പരസ്‌പരവിരുദ്ധമായി സംസാരിച്ച ഉര്‍വശിയെ പറഞ്ഞു വിടാനും സംഘാടകര്‍ പണിപ്പെട്ടു. ഇടതുപക്ഷ സംഘടനയുടെ ലെജിസ്ലേറ്റീവ് സ്‌റ്റാഫ് അസോസിയേഷന്റെ വനിതാ ഫോറത്തിന്റെ ഉദ്‌ഘാടനത്തിനാണ് ഉര്‍വശി എത്തിയത്. നിയമസഭാ ബാങ്ക്വറ്റ് ഹാളില്‍ ഉച്ചയ്‌ക്ക് ഒന്നരയ്‌ക്കായിരുന്നു ചടങ്ങെങ്കിലും രണ്ടരയ്‌ക്കാണ് ഉര്‍വശിയെത്തിയത്. ചടങ്ങിനെത്തിയ സ്‌പീക്കര്‍ എന്‍. ശക്‌തനും മാധ്യമപ്രവര്‍ത്തക ആര്‍. പാര്‍വതീ ദേവിയും അപ്പോഴേക്കും പ്രസംഗിച്ചിരുന്നു.
ഉദ്‌ഘാടനം നിര്‍വഹിക്കാന്‍ കഴിയാത്ത സ്‌ഥിതിയിലായിരുന്നു ഉര്‍വശി. പരസ്‌പര വിരുദ്ധമായി പ്രസംഗിക്കുകയും ചെയ്‌തു. പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെ സംഘാടകരില്‍ പലരും സ്‌ഥലം കാലിയാക്കി. സ്‌പീക്കര്‍ക്കു പോകാന്‍ സമയമായെന്നു സംഘാടകര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഉര്‍വശി സംഭാഷണം നിര്‍ത്തിയില്ല. ഒടുവില്‍ ഏറെ പണിപ്പെട്ട് സംഘാടകര്‍ ഉര്‍വശിയെ ഒഴിവാക്കുകയായിരുന്നു. പിന്നീട് ആര്‍. പാര്‍വതി ദേവിയെക്കൊണ്ട് ഉദ്‌ഘാടനം നിര്‍വഹിപ്പിച്ച് സംഘാടകര്‍ തലയൂരി. കഴിഞ്ഞ വര്‍ഷം വനിതാ ഫോറത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കാനെത്തിയത് നടി ഷീലയായിരുന്നു.
കമന്‍റ്: പുലകുളി ഉദ്ഘാടത്തിന് വരെ സിനിമാനടിയുടെയും നടന്റെയും പുറകെപോകുന്ന വങ്കന്‍മാര്‍ക്ക് ചെകിട്ടത്ത് കിട്ടിയ അടി, നന്നായി .
കെ എ സോളമന്‍
-
അമ്മ നടിമാര്‍ക്കും മുന്‍ നടിമാരുക്കും ഡിമാന്‍ഡ് കുറഞ്ഞിട്ടില്ല എന്ന് ചിലര്‍ക്കു തോന്നും ചില പക്ഷക്കാര്‍ക്ക് പ്രതേകിച്ചും. കുടി കൂടിയത് കൊണ്ട് ബന്ധം വേര്‍പെടുത്തിയ ചില നടന്മാരും നമുടെ നാട്ടില്‍ ഉണ്ടേ... സാധാരണ ആണുങ്ങള്‍ കുടിച്ചത് കൊണ്ട് വിഷമിച്ചവരുണ്ടേ. പെണ്ണിന്‍റെ കുടി കൂടിയതുകൊണ്ട് കുഴപ്പമായത് വേറെ
ReplyDeleteOorvasi... Oorvasee.. take it easy...
ReplyDeleteKPS