ന്യൂദല്‍ഹി: സര്‍ക്കാര്‍ പരസ്യങ്ങളില്‍ രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ ഇനി കാണില്ല. ഇതിനെതിരെ സുപ്രീംകോടതിയുടെ നിര്‍ദ്ദേശം വന്നതോടെയാണ് വിലക്ക്.
രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ക്ക് പകരമായി ഇനിയുണ്ടാകുക രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരുടെ ചിത്രങ്ങള്‍ മാത്രമായിരിക്കും. അത് അവരുടെ അനുവാദത്തോടെ നല്‍കാമെന്നും കോടതി പറഞ്ഞു.
സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം ഇനി മുതല്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍ എന്നിവരുടെ ചിത്രങ്ങള്‍ ഇനി പരസ്യങ്ങളിലുപയോഗിക്കാന്‍ പാടില്ല. പ്രശാന്ത് ഭൂഷണ്‍ അംഗമായ ഒരു സന്നദ്ധ സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതിയുടെ തീരുമാനം.
പരസ്യത്തിനായി മാറ്റിവയ്ക്കുന്ന തുക കൃത്യമായി ചെലവഴിക്കുന്നുണ്ടെന്നുറപ്പു വരുത്താന്‍ മൂന്നംഗ സമിതിയ്ക്കും സുപ്രീംകോടതി രൂപം നല്‍കിയിട്ടുണ്ട്.
കമന്‍റ് : അത് നന്നായി
-കെ എ സോളമന്‍
No comments:
Post a Comment