Friday, 1 May 2015

ആണ്‍കുട്ടികളുണ്ടാകാന്‍ രാംദേവിന്റെ മരുന്ന്; രാജ്യസഭയില്‍ ബഹളം


Babaramdev.jpg
ന്യൂഡല്‍ഹി: യോഗഗുരു രാംദേവിന്റെ ദിവ്യ ഫാര്‍മസി പുറത്തിറക്കിയ മരുന്നിനെച്ചൊല്ലി രാജ്യസഭയില്‍ ബഹളം. ആണ്‍കുട്ടിയുണ്ടാകാന്‍ സഹായിക്കുന്നത് എന്ന അവകാശവാദത്തോടെ പുറത്തിറക്കിയ പുത്രജീവക് ബീജ് എന്ന മരുന്ന് നിരോധിക്കണമെന്നാണ് ആവശ്യമുയര്‍ന്നത്. ഇത് നിയമവിരുദ്ധമാണെന്നും ഇതിന്റെ നിര്‍മാതാക്കള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും രാജ്യസഭയില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു.

സഭ ചേര്‍ന്നപ്പോള്‍ ജെ.ഡി.യു അംഗം കെ.സി ത്യാഗിയാണ് പ്രശ്‌നം ഉന്നയിച്ചത്. ദിവ്യ ഫാര്‍മസിയില്‍നിന്ന് വാങ്ങിയതാണെന്ന് അവകാശപ്പെട്ട് പുത്രജീവക് ബീജിന്റെ ഒരു പാക്കറ്റ് കെ.സി ത്യാഗി ഉയര്‍ത്തിക്കാട്ടി. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി മരുന്നുകള്‍ പുറത്തിറക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ത്യാഗി കുറ്റപ്പെടുത്തി. ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയംപോലെ തന്നെ നിയമവിരുിദ്ധമാണ് ഇത്തരം മരുന്നുകള്‍ വിപണിയിലിറക്കുന്നതെന്ന് ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു.

ഇത് ഗൗരവമേറിയ വിഷയമാണെന്ന് ആരോഗ്യമന്ത്രി ജെ.പി നഡ്ഡയും അഭിപ്രായപ്പെട്ടു. ഇത്തരം കാര്യങ്ങള്‍ ആയുഷ് വകുപ്പാണ് കൈകാര്യംചെയ്യുന്നതെന്നും ഇതേപ്പറ്റി സര്‍ക്കാര്‍ പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി ജെ.പി നഡ്ഡ പറഞ്ഞു. പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള ബേട്ടി ബചാവോ, ബേട്ടി പഠാവോ പ്രചാരണത്തിന് പ്രധാനമന്ത്രി നേരിട്ടാണ് മേല്‍നോട്ടംവഹിക്കുന്നതെന്നും സ്ത്രീ പുരുഷാനുപാതത്തിന്റെ കാര്യത്തില്‍ ഗൗരവമായ സമീപനമാണ് സര്‍ക്കാറിനുള്ളതെന്നും മന്ത്രി പറഞ്ഞു. 

കമന്‍റ്: അപ്പോ രാംദേവ് സ്വാമിക്ക് പെങ്കുട്ടികളെ വേണ്ട.ബേട്ടി .ന ബചാവോ, ബേട്ടി ന പഠാവോ, അതാണ് സ്വാമിയുടെ നയം. ഈ മരുന്ന് വാങ്ങി ഭാര്യമാര്‍ക്ക് കൊടുക്കുന്ന പോഴന്‍മാരുടെ കാര്യം പോക്കാ---
-കെ എ സോളമന്‍ 

No comments:

Post a Comment