Monday, 11 May 2015

അഡ്മിറ്റ് കാര്‍ഡ് കിട്ടിയ പരീക്ഷയില്‍ ‘പശു’ ആബ്സെന്‍റ്

അഡ്മിറ്റ് കാര്‍ഡ് കിട്ടിയ പരീക്ഷയില്‍ ‘പശു’ ആബ്സെന്‍റ്


ശ്രീനഗര്‍: പ്രഫഷനല്‍ പ്രവേശ പരീക്ഷയില്‍ അഡ്മിറ്റ് കാര്‍ഡ് ലഭിച്ച ‘പശു’ പരീക്ഷയില്‍ ആബ്സെന്‍റ്. ഞായറാഴ്ച പരീക്ഷാ സെന്‍ററായ ബഡ്ഗാമിലെ ബെമിന സര്‍ക്കാര്‍ ഡിഗ്രി കോളജില്‍ പശുവിനെ പ്രതീക്ഷിച്ചിരുന്ന മാധ്യമങ്ങളെയും പരീക്ഷക്കായി സീറ്റ് മാറ്റിയിട്ട് കാത്തിരുന്ന ഇന്‍വിജിലേറ്റര്‍മാരെയും നിരാശരാക്കിക്കൊണ്ട് പശു പരീക്ഷക്ക് എത്തിയില്ല. മേയ് രണ്ടിനാണ് കശ്മീരിലെ പ്രഫഷനല്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍ ബോര്‍ഡ് പശുവിന് അഡ്മിറ്റ് കാര്‍ഡ് അയച്ച് പുലിവാല് പിടിച്ചത്.
ബഡ്ഗാം സ്വദേശിയായ അബ്ദുല്‍ റഷീദ് എന്നയാളാണ് പശുവിന്‍െറ മകള്‍ എന്ന് അര്‍ഥം വരുന്ന കാച്ചിര്‍ ഗൗവ എന്ന പേരില്‍ ഓണ്‍ലൈന്‍ വഴി ബോര്‍ഡിന് അപേക്ഷ നല്‍കിയത്. ആദ്യഘട്ട പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി അധികൃതര്‍ പശുവിന് അഡ്മിറ്റ് കാര്‍ഡ് ഓണ്‍ലൈന്‍ വഴി അയക്കുകയും ചെയ്തു. ഈ കാര്‍ഡ് കശ്മീരിലെ പ്രതിപക്ഷ പാര്‍ട്ടി വക്താവായ ജുനൈദ് അസിം മട്ടു ട്വിറ്ററില്‍ ഇട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നതും വിവാദമാകുന്നതും. ബോര്‍ഡിനെ കളിയാക്കലല്ല, പരീക്ഷാ സംവിധാനത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടുകയായിരുന്നു തന്‍െറ ലക്ഷ്യമെന്ന് റഷീദ് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു
കമന്‍റ്: 
"ഞായറാഴ്ച പരീക്ഷാ സെന്‍ററായ ബഡ്ഗാമിലെ ബെമിന സര്‍ക്കാര്‍ ഡിഗ്രി കോളജില്‍ പശുവിനെ പ്രതീക്ഷിച്ചിരുന്ന മാധ്യമങ്ങളെയും പരീക്ഷക്കായി സീറ്റ് മാറ്റിയിട്ട് കാത്തിരുന്ന ഇന്‍വിജിലേറ്റര്‍മാരെയും നിരാശരാക്കിക്കൊണ്ട് പശു പരീക്ഷക്ക് എത്തിയില്ല"  

ഈ സംഭവം വാര്‍ത്തയാക്കിയവര്‍ തന്നെ .യാണ് മണ്ടന്മാര്‍. ഇന്‍വിജിലേറ്റര്‍മാരെ ആക്കൂട്ടത്തില്‍ പ്പെടുത്തേണ്ട. അബ്ദുല്‍ റഷീദിന് മാത്രമല്ലഏത് വങ്കനും ഇത്തരമൊരു അപേക്ഷഅയക്കാവുന്നതേയുള്ളൂ. അപ്ലോഡ് ചെയ്ത ഫോട്ടോ പശുവിന്‍റേത് ആകണമെന്നില്ല.

നമ്മുടെ പരീക്ഷാ രീതികളോട് ഒട്ടും ബഹുമാനമില്ലാത്ത ഒത്തിരി മുരടന്മാരും അവരുടെ കോപ്പരായങ്ങള്‍ വാര്‍ത്തയാക്കുന്ന കുറെ മാധ്യമക്കാരും ഉള്ള നാടാണിത്.. ഇവന്‍മാര്‍ക്ക് കുറ്റമറ്റ ഒരു പരീക്ഷാരീതി നിര്‍ദ്ദേശിക്കാനില്ലതാനും

-കെ എ സോളമന്‍ 

No comments:

Post a Comment