്‍ഗ്രസിന്റെ നോമിനിയായിട്ടാണ് നിയമിതനാവുക. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വിതുരശശിയും കുര്യാക്കോസ് കുമ്പളങ്ങിയും വിരമിക്കും. പകരം മുന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷന്‍ ഗോപാലമേനോനും അമേരിക്കയില്‍ വ്യവസായം നടത്തുന്ന പ്രവാസി മലയാളി എന്നിവരെയാണ് പരിഗണിക്കുക. എന്‍എസ്എസിന്റെ നോമിനായിട്ടാണ് ഗോപാലമേനോന്‍, കേരള കോണ്‍ഗ്രസിന്റെ പ്രതിനിധിയായാണ് ഫ്‌ളോറിഡയില്‍ വ്യവസായം നടത്തുന്നയാളെ പരിഗണിക്കുന്നത്. കെ.എം. മാണിക്ക് ഫ്‌ളോറിഡയിലെ ബാങ്കിന്റെ ഡയറക്ടര്‍ സ്ഥാനമുണ്ടെന്ന് പി.സി. ജോര്‍ജ്ജിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഈ നിയമനം വിവാദമായേക്കും. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വന്ന ശേഷം വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളുടെയും തലപ്പത്ത് മുസ്ലിം സമുദായാംഗങ്ങളെ നിയമിച്ചത് വിവാദമായിരുന്നു.
കമന്‍റ്: ആര് വന്നാലും കേരളത്തിലെവിവരാവകാശ കമ്മീന്ടെ പ്രവര്‍ത്തനം കുറ്റമറ്റതാകാന്‍ പോകുന്നില്ല. പരാതിക്കാരനെ ഹിയറിങ് തീയതി കൃത്യമായി അറിയിക്കാതെ കേസ് ഒതുക്കിത്തീര്‍ക്കുന്ന രീതിയാണ് കേരളത്തില്‍. കമ്മീഷന്‍ അയക്കുന്നുവെന്ന് പറയുന്ന അറിയിപ്പുകള്‍ അപേക്ഷകര്‍ക്ക് ലഭിക്കാറില്ല എന്നതാണു വാസ്തവം.അടുത്തൂണ്‍ പറ്റി പിരിഞ്ഞ ഐ എ എസ് -ഐ പി എസ് കാര്‍ക്കും ചില രാഷ്ട്രീയ വൈതാളികര്‍ക്കും ശിഷ്ട കാലത്ത് മേയാന്‍ ഒരു ലാവണം!
കെ എ സോളമന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment