Friday, 8 May 2015
എംജി സര്‍വകലാശാലയുടെ 55 ഓഫ് ക്യാമ്പസ് സെന്ററുകള്‍ പൂട്ടും:
തിരുവനന്തപുരം: എംജി സര്‍വകലാശാലയുടെ 55 ഓഫ് ക്യാമ്പസ് സെന്ററുകള്‍ അടച്ചു പൂട്ടണമെന്നു ഗവര്‍ണര്‍ പി. സദാശിവം. ഹൈക്കോടതി വിധി അനുസരിക്കണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കി. അധികാര പരിധിക്കു പുറത്തുള്ള ഓഫ് ക്യാമ്പസ് സെന്ററുകള്‍ അടച്ചുപൂട്ടണമെന്നായിരുന്നു ഹൈക്കോടതിയുടെ വിധി. ഗവര്‍ണറുടെ നിര്‍ദേശം നടപ്പിലാക്കിയാല്‍ വിദേശത്തടക്കമുള്ള ഓഫ് ക്യാമ്പസ് സെന്ററുകള്‍ അടച്ചു പൂട്ടേണ്ടി വരും. അധികാര പരിധിക്കുള്ളിലുള്ള സെന്ററുകള്‍ സംബന്ധിച്ചു ഈ മാസം 30 നു ഗവര്‍ണര്‍ തെളിവെടുപ്പ് നടത്തും. ഇതിനായി വൈസ് ചാന്‍സിലര്‍ ബാബു സെബാസ്റ്റ്യന്‍ അടക്കമുള്ളവര്‍ രാജ്ഭവനില്‍ എത്തണം. എംജി സര്‍വകലാശാലയ്ക്കു ഗവര്‍ണര്‍ നല്‍കിയ നിര്‍ദ്ദേശം വരും ദിവസങ്ങളില്‍ മറ്റു സര്‍വകലാശാലകള്‍ക്കും ബാധകമായേക്കും. എംജി സര്‍വകലാശാല ഓഫ് ക്യാമ്പസ് വഴി നടത്തിയ എല്‍എല്‍എം പരീക്ഷയില്‍ തൃശൂര്‍ ഐജി ടി.ജെ. ജോസ് കോപ്പിയടിച്ചത് ഏറെ വിവാദമായിരുന്നു. ഇതേതുടര്‍ന്നാണു ഓഫ് ക്യാമ്പസ് സംബന്ധിച്ച പ്രശ്‌നം വീണ്ടും ചര്‍ച്ചയായത്.
കമന്‍റ് : തീരുമാനം സ്വാഗതാര്‍ഹം. ഓഫ് ക്യാമ്പസ് സെന്ററുകളില്‍ ഡിഗ്രീ കച്ചവടമാണ് നടക്കുന്നത്. ഒരു യുണിവേര്‍സിറ്റിയുടെ പ്രവര്‍ത്തന മേഖലയില്‍ മറ്റൊന്നു പ്രവര്‍ത്തിക്കാന്‍ അനുവദിച്ചുകൂടാ .
കെ എ സോളമന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment