Sunday 26 April 2015

എസ്.എസ്.എല്‍.സി രണ്ടാം ഫലപ്രഖ്യാപനം: വിജയശതമാനം ഉയര്‍ന്നു 98.57














2700 പേര്‍കൂടി വിജയിച്ചു
എസ്.എസ്.എല്‍.സി.ഫലം രണ്ടാമത് പ്രഖ്യാപിക്കുന്നത് ചരിത്രത്തില്‍ ആദ്യം

തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലത്തിലെ പിഴവുകള്‍ പരിഹരിച്ചതോടെ വിജയശതമാനത്തില്‍ 0.58 ശതമാനം വര്‍ധന. വിജയശതമാനം 97.99 ല്‍നിന്ന് 98.57 ആയി ഉയര്‍ന്നു. 2700 പേര്‍കൂടി വിജയിച്ചു. 99.38 ശതമാനം വിജയം നേടിയ കോഴിക്കോട്, കോട്ടയം ജില്ലകളിലാണ് മുന്നില്‍. പാലക്കാട് ജില്ലയാണ് ഏറ്റവും പിന്നില്‍. എന്നാല്‍, പാലക്കാട്ടെ വിജയശതമാനം 96.41 ല്‍നിന്ന് 97.16 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

പരീക്ഷാഭവന്റെ വെബ് സൈറ്റിലാണ് പരിഷ്‌കരിച്ച ഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്. മന്ത്രി വീണ്ടും ഫലപ്രഖ്യാപനം നടത്തില്ലെന്ന് നേരത്തെതന്നെ വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കിയിരുന്നു. സാങ്കേതിക തകരാറുമൂലമാണ് പിഴവുകള്‍ ഉണ്ടായതെന്ന് ഡി.പി.ഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം നടത്തിയശേഷം പിഴവുകള്‍ പരിഹരിച്ച് വീണ്ടും ഫലം പ്രസിദ്ധീകരിക്കേണ്ടിവരുന്നത്.

കുട്ടികളുടെ ഗ്രേസ് മാര്‍ക്ക് അടക്കമുള്ളവ ചേര്‍ക്കാതെ ഫലപ്രഖ്യാപനം നടത്തിയത് വ്യാപക പിഴവുകള്‍ക്ക് ഇടയാക്കിയിരുന്നു. സോഫ്റ്റ് വെയര്‍ തകരാര്‍ അടക്കമുള്ളവയും പരീക്ഷാഫലം അലങ്കോലമാക്കി. തുടര്‍ന്നാണ് പിഴവുകള്‍ പരിഹരിച്ച് വീണ്ടും ഫലപ്രഖ്യാപനം നടത്താനുള്ള അടിയന്തര ശ്രമങ്ങള്‍ പരീക്ഷാഭവനില്‍ നടന്നത്.

കമന്‍റ്: ഹാവൂ, 100 ശതമാനം കവിഞ്ഞില്ല !
-കെ എ സോളമന്‍ 

1 comment:

  1. ആഞ്ഞ്‌ പിടിച്ചാൽ 100 ലപ്പുറമാക്കാം.

    ReplyDelete