Saturday, 4 April 2015
തന്നെ ഇഷ്ടമില്ലെങ്കില്‍ മാണി കേരള കോണ്‍ഗ്രസ് വിടട്ടെ: പി സി ജോര്‍ജ്
കോട്ടയം: തന്നെ ഇഷ്ടമില്ലെങ്കില്‍ കെ എം മാണി വേണമെങ്കില്‍ കേരള കോണ്‍ഗ്രസ് വിട്ട് പൊയ്‌ക്കോട്ടെയെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. കേരള കോണ്‍ഗ്രസ് വിടില്ലെന്ന് പറഞ്ഞ ചീഫ് വിപ്പ് താന്‍ കേരളാ കോണ്‍ഗ്രസ് (എം) ആണെന്നും വ്യക്തമാക്കി. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്യും. താന്‍ അയോഗ്യനെന്ന് പറഞ്ഞു പേടിപ്പിക്കാന്‍ മാണിക്കു സാധിക്കില്ല. അവിശ്വാസ്യത ഒഴിവാക്കാന്‍ ഓപ്പണ്‍ വോട്ടിന് അഭ്യര്‍ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് ഇപ്പോള്‍ പാര്‍ട്ടിയല്ല, ഭരണഘടനയില്ലാത്ത കോണ്‍ഫെഡറേഷന്‍ ആണ്. അതുകൊണ്ട് തന്നെ കെ എം മാണിക്കു തന്നെ പുറത്താക്കാന്‍ അധികാരമില്ലെന്നും ജോര്‍ജ് വ്യക്തമാക്കി.
കമന്‍റ്: മാരണങ്ങള്‍ പലതരമുണ്ട് !
-കെ എ സോളമന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment